നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണ് എന്ന് ചോദിച്ചാൽ പലരും വിരൽചൂണ്ടുന്നത് ലയണൽ മെസ്സി എന്ന അർജൻറീന താരത്തിന് നേരെയാണ്. കഴിഞ്ഞ രണ്ട് ദശകത്തോളമായി ലോക ഫുട്ബോളിൽ അദ്ദേഹം തൻറെ പ്രതിഭ മാറ്റുരച്ചു കൊണ്ടിരിക്കുന്നു. ക്ലബ്ബ് ഫുട്ബോളിൽ നേടാൻ ഒന്നുമില്ലാത്ത വിധം അജയ്യനാണ് അദ്ദേഹം. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ എല്ലാം എല്ലാം ആയിരുന്നു ലയണൽ മെസ്സി.
രണ്ട് പതിറ്റാണ്ടോളം നീണ്ട തൻറെ ബാഴ്സലോണ വാസ കാലത്ത് പകരം വെക്കാൻ മറ്റൊരാൾ ഇല്ലാത്ത വിധം ബാഴ്സലോണയുടെ അധീശത്വം വഹിച്ച താരമായിരുന്നു ലയണൽ മെസ്സി എന്ന ഇതിഹാസം. ഒരിക്കലും ബാഴ്സലോണ വിട്ടു പോകില്ല എന്ന് കരുതിയ ലയണൽ മെസ്സി എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടായിരുന്നു ബാഴ്സയുടെ പടിയിറങ്ങി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് കുടിയേറിയത്.
ലയണൽ മെസ്സി ബാഴ്സലോണയുടെ പടിയിറങ്ങുന്ന ആ പ്രത്യേക സാഹചര്യം വന്നപ്പോൾ മെസ്സിക്കായി വരവിൽ വലവിരിച്ചവരായിരുന്നു ഭൂരിഭാഗം ഫുട്ബോൾ ക്ലബ്ബുകളും. അതു സംബന്ധിച്ച വെളിപ്പെടുത്തലാണ് സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡിയാഗോ സിമിയോണി ഇപ്പോൾ നടത്തിയിരിക്കുന്നത്.
ബാഴ്സലോണയിൽ ലയണൽ മെസ്സിയുടെ ഭാവി പ്രതിസന്ധിയിലായ സമയത്ത് താൻ ലയണൽ മെസ്സിയെ തന്റെ ടീമിലേക്ക് എത്തിക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നു എന്നും അതിനായി ശ്രമിച്ചിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഒരു ഘട്ടത്തിൽ പോലും അദ്ദേഹം ലയണൽ മെസ്സിയും ആയി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്സിയുടെ അടുത്ത സുഹൃത്തുകൂടിയായ ലൂയിസ് സുവാരസ് വഴിയായിരുന്നു അദ്ദേഹം കരുക്കൾ നീക്കിയത്. എന്നാൽ ഫ്രഞ്ച് ക്ലബ് ശക്തമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയതോടെയാണ് അദ്ദേഹം പിന്മാറിയത്. സാമ്പത്തിക ഘടകങ്ങൾ വച്ചുനോക്കുമ്പോൾ ഫ്രഞ്ച് ക്ലബ്ബമായി മത്സരിക്കാനുള്ള ശേഷി തങ്ങൾക്ക് ഇല്ലായിരുന്നു അതിനു പുറമേ മറ്റു ചില സാമ്പത്തിക നിയന്ത്രണങ്ങൾ കൂടി ഉണ്ടായിരുന്നു അതുകൊണ്ടാണ് അദ്ദേഹം പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചത്