in

ഒന്നും അവസാനിച്ചിട്ടില്ല; നായക സ്ഥാനത്തേക്ക് വീണ്ടും വിരാട് കോഹ്ലി എത്തുമോ?; ആരാധകർക്ക് സന്തോഷ വാർത്തയെത്തുന്നു

Virat Kohli [DNA India]

ഏറെ വെല്ലുവിളികൾ നിറഞ്ഞ ടി20 ക്രിക്കറ്റിലെ നായക സ്ഥാനം ഒഴിവാക്കി കൂടുതൽ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ടി20 ഫോർമറ്റിന്റെ നായക സ്ഥാനത്ത് നിന്ന് രാജിവെച്ചത് എന്നാണ് അദ്ദേഹം നൽകിയ വിശദീകരണം. ഇനി അദ്ദേഹം എന്ത് വിശദീകരണം നൽകിയാലും കോഹ്ലി നായക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ആഗ്രഹിക്കുന്ന ഒരു പറ്റം ആരാധകാരുണ്ട്. എന്നാൽ അദ്ദേഹത്തിന് നായക സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ഇനിയുണ്ടോ? പരിശോധിക്കാം.

ഇന്ത്യൻ ടി20 ടീമിന്റെ നായക സ്ഥാനം കോഹ്ലി സ്വയം രാജിവെച്ചത് കൊണ്ടും ബിസിസിഐയ്ക്ക് മുന്നിൽ നായക സ്ഥാനത്തേക്ക് ഒരുപാട് ഓപ്‌ഷനുകൾ ഉള്ളത് കൊണ്ടും കോഹ്ലിയെ ഇനിയൊരിക്കലും നമ്മുക്ക് ടി20 ടീമിന്റെ നായക സ്ഥാനത്ത് വീണ്ടും കാണാൻ സാധിക്കില്ല. പക്ഷെ കാണാൻ സാധിക്കുന്ന ഒരു അവസരമുണ്ട്, അത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനമാണ്. ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് ചിലപ്പോൾ അദ്ദേഹത്തെ വീണ്ടും കാണാൻ സാധിച്ചേക്കും.

Virat Kohli [DNA India]

ഈ സീസണോടെ ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്ന് കോഹ്ലി അറിയിച്ചിട്ടുണ്ടെങ്കിലും കോഹ്ലി നായക സ്ഥാനം ഒഴിയുന്നതിൽ ബാംഗ്ലൂർ മാനേജ്‌മെന്റിന് താല്പര്യമില്ല. ബാംഗ്ലൂരുമായുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം ബാംഗ്ലൂർ മാനേജ്‌മെന്റ് കോഹ്ലി തന്നെ അടുത്ത സീസണിലും നായകനായി തുടരാൻ ആഗ്രഹിക്കുന്നു എന്നാണ്. ഒരു പക്ഷെ ഐപിഎല്ലിന്റെ ഈ സീസൺ അവസാനിച്ചാൽ ബാംഗ്ലൂർ മാനേജ്‌മെന്റ് ഇക്കാര്യത്തെ കുറിച്ച് കോഹ്ലിയുമായി ചർച്ചകൾ നടത്തിയേക്കും.

കോഹ്ലിയുടെ നായകത്വത്തിൽ മാനേജ്‌മെന്റിന് തൃപ്തിയുള്ളതായും കൂടാതെ അടുത്ത സീസണിൽ മെഗാ ലേലം നടക്കാനിരിക്കെ നായക മികവുള്ള ഒരു താരത്തെ ടീമിലെത്തിക്കുക എന്നതും ആർസിബി മാനേജ്‌മെന്റിനെ സംബന്ധിച്ച് അല്പം പ്രയാസം നിറഞ്ഞ ജോലിയായത് കൊണ്ടും കോഹ്ലിയെ നായകനായി നിലനിർത്താനാണ് മാനേജ്‌മെന്റിന്റെ ശ്രമം. എന്നാൽ ഒരിക്കൽ രാജി പ്രഖ്യാപിച്ച അദ്ദേഹം ആ നിലപാട് വീണ്ടും മാറ്റിപറയുമോ എന്ന കാര്യവും സംശയമാണ്.

Virat Kohli [DNA India]

എന്തായാലും ആർസിബിയിലെ കോഹ്ലിയുടെ നായക സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ ഇനിയും നടക്കേണ്ടതുണ്ട്. ഈ ചർച്ചകൾക്ക് കോഹ്ലി അനുകൂലമായി പ്രതികരിച്ചാൽ കോഹ്ലിയുടെ നായകത്വം വീണ്ടും ആർസിബിയുടെ ജേഴ്സിയിൽ ആരാധകർക്ക് കാണാൻ സാധിക്കും.

ശത്രു രാജ്യത്തിൽ നിന്ന് ഒള്ള ഒരു ആരാധകന്റെ പിറന്നാൾ സമ്മാനം

അയാൾ വളർത്തിയ മണ്ണ് തന്നെ ആണ് അത്