in ,

AngryAngry

ക്രിസ്റ്റ്യാനോയ്ക്ക് ഗോളുകൾ കിട്ടും പക്ഷേ യുണൈറ്റഡിന് നഷ്ടം മാത്രം ഈ കണക്കുകൾ അത് തെളിയിക്കും, ഡെയ്‌ലി മെയിൽ റിപ്പോർട്ട്

Cristiano Ronaldo scoring late winners in the UCL for Manchester United again [BR Footbal/ Twiter]

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ താൻ ആക്കി വളർത്തിയെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി എന്ന ഐതിഹാസികമായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് മടങ്ങിയെത്തുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ ആയിരുന്നു അദ്ദേഹത്തിനെ വരവേറ്റത്. ആ പ്രതീക്ഷകളോട് നീതി പുലർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

വളരെ മികച്ച പ്രകടനം തന്നെയാണു അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. കളിക്കളത്തിൽ വളരെയധികം ഊർജ്ജസ്വലതയും ആക്രമണോത്സുകതയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. താരത്തിന് മാത്രമല്ല ടീമിന് ഒന്നാകെ ഒരു പുത്തനുണർവ് ആക്രമണോത്സുകതയും കൈവന്നിരുന്നു.

മിക്കവാറും എല്ലാ മത്സരങ്ങളിലും ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ഗോളുകൾ നേടുന്നുണ്ട്. എങ്കിലും ടീം നേരിടുന്ന പ്രതിസന്ധിയിൽ നിന്നും അവർ ഇതുവരെ കരകയറിയിട്ടില്ല നിരന്തരമുള്ള തോൽവികൾ അവർ മറന്നിട്ടുമില്ല. ഒരു അപരാജിതമായ കുതിപ്പ് നടത്തുവാൻ ഇതുവരെയും ടീമിന് കഴിഞ്ഞിട്ടില്ല.

Cristiano Ronaldo UCL Graphics 1 [aaveshamclub/Twiter/B/RFootball]

നിലവിൽ ടീമിന് ഏറ്റവും അനിവാര്യമായ അല്ലെങ്കിൽ ഏറ്റവും അത്യാവശ്യമുള്ള മേഖലയിൽ തന്റെ കയ്യൊപ്പ് പതിപ്പിക്കുവാൻ ക്രിസ്ത്യാനോ റൊണാൾഡോ എന്ന സൂപ്പർ താരത്തിന് കഴിയുന്നില്ല. പ്രതിരോധ മേഖലയിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ സംഭാവന വളരെ തുച്ഛമാണ് എന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഫുട്ബോൾ എന്ന ടീമിൽ ഗോളടിക്കുന്ന അതിനൊപ്പം അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ പ്രാധാന്യം വഴങ്ങാതെ ഇരിക്കുന്നതിനുണ്ട്. എതിരാളികളുടെ ഗോൾമുഖത്ത് അദ്ദേഹം ഒരു കഴുകനെപ്പോലെ വട്ടമിട്ട് പറക്കുന്നു എന്നത് ശരി തന്നെയാണ് പക്ഷേ അദ്ദേഹത്തിൻറെ സാന്നിധ്യം ഗോൾമുഖത്ത് മാത്രം ഒതുങ്ങി നിൽക്കുന്നു എന്നതാണ് ശരിയായ വസ്തുത.

കളിക്കളത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഓട്ടം ഇപ്പോൾ താരതമ്യേന തുലോം തുച്ഛമാണ്. ഓരോ 90 മിനിറ്റുകളിലും അദ്ദേഹം 3.7 മൈൽ മാത്രമാണ് ഓടുന്നത്. അതേസമയം വോൾസ്ഫർഗ് ഗോൾകീപ്പർ കൂമാൻ കസ്റ്റലീ വരെ ഓരോ 90 മിനിറ്റിലും 3.9 മൈൽ ഓടുന്നുണ്ട്. ഇത് ഉയർത്തിക്കാട്ടിയാണ് ഡെയിലി മെയിൽ ക്രിസ്ത്യാനോയ്ക്കെതിരെ ഇത്തരത്തിലൊരു രൂക്ഷമായ ആക്ഷേപം ഉന്നയിക്കുന്നത്.

യുവതാരങ്ങളുടെ കരിയർ മുളയിലേ നുള്ളുവാൻ ആണ് അയാൾ ശ്രമിക്കുന്നത്

നോക്കൗട്ടുകളിൽ ഇത്രയും മികവ് വേറാർക്കും ഇല്ല. മിസ്റ്റർ IPL തന്നെ നോക്കൗട്ടുകളിലും രാജാവ്.