1) ജോഷ് ഹേസൽവുഡ്.; നിലവിൽ സൂപ്പർ കിങ്സിന്റെ ഭാഗമായ ഓസ്ട്രേലിയൻ പേസർ ജോസ് ഹേസൽവുഡ് മുൻപ് മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ഉണ്ടായിരുന്നു. 2014 ൽ ആണ് ഹേസൽവുഡിനെ ടീമിലെത്തിച്ചത്.
- വില തുച്ഛം, ഗുണം മെച്ചം! IPL ൽ ഏറ്റവും ചെറിയ സാലറി വാങ്ങി ആത്മാർതഥമായി അടിമപ്പണി എടുക്കുന്ന അഞ്ച് താരങ്ങൾ..!
- IPL ലെ ബാക്കി മത്സരങ്ങളിലും ലോകകപ്പിനും സാം കറനില്ല, ഈ താരം പകരക്കാരൻ!
- അന്ന് ഒറ്റ സിക്സ് കൊണ്ട് മുംബൈയുടെ ഹീറോ ആയവൻ, അവനിന്നും മുംബെയുടെ ബഞ്ചിലുണ്ട്!
- SRH വീണതോടെ സേഫ് ആയത് CSK യുടെ ഈ റെക്കോഡ്! ഇനിയത് തകർക്കാൻ സാധ്യത ഡൽഹിക്ക്!
2) കോളിൻ മൺറോ; പരിക്കേറ്റ് പുറത്തായ ജോഷ് ഹേസൽവുഡിന് പകരമാണ് 2015 ൽ മൺറോ മുംബൈ ടീമിലേക്ക് എത്തുന്നത്. ആ വർഷം ടീമിന് മികച്ച ടോപ് ഓഡർ പ്ലയേസ് ഉണ്ടായിരുന്നതിൽ മൺറോയെ ഉപയോഗിച്ചില്ല. പിന്നിട് മൺറോ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
3) ഫിലിപ് ഹ്യൂഗ്സ്; അകാലത്തിൽ പൊലിഞ്ഞു പോയ ഈ ഓസ്ട്രേലിയൻ ബാറ്റർ ക്രിക്കറ്റ് ആരാധകർക്ക് ഇന്നും നൊമ്പരമാണ്. ഹ്യൂഗ്സ് 2013 ൽ കിരീടം നേടിയ മുംബൈ ടീമിന്റെ ഭാഗമായിരുന്നു എന്നത് പലർക്കും അറിയില്ല. പക്ഷേ ഒരു മാച്ചിൽ പോലും അവസരം ലഭിച്ചിരുന്നില്ല.
4) കുൽദീപ് യാദവ്; ഇന്ത്യയുടെ ചൈനമാൻ സ്പിന്നർ കുൽദീപ് യാദവ് തന്റെ IPL കരിയർ ആരംഭിക്കുന്നത് മുംബൈക്കൊപ്പമാണ്. 2012 സീസൺ മുംബൈക്കൊപ്പം തുടങ്ങിയ ശേഷമാണ് പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേർസിലേക്ക് എത്തിയത്. കുൽദീപിന്റെ സഹ – സ്പിന്നർ ആയിരുന്ന യുസ്വേന്ദ്ര ചഹലും കരിയർ ആരംഭിച്ചത് മുംബൈയിൽ തന്നെ!
5) നിക്കോളാസ് പൂരൻ; ലോകക്രിക്കറ്റിലെ തന്നെ മികച്ച ഹിറ്റർമാരിൽ ഒരാളായ നിക്കോളാസ് പൂരനും IPL കരിയറിന് തുടക്കമിട്ടത് മുംബൈയിലൂടെയാണ്. 2017 ൽ കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു ഈ വിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ.
6) അലക്സ് ഹെയ്ൽസ്; T20 ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിൽ ഒരാളായി കണക്കാക്കുന്ന ഹെയിൽസ് മുംബൈയിൽ എത്തുന്നത് 2015 ലാണ്. കോറി ആണ്ടേസന് പകരക്കാരായി എത്തിച്ച ഹെയിൽസിനും അവസരങ്ങൾ കിട്ടിയില്ല.