in

അയാൾ വളർത്തിയ മണ്ണ് തന്നെ ആണ് അത്

David Warner [SRH/IPL]

ഇന്നലെയുടെ സായാഹ്നത്തിൽ ഓറഞ്ച് ആർമി ഐ പി ലിൽ തങ്ങളുടെ ഏറ്റവും മോശം സീസൺ അവസാനിപ്പിച്ചിരിക്കുന്നു. അയാൾ വളർത്തിയ മണ്ണിൽ ഇന്നും അയാൾ അപരചിതനായി ഗാലറിയിൽ തന്റെ പ്രിയപ്പെട്ട ടീമിന്ന് വേണ്ടി അർപ്പുവിളിക്കുന്നുണ്ടായിരുന്നു . അതെ കാങ്കരൂക്കളുടെ നാട്ടിൽ നിന്ന് ഭാരത മണ്ണിൽ എത്തി ഇന്ത്യയുടെ യുവരാജാവായ യുവി ക്ക് ആദ്യത്തെ ഐ പി ൽ കിരീടം സമ്മാനിച്ച ഒരേ ഒരു ഡേവിഡ് വാർണർ ന്നെ പറ്റിയും അദ്ദേഹത്തിന് പ്രിയപ്പെട്ട ഐ പി ൽ ഫ്രാഞ്ചൈസിയും പറ്റിയും ആണ് ഇന്ന് എനിക്ക് പറയാൻ ഒള്ളത്.

സൺ രൈസേഴ്സ് ഹൈദരാബാദ്.2013 ൽ ഹൈദരാബാദ് ആസ്ഥാനമായി രൂപീകൃതമായി. തങ്ങളുടെ ആദ്യത്തെ ഐ പി ൽ സീസണിൽ ലങ്കൻ ഇതിഹാസം സംഗക്കാരയുടെ നേതൃത്തെ മികവിൽ പ്ലേ ഓഫ്‌ ലേക്ക് കുതിച്ചു. തുടർന്ന് വന്ന സീസണിൽ ഹൈദരാബാദ് ന്യൂ സൗത്ത് വെയൽസ് ൽ നിന്ന് ഒള്ള ഒരു അഞ്ചര അടിക്കാരൻ പയ്യനെ ലേലത്തിൽ റാഞ്ചി.ധവാനും സമ്മി യും മാറി മാറി നയിച്ചിട്ടും എങ്ങും എത്താൻ ആവാതെ തങ്ങളുടെ രണ്ടാമത്തെ സീസണും ഹൈദരാബാദ് അവസാനിപ്പിച്ചു.

ഇനി ആണ് കഥയുടെ ആരംഭം. ചുറുചുറക്ക് ഒള്ള ഒരു കൂട്ടം യുവാക്കളോട് ഒപ്പം ഓറഞ്ച് ആർമി കഴിഞ്ഞ സീസണിൽ മാത്രം തങ്ങളുടെ കൂടാരത്തിൽ എത്തിച്ച വാർണർ ന്നെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അവരോധിക്കുന്നു. അത് ഒരു തുടക്കം മാത്രമായിരുന്നു .സീസൺ ഒടുവിൽ ഹൈദരാബാദ് പ്ലേ ഓഫ്‌ കാണാതെ പുറത്തായെങ്കിലും ഓറഞ്ച് ക്യാപ് നേടി കൊണ്ടു ആ അഞ്ചര അടിക്കാരൻ തല ഉയർത്തി നിന്നു.ചെന്നൈ യും മുംബൈയും കൊൽക്കത്ത യും എല്ലാം ഭരിക്കുന്ന ഈ ഐ പി ൽ താനും തന്റെ ടീമും വെറുതെ കളിച്ചിട്ട് പോവാൻ വന്നത് അല്ലെന്ന് അയാൾക്ക് തെളിയെക്കേണ്ടിരുന്നു.

David Warner [SRH/IPL]

കാലത്തിന്റെ ചക്രം ഒരു വർഷം കൂടി മുൻപോട്ട് സഞ്ചരിച്ചു.2016 ഐ പി ൽ ലേലത്തിന് മുന്നോടിയായി യുവരാജ് സിംഗ് എന്ന എന്റെ ആരാധനപാത്രത്തെ ഹൈദരാബാദ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചപ്പോൾ മുതൽ ആണ് ഞാനും ആ ഫ്രാഞ്ചൈസിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഓർമകളിൽ ഞാൻ ഏറെ ആസ്വദിച്ചു കണ്ടിരുന്ന 2016 ലെ ഐ പി ൽ മത്സരങ്ങൾ കടന്നു വരുകയാണ്. യുവി ക്ക് ഒപ്പം അറിയാതെ എപ്പോഴോ വാർണർ ന്നെയും സൺ രൈസേഴ്സ് ന്നെയും ഇഷ്ടപ്പെടാൻ തുടങ്ങി.ഞാൻ ഏറെ വെറുത്തിരുന്ന ആ ഓസ്ട്രേലിയൻ താരം എങ്ങനെയാണ് എനിക്ക് പ്രിയപെട്ടവൻ ആയി മാറിയത്??.അതിന് ഉത്തരം അയാൾ ഓറഞ്ച് ജേഴ്സി ൽ കാഴ്ച വെച്ച ആ മാസ്മിരക ഇന്നിങ്സുകൾ തന്നായിരുന്നു.

അയാൾ ഹൈദരാബാദ് ന്ന് ആയി കാഴ്ച വെച്ച മാച്ച് സേവിങ് ഇന്നിങ്സുകൾ എല്ലാം എഴുതാവാൻ ആരംഭിച്ചാൽ ഈ ഓർമ്മക്കുറിപ്പ് ന്റെ നീളം കൂടും എന്ന് സത്യം മനസിലാക്കി കൊണ്ട് തന്നെ അയാൾ കളിച്ച ഒരേ ഒരു ഇന്നിങ്സിലേക്ക് മാത്രം ഒന്നു തിരിഞ്ഞു നോക്കാം. വർഷം 2016, ക്വാളിഫീർ 2, ഹൈദരാബാദ് റൈന യുടെ ഗുജറാത്ത്‌ ലയൺസ് ന്നെ നേരിടുകയാണ്.ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്.162 റൺസ് പിന്തുടരാൻ ഇറങ്ങിയ ഹൈദരാബാദിൻ തുടക്കത്തിൽ തന്നെ വാർണറിന് ഒപ്പം തകർപ്പൻ തുടക്കം നൽകാർ ഒള്ള ധവാനെ പൂജ്യത്തിന് നഷ്ടപെടുന്നു .അവസരത്തിന് ഒത്തു ഉയരാർ ഒള്ള മദ്ധ്യനിര അമ്പേ പരാജയപെട്ടു. ഒടുവിൽ അവസാനത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ പ്രവീൺ കുമാറിനെ ബൗണ്ടറി കടത്തി അദ്ദേഹം തന്റെ ടീമിനെ ആദ്യമായി ഐ പി ലെ ഫൈനലിലേക്ക് എത്തിച്ചപ്പോൾ 58 പന്തിൽ 93 റൺസുമായി അയാൾ പുറത്താകാതെ ക്രീസിൽ തന്നെയുണ്ടായിരുന്നു .

ഐ പി ൽ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ മാരിൽ ഒരാൾ തന്നെയാണ് നിങ്ങൾ. ഐ പി ൽ ഫൈനലിൽ പേരുകേട്ട ബാംഗ്ലൂർ ബാറ്റിംഗ് നിരയെ തന്റെ തന്ത്രങ്ങൾ കൊണ്ടു തന്നെ അല്ലെ നിങ്ങൾ കീഴടക്കിയത്. ഫൈനലിൽ 200 ന്ന് മുകളിൽ ഒള്ള റൺസ് പിന്തുടരാൻ ഇറങ്ങിയ ബാംഗ്ലൂരന്നെ 135 -1 എന്നാ ശക്തമായ നിലയിൽ നിന്ന് ഹൈദരാബാദ് വിജയം പിടിച്ചു വാങ്ങിയത് നിങ്ങൾ നൽകിയ ആത്മവിശ്വാസവും വിട്ട് കൊടുക്കാൻ മനസില്ല എന്ന് ദൃഢപ്രതിജ്ഞയും തന്റെ ബൗളേർമാർമാരിലേക്ക് കുത്തിവെച്ച ഊർജം കൊണ്ട് ഒക്കെ തന്നെ ആയിരുന്നു.

തുടർച്ച ആയ രണ്ടാം കിരീടം തേടി നിങ്ങൾ യാത്ര തിരിച്ചു.പക്ഷെ മഴ നിയമം നിങ്ങളക്ക് എതിരെ ഭവിച ആ നശിച്ച എലിമിനേറ്ററിൽ നിങ്ങൾ വീണു പോയിട്ട് ഉണ്ടാവാം.എങ്കിലും ആ സീസണിൽ ഓറഞ്ച് ക്യാപ് നേടി തല ഉയർത്തി തന്നെ ആണല്ലോ നിങ്ങൾ നിന്നത്.2018 ൽ കേപ്ടൗണിൽ നിങ്ങൾക്ക് പറ്റി പോയ ആ തെറ്റിന് ഐ പി ൽ നിന്ന് നിങ്ങളെ വിലക്കി എങ്കിലും തൊട്ടു അടുത്ത സീസണിൽ ഓറഞ്ച് ക്യാപ് നേടി കൊണ്ട് അതിശക്തമായി തന്നെ അല്ലെ നിങ്ങൾ തിരിച്ചു വന്നതു.


തുടർന്ന് വന്ന ഈ സീസണിൽ ആണലോ നിങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ട് പോയത് . ഏതു ഒരു കളിക്കാരനും മോശം സമയം ഉണ്ടാവുമല്ലോ . നിങ്ങളുടെ മോശം സമയത്തിൽ ഒപ്പം നിൽക്കണ്ട മാനേജ്മെന്റ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒടുവിൽ പ്ലെയിങ് ഇലവനിൽ നിന്നും നിങ്ങളെ ഒഴിവാക്കിയെങ്കിലും , ആ ഡഗ് ഔട്ട്‌ ൽ വാട്ടർ ബോയ് ആയി നിങ്ങൾ ടീമിൽ ഉണ്ടായിരുന്നല്ലോ . പക്ഷെ എപ്പോഴാണ് നിങ്ങൾ അവർക്ക് വെറുക്കപെട്ടവന്നായത് . നിങ്ങൾ അടുത്ത സീസണിൽ ഓറഞ്ച് ആർമി ആരാധകർക്ക് മുന്നിൽ ഉണ്ടാകില്ല എന്ന് മാനേജ്മെന്റ് ഉറപ്പിച്ചു പറയുമ്പോഴും അവർ മനഃപൂർവം മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യം ഉണ്ട്. അതെ നിങ്ങളെ വളർത്തിയ ടീം തന്നെയാണ് അത്, നിങ്ങൾ വളർത്തിയ മണ്ണ് തന്നെയാണ് ഇത്.

ഒന്നും അവസാനിച്ചിട്ടില്ല; നായക സ്ഥാനത്തേക്ക് വീണ്ടും വിരാട് കോഹ്ലി എത്തുമോ?; ആരാധകർക്ക് സന്തോഷ വാർത്തയെത്തുന്നു

മുംബൈ ഇന്ത്യൻസിന്റെ ‘ബഞ്ചിൽ’ ഭാഗമായിരുന്ന ആറ് പ്രമുഖ താരങ്ങൾ! ഇവരെ അറിയുമോ?