ആവേശം ക്ലബ് ക്വിസ് കളിക്കു സമ്മാനങ്ങൾ നേടൂ.
Caped players could not play this IPL season / Bilal/aaveshamclub/alwaysfansided

ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാത്ത ഏഴ് പ്രമുഖ ഇന്ത്യൻ താരങ്ങൾ!

IPL ടീമുകളിൽ ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളുടെ സാന്നിധ്യം വളരെ അനിവാര്യമാണ്. അവരാണ് ടീമിന്റെ മുഖ്യ ഘടകം. മികച്ച ഇന്ത്യൻ താരങ്ങൾ ഇല്ലാ എങ്കിൽ പലപ്പോഴും ടീമുകൾക്ക് വലിയ പണി കിട്ടാറുണ്ട്. ഇത്തവണ ടീമുകളുടെ ഭാഗമായിരുന്ന, എന്നാൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിക്കാത്ത 'ക്യാപ്ഡ്' ഇന്ത്യൻ പ്ലയേസ് ആരൊക്കെ എന്ന് നോക്കാം!

1) ചേതശ്വർ പുജാര (CSK); ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രമുഖനായ പുജാരയെ ബേസ് പ്രൈസിനാണ് ചെന്നൈ ടീമിലെത്തിച്ചത്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ആയ പുജാരയെ ടീമിലെത്തിച്ച തീരുമാനം അന്ന് ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്തായാലും ഇനി ഫൈനൽ മാത്രം ബാക്കി നിൽക്കെ ഇതുവരെയും പുജാര ക്ക് CSK അവസരം നൽകിയിട്ടില്ല.

2) കരുൺ നായർ (KKR); ഫോമില്ലായ്മ കാരണം കഷ്ടപ്പെടുന്ന കരുണിനെ രണ്ടാം അവസരത്തിലാണ് KKR ബേസ് പ്രേസിന് തന്നെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം പഞ്ചാബിലും പിന്നീട് ഡൊമസ്റ്റിക്കിലും മോശം ഫോമിലാണ് കരുൺ. എന്തായാലും മികച്ച ടോപ് ഓഡർ ഉള്ള KKR കരുണിന്റെ കാര്യം പരിഗണിച്ചത് കൂടിയില്ല.

3) കുൽദീപ് യാദവ് (KKR); കുൽദീപ് യാദവിനെ ഇന്ത്യയുടെയും KKR ന്റെയും പ്രീമിയം സ്പിന്നർ ആയി കണക്കാക്കിയിരുന്ന കാലം അധികം പിന്നിലല്ല. പക്ഷേ ഫോം ഔട്ടും പ്രശ്നങ്ങളും നേരിടുന്ന കുൽദീപിന് ഇന്ന് KKR പ്ലേയിങ് ഇലവനിലും സ്ഥലമില്ല. ചക്രവർത്തി, നരൈൻ ഒക്കെയുള്ള KKR ഒരുവട്ടം പോലും കുൽദീപിന് നേരെ തിരിഞ്ഞില്ല. അതിനിടെ തന്നെ കുൽദീപ് പരിക്കേറ്റ് റൂൽഡ് ഔട്ട് ആവുകയും ചെയ്തു.

Aavesham CLUB Facebook Group
Caped players could not play this IPL season / Bilal/aaveshamclub/alwaysfansided

4) ഉമേഷ് യാദവ് (DC); പരിചയ സമ്പന്നനായ ഉമേഷിനെ ലേലത്തിൽ ബേസ് തുകക്ക് ആണ് DC വാങ്ങിയത്. റബാഡ, നോർക്കെ നയിക്കുന്ന പേസ് അറ്റാക്കിൽ മൂന്നാമൻ ആവാൻ ഉമേഷിന് കഴിയും എന്ന് കണക്കുകൂട്ടിയിരുന്നു. എന്നാൽ യുവ പേസർ ആവേഷ് ഖാന്റെ മികവ് ഉമേഷിന്റെ അവസരങ്ങൾ തടഞ്ഞു. ഈ സീസണിൽ ഒരു മത്സരം പോലും ഉമേഷ് കളിച്ചില്ല.

5) പവൻ നെഗി (KKR); ഇന്ത്യൻ ടിട്വന്റി ക്രിക്കറ്റിലെ പ്രമുഖ നാമമായി ഉയർന്ന് വന്ന പേരാണ് നെഗി. പക്ഷേ കഴിഞ്ഞ രണ്ട് സീസണുകളായി ബഞ്ചിലാണ് ഈ സ്പിൻ – ഓൾറൗണ്ടറുടെ സ്ഥാനം. ഇത്തവണ KKR ലെത്തി എങ്കിലും ടീമിലിടമില്ല.

6) കറൺ ശർമ (CSK); ഭാഗ്യ താരമായി കണക്കാക്കുന്ന പ്ലയറാണ് ഈ സ്പിന്നർ. 2016,17, 18 വർഷങ്ങളിൽ കിരീടം നേടിയ ടീമുകളിൽ അംഗമായിരുന്ന കറൺ ശർമ ക്ക് CSK യിൽ വളരെ കുറവ് അവസരങ്ങളാണ് ലഭിച്ചത്. ഇത്തവണ ഒരു മത്സരം പോലും ലഭിച്ചില്ല.

7) കെ ഗൗതം  (CSK); ഒൻപത് കോടിയിലധികം രൂപ കൊടുത്ത് ടീമിലെത്തിച്ച ഗൗതമിനും റോൾ CSK ബഞ്ചിലാണ്. ഇടക്ക് ഫീൽഡിങ് ഇറങ്ങുന്നു എന്നല്ലാതെ ആദ്യ ഇലവനിൽ ഇതുവരെ ഗൗതമിന് ഇടമില്ല. രണ്ടാം പകുതിക്ക് മുന്നെ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ഗൗതം ഇന്ത്യൻ ടീമിൽ അരങ്ങേറിയത്.

ആർട്ടിക്കിൾ ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യു, അഭിപ്രായങ്ങൾ കമന്റ് ചെയ്യു.

MORE STORIES
മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളും യുഎഇയിലെത്തി – പുതിയ IPL ടീമുകളുടെ കാര്യം ഇന്ന് തീരുമാനാവും…