ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ജന്മം നൽകിയ പുതിയ തീയുണ്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്മീരി ബോളർ ഉമ്രാൻ മാലിക്ക് T20ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് ഒപ്പം ഉണ്ടാകും. നിലവിൽ താരത്തിന് റിസർവ് ടീമിൽ പോലും ഇടമില്ല. അതിനാൽ ഉമ്രാൻ മാലിക്കിനെ T20 ലോകകപ്പ് കളിപ്പിക്കാൻ BCCIയുടെ പ്രത്യേക നീക്കങ്ങൾ വളരെ വിചിത്രമാണ്.
- SRH വീണതോടെ സേഫ് ആയത് CSK യുടെ ഈ റെക്കോഡ്! ഇനിയത് തകർക്കാൻ സാധ്യത ഡൽഹിക്ക്!
- മുംബൈ ഇന്ത്യൻസിന്റെ ‘ബഞ്ചിൽ’ ഭാഗമായിരുന്ന ആറ് പ്രമുഖ താരങ്ങൾ! ഇവരെ അറിയുമോ?
- അന്ന് ഒറ്റ സിക്സ് കൊണ്ട് മുംബൈയുടെ ഹീറോ ആയവൻ, അവനിന്നും മുംബെയുടെ ബഞ്ചിലുണ്ട്!
- വില തുച്ഛം, ഗുണം മെച്ചം! IPL ൽ ഏറ്റവും ചെറിയ സാലറി വാങ്ങി ആത്മാർതഥമായി അടിമപ്പണി എടുക്കുന്ന അഞ്ച് താരങ്ങൾ..!
- RCB യുടെ ‘സഹായം’ – 2012- ൽ പുറത്തായി എന്ന് ഉറപ്പിച്ച ചെന്നൈ ക്വാളിഫൈ ആയത് ഇങ്ങനെ.
കുറച്ചു ദിവസങ്ങളായി ഹൈദരാബാദ് കളിക്കുമ്പോൾ പലരുടെയും കണ്ണുകൾ പരതിയത് ആ കശ്മീരിയൻ യുവാവിനെ ആയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പേസ് കൊണ്ട് നമ്മളെ അതിശയിപ്പിച്ച ആ യുവാവിന്റെ പേര് ഉമ്രാൻ മാലിക് എന്നായിരുന്നു. ഓരോ ബൗൾ എറിയും തോറും സ്കോറിന് താഴെയായി പന്തിന്റെ വേഗത കൂടി കൂടി വരുന്നത് സ്ക്രീനില്‍ തെളിഞ്ഞു കൊണ്ടിരുന്നു .
ഈ IPL ലെ ഏറ്റവും വേഗതയേറിയ പന്തും അയാൾ എറിഞ്ഞു കഴിഞ്ഞു. സ്പീഡോമീറ്റിൽ അടയാളപ്പെടുത്തിയ വേഗം മണിക്കൂറില്‍ 153 km ആയിരുന്നു. അടുത്ത മെഗാ ലേലത്തിന് ഈ ചെറുപ്പക്കാരന്റെ നാമവും ചില ടീമുകള്‍ ഓർത്തുവെക്കട്ടേ എന്ന് ആശംസിക്കുന്നു. ട്വൻറി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ റിസർവ് ടീമിൽ പോലും ഈ താരത്തിന്റെ പേര് ഇല്ലായിരുന്നു അതുകൊണ്ട് താരത്തിനെ കളിപ്പിക്കുവാനുള്ള പുതിയ തന്ത്രങ്ങൾ ഇങ്ങനെയാണ്.
നിലവിൽ താരത്തിന് റിസർവ് ടീമിൽ പോലും ഇടമില്ല. അതിനാൽ എപ്രകാരമാണോ താരം ഹൈദരാബാദ് ടീമിൽ കളിച്ചത് അതുപോലെതന്നെ നെറ്റ്‌സ് ബോളർ ആയാണ് താരത്തിനെ ടീമിലേക്ക് ബിസിസിഐ ഉൾപ്പെടുത്തുന്നത്. ഏതെങ്കിലും താരത്തിന് പരിക്ക് വരികയാണെങ്കിൽ. നാട്ടിൽ നിന്നും പുതിയൊരു താരത്തിന് എത്തിക്കാനുള്ള നിർവാഹം നിലവിലെ സാഹചര്യത്തിൽ ഇല്ല.
അറേബ്യൻ മണ്ണിലെ ചൂടുള്ള കാലാവസ്ഥയിൽ നിർജലീകരണം പോലെയുള്ള നിരവധി ശാരീരികാസ്വാസ്ഥ്യങ്ങൾ താരങ്ങൾക്ക് നിരന്തരം വരുന്നതിനാൽ. താരങ്ങളുടെ ആരോഗ്യസ്ഥിതി പരിതാപകരം ആകുന്നതിനും പരിക്കുകൾ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആ സാഹചര്യത്തിൽ ഈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഇന്ത്യൻ ടീമിൽ കളിക്കാനുള്ള തന്ത്രം തന്നെയാണ് ബിസിസി നോക്കുന്നത്.