എക്സ്ട്രീം ഡി സ്പോർട്സ് :2014 ലെ ഏഷ്യ കപ്പ് ഫൈനൽ.പാകിസ്ഥാൻ ശ്രീലങ്ക യെ നേരിടുകയാണ് .ടോസ് നേടിയ പാക് ക്യാപ്റ്റൻ മിസ്ബ ബാറ്റിംഗ് തെരഞ്ഞെടുത്തു.മലിംഗ ന്യൂ ബോളിൽ കൊടുംകാറ്റായി മാറിയപ്പോൾ പാകിസ്ഥാന്റെ മൂന്നു മുൻ നിര ബാറ്റസ്മാൻമാർ കൂടാരം കയറി. ഇന്നിങ്സ് കെട്ടിപോക്കാൻ ക്യാപ്റ്റൻ മിസ്ബ ക്ക് കൂട്ടായി ഒരു ഇടകയ്യൻ മെല്ലെ ക്രീസിലേക്ക് നടന്നു വരുന്നു . തന്റെ വിത്യസ്തമായ ബാറ്റിംഗ് സ്റ്റാൻസിൽ അയാൾ ക്യാപ്റ്റൻ ഒപ്പം മെല്ലെ റൺസ് കൂട്ടിച്ചേർത്തു കൊണ്ടിരിക്കുമ്പോളാണ് ആദ്യമായി അയാളും അയാളുടെ ബാറ്റിംഗ് സ്റ്റാൻസും എന്നെ ആകർഷിച്ചത് . ഒടുവിൽ പാകിസ്ഥാൻ 5 വിക്കറ്റ് നഷ്ട്ടത്തിൽ 260 റൺസ് നേടിയപ്പോൾ അതിൽ ഫവാദ് അലാം ന്റെ സംഭാവന 114 റൺസ്. തിരിമന്നെയുടെ സെഞ്ച്വറി മികവിൽ ലങ്ക കിരീടം ചൂടിയപ്പോഴും ലങ്കൻ കിരീടധാരണത്തെക്കാൾ ഞാൻ എന്നും ഓർക്കാൻ ഇഷ്ടപെടുന്നത് ശത്രു രാജ്യക്കാരൻ നേടിയ ആ സെഞ്ച്വറി തന്നെയാണ് .
പിന്നീട് എപ്പോഴോ അയാൾ വിസ്മൃതിയിലേക്ക് മാഞ്ഞു പോയിരുന്നു എന്ന് കരുതിയേടത് നിന്ന് അയാൾ ഉയർത്തെഴുന്നേറ്റരിക്കുന്നു.ചാരം ആണെന്ന് എന്ന് കരുതി ചികയാൻ നിൽക്കരുത് കനൽ കെട്ടിലെങ്കിൽ പൊള്ളും എന്നാ പ്രയോഗം അന്വർത്ഥം ആക്കികൊണ്ട് അയാൾ ബാറ്റ് വീശി.2019 ൽ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടി ഒരു പതിറ്റാണ്ട് തികഞ്ഞപ്പോൾ അയാൾ തിരകെ ടെസ്റ്റ് ടീമിലേക്ക്.പിന്നീട് അങ്ങോട്ട് അദ്ദേഹം നേടിയ അമ്പതുകൾ എല്ലാം സെഞ്ച്വറി ആയി മാറ്റിക്കൊണ്ടിരുന്നു. തന്റെ ആദ്യത്തെ നാല് അർതശതകം അയാൾ സെഞ്ച്വറിയാക്കി മാറ്റിയപ്പോൾ അയാൾ കേറി ചെന്നത് വിഖ്യാത കളിക്കാരായ ജോർജ് ഹെഡലി, എവെർട്ടൻ വീക്സ്, നിൽ ഹാർവീ, ജോണ് എഡ്രിച്, പീറ്റർ പാർഫിറ്റ് എന്നിവർ അടങ്ങിയ സംഘത്തിലേക്കാണ് എന്നുള്ളത് മാത്രം പറയും അയാളുടെ മഹാത്മ്യം എന്താണെന്ന്.
1985 ൽ മുൻ പാകിസ്ഥാൻ താരമായിരുന്ന തരിഖ് ആലം ന്റെ മകൻ ആയി ഒക്ടോബർ 8 ന്ന് കറാച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം .2004 ലെ അണ്ടർ -19 ലോകകപ്പ് ൽ ചിരവൈരികളായ ഇന്ത്യ യെ തകർത്തു കൊണ്ട് പാകിസ്ഥാൻ ജൂനിയർ ലോകകപ്പ് ന്റെ ഫൈനലേക്ക് കുതിച്ചപ്പോൾ അദ്ദേഹം ദേശിയ ശ്രദ്ധയാകർഷിച്ചു .2006-07 ആഭ്യന്തര സീസൺ ആയിരുന്നു അയാളുടെ കരിയറിലെ വഴി തിരിവ്.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കറാച്ചി ഡോൾഫിൻസ് t20 കപ്പ് ഫൈനൽ വരെ എത്തി. ഒടുവിൽ ഫൈനലിൽ അയാൾ നേടിയ 50 റൺസ് അഞ്ചു വിക്കറ്റും തന്റെ ടീമിന്റെ വിജയത്തിൽ എത്തിക്കാൻ ആവാതെ വന്നപ്പോഴും അദ്ദേഹം തല ഉയർത്തി തന്നെ നിന്നു.
2009 ൽ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടി കൊണ്ട് ഫവാദ് അലാം കളനിറഞ്ഞു എങ്കിലും പിന്നീട് അതെ മികവ് അയാൾക്ക് ആവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ ടീമിൽ നിന്ന് പുറത്തേക്ക് ഒള്ള വാതിൽ തുറക്കപ്പെട്ടു .ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് ൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി ഒള്ള ഈ പാകിസ്ഥാൻ താരം പിന്നീട് ഒരു ടെസ്റ്റ് മത്സരം കളിച്ചത് 11 വർഷങ്ങൾക്ക് ശേഷമായിരുന്നു .ഞാൻ മുന്നേ പറഞ്ഞേ മലയാള പ്രയോഗത്തെ അന്വർത്ഥമാക്കിക്കൊണ്ട് അയാൾ തിരിച്ചുവരവിൽ ബാറ്റ് വീശി.
അതെ അയാൾ ചാരം ആയി പോയതായിരുന്നു . പക്ഷെ അയാളിൽ ഒരു കനൽ കെടാതെ കിടക്കുന്നുണ്ടായിരുന്നു . അത് മതിയായിരുന്നു അയാൾക്ക് ആളി കത്താൻ. ഇന്ന് 36 ന്റെ ചെറുപ്പത്തിൽ കഴിഞ്ഞ പോയ കാലങ്ങളെ ഓർക്കാതെ നിങ്ങൾ മുന്നോട്ട് സഞ്ചരിക്കുകയാണ്. വീണപോയടെത്തു നിന്ന് ഉയർത്തു എഴുന്നേറ്റവനാണ് നിങ്ങൾ. നിങ്ങളിൽ നിന്ന് ഇനിയും ഞങ്ങൾ ക്രിക്കറ്റ് പ്രേമികൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്.
വെറുതെ ആഗ്രഹിച്ചു പോകുകയാണ് ആ പഴയ കാലം. ഇന്ത്യയും പാകിസ്ഥാൻ തമ്മിൽ കളിച്ചു കൊണ്ടിരുന്ന ആ ടെസ്റ്റ് മത്സരങ്ങൾ. സച്ചിനും ദാദ ക്കും വീരുവിനും ദ്രാവിഡിനും ലക്ഷ്മണനും ഒപ്പം നമ്മൾ യൂനിസ് ഖാൻയും മിസ്ബ യും ആഫ്രിദിയും ഒന്നിച്ചു മനസിൽ സൂക്ഷിച്ച ആ കാലം.
പ്രിയപ്പെട്ട ഫവാദ് അലാം, ശത്രു രാജ്യത്തിൽ നിന്ന് ഒള്ള ഒരു കളിക്കാരനായി നിങ്ങളെ കാണുന്നവർക്ക് ചിലപ്പോൾ നിങ്ങളുടെ കഴിവുകളെ മനസിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല.പക്ഷെ ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും നിങ്ങളെ ഇഷ്ടപ്പെടാതെയിരിക്കാൻ കഴിയില്ല.ഒരിക്കലും നിങ്ങളുടെ ആ ബാറ്റിംഗ് സ്റ്റാൻസ് ഒരു ക്രിക്കറ്റ് പ്രേമിയുടെയും മനസിൽ നിന്ന് മാഞ്ഞു പോവില്ല .ഇതാ നിങ്ങൾക്ക് ഓരോ ക്രിക്കറ്റ് പ്രേമിയും 36 ആം ജന്മദിനാശംസകൾ നേരുന്നതിനോടൊപ്പം ഞാനും നേരുന്നു.