in ,

വീണ്ടും ക്രിസ്റ്റ്യാനോ ഷോ, ഇനി തകർന്ന് വീഴാനുള്ളത് ആ അപൂർവ്വ റെക്കോഡ് കൂടി.

Cristiano Ronado in Portugal vs Qatar [Twiter/Portuga]

ഗോളുകളോട് ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടങ്ങാത്ത ദാഹം ഇനിയും അവസാനിപ്പിച്ചിട്ടില്ല എന്ന തെളിഞ്ഞ മത്സരത്തിൽ പോർച്ചുഗലിന് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തിയത്.

ഇന്നത്തെ മൽസരം ഒരുപിടി നാഴികക്കല്ലുകൾ പോർച്ചുഗീസ് ഫുട്ബാളിന്ന് നൽകി. ആന്ദ്രേ സിൽവക്ക് പോർച്ചുഗലിനായി 19-ആം ഗോൾ. റാഫേൽ ലിയാവോ അരങ്ങേറ്റ മത്സരത്തിൽ തന്നെ അസിസ്റ്റ്.
ഗോൾ നേടാത്തത് നിർഭാഗ്യമായി. ഏഷ്യൻ ചാമ്പ്യൻമാർക്കെതിരെ നിസാരമായ ജയത്തോടെ തന്നെ തുടങ്ങാൻ പറങ്കികൾക്കായി.

Cristiano Ronado in Portugal vs Qatar [Twiter/Portuga]

ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോസെ ഫോണ്ടേ, ആന്ദ്രെ സിൽവ എന്നിവരാണ് പോർച്ചുഗല്ലിനായി ഗോളടിച്ചത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 112ആം ഗോളാണ് ഇന്ന് അടിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്കുന്ന 46മത്തെ രാജ്യം കൂടിയാണ് ഖത്തർ.

ഏറ്റവുമധികം ഗോളടിച്ച റെക്കോർഡും ഏറ്റവുമധികം രാജ്യങ്ങൾക്കെതിരെ ഗോളടിച്ച റെക്കോർഡും ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരിലാണ്. തന്റെ കരിയറിലെ 791മത്തെ ഗോളാണ് ഇന്ന് ക്രിസ്റ്റ്യാനോ അടിച്ചത്. ആയിരം കരിയർ ഗോളുകൾ എന്ന മാന്ത്രികസംഖ്യ യിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. (പെലെയുടെ ആധികാരികത ഇനിയും തെളിഞ്ഞില്ല)

ഇനി അദ്ദേഹത്തിനു മുന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യവും അതു തന്നെയാണ്. ഇന്നത്തെ മത്സരത്തിലെ ആദ്യ പകുതി ശരിക്കും ക്രിസ്ത്യാനോ റൊണാൾഡോ ഷോ തന്നെയായിരുന്നു. ക്രിസ്ത്യാനോ ഒഴികെ ആദ്യപകുതിയിൽ കളിച്ച മറ്റുതാരങ്ങൾ ആരുംതന്നെ പ്രധാന ഇലവനിൽ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയോടെ ആണ് മറ്റു പ്രമുഖ താരങ്ങൾ കളത്തിലിറങ്ങിയത്

ഉമ്രാൻ മാലിക്കിനെ T20 ലോകകപ്പ് കളിപ്പിക്കാൻ BCCIയുടെ പ്രത്യേക നീക്കങ്ങൾ ഇങ്ങനെ.

അമ്പോ! ഇത് നൂറ്റാണ്ടിന്റെ പന്തോ? ക്രിക്കറ്റ്ലോകത്ത് ചർച്ചയായി ഒരു 32 വയസ്സുള്ള ഇന്ത്യക്കാരി… (വീഡിയോ കാണാം)