in

ഒരൊറ്റ മത്സരം അടിച്ചു കൂട്ടിയത് ഒരു പറ്റം റെക്കോർഡുകൾ, മനോഹരമായ ബൈസൈക്കിൾ കിക്ക്

Cristiano Show again

ക്രിസ്ത്യാനോ റൊണാൾഡോ അറിഞ്ഞു വിളയാടിയാൽ പിന്നെ കാണികൾക്ക് അതൊരു ഉത്സവമാണ്. ഇന്ന് അക്ഷരാർത്ഥത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ അഴിഞ്ഞാടുകയായിരുന്നു അടിച്ച ഗോളുകളെക്കാൾ അടിക്കാതെ പോയ ഗോളുകളാണ് ഇന്ന് പലരുടേയും ശ്രദ്ധ ആകർഷിച്ചത്. അത്രമേൽ മനോഹരമായിരുന്നു ആ ബൈസൈക്കിൾ കിക്ക് ശ്രമം.

കളിയുടെ 67ആം മിനിറ്റിൽ മനോഹരമായി വൈഡ് ക്രോസ് കാലു കൊണ്ട് ട്രാപ്പ് ചെയ്തു ചെറുതായിട്ട് മുകളിലേക്ക് ടിപ്പ് ചെയ്ത ശേഷം അതിമനോഹരമായ ബൈസിക്കിൾ കിക്ക് ശ്രമം. ആ ഗോൾ അപാരമായ ഏകാഗ്രതയും മെയ് വഴക്കവും കൊണ്ട് ലക്സം ബർഗ് ഗോൾ കീപ്പർ തട്ടി അകറ്റിയിരുന്നില്ല എങ്കിൽ ക്രിസ്റ്റ്യാനോയുടെ കരിയറിലേ എന്നല്ല ലോക ഫുട്ബാളിന്റെ ചരിത്രത്തിലെ തന്നെ മനോഹരമായ ഗോളുകളിൽ ഒന്നാകുമായിരുന്നു അത്.

ഇതിനെല്ലാം ഉപരിയായി ഒരു പറ്റം റെക്കോർഡുകൾ ആണ് ഇന്ന് റൊണാൾഡോ അടിച്ചു തൂക്കിയത്. ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ, ഇന്റർനാഷണൽ ലെവലിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ, പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ, ഇന്റർനാഷണൽ ലെവലിൽ 10ആമത്തെ ഹാട്രിക്.
കരിയറിലെ 58ആമത്തെ മാച്ച് ബോളും അയാൾ ഇന്ന് തൂക്കി.

റൊണാൾഡോ എന്ന പടനായൻ മുന്നിൽ നിന്നു നയിച്ചപ്പോൾ എതിരില്ലാത്ത 5 ഗോളുകൾക്ക് ആയിരുന്നു പോർച്ചുഗീസ് ടീം ലക്‌സംബർഗു ടീമിനെ പഞ്ഞിക്കിട്ടത്. അതിൽ മൂന്നു ഗോളുകളും നേടിയത് റൊണാൾഡോ ആയിരുന്നു. റൊണാൾഡോയുടെ കരിയറിലെ 58ആം ഹാട്രിക്കും പോർച്ചുഗലിനായുള്ള പത്താം ഹാട്രിക്കുമായിരുന്നു ഇത്. തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 105 ആക്കി ഉയർത്താനും റൊണാൾഡോക്ക് ആയി.

8ആം മിനുട്ടിലും 13ആം മിനുട്ടിലും ലഭിച്ച പെനാൽറ്റികൾ വലയിൽ എത്തിച്ചു കൊണ്ട് റൊണാൾഡോ ആണ് ഗോൾവേട്ട തുടങ്ങിയത്. 17ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ പളിനോ ആണ് പോർച്ചുഗലിന്റെ നാലാം ഗോൾ നേടിയത്
87ആ മിനുട്ടിൽ ആയിരുന്നു ഏവരും കാത്തു നിന്ന റൊണാൾഡോയുടെ ഹാട്രിക്ക് ഗോൾ.

ചെന്നൈയിലും കൊച്ചിൻ ടസ്കേസിലും കളിച്ച ഏഴ് താരങ്ങൾ!

ലയണൽ മെസ്സിയുടെ കാര്യത്തിൽ സിമിയോണിയുടെ വെളിപ്പെടുത്തൽ