ആരാധകർക്ക് തുടർച്ചയായ നിരാശ മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സന്നാഹ മത്സരങ്ങളിൽ കൂടെ ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യൻ നേവിക്കെതിരായ മത്സരത്തിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നു. ആശങ്കകൾ ഏറെയുണ്ടെങ്കിലും പ്രതീക്ഷയുടെ ഒരു നറു തിരിവെട്ടം തെളിയിക്കുവാൻ ആ വിജയം കൊണ്ട് കഴിഞ്ഞു.
- കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്, അപമാനത്താൽ തലകുനിച്ച് ആരാധകരും
- ഇന്ത്യൻ ഫുട്ബോളിന് കേരളത്തിൽനിന്നുള്ള പുത്തൻ താരോദയം മുഹമ്മദ് നെമിൽ
- ബ്ലാസ്റ്റേഴ്സിന്റെ ഘടന നിശ്ചയിക്കുവാൻ പോകുന്നത് അവസാനത്തെ വിദേശ സൈനിങ്
- ഫുട്ബോൾ ലോകത്തെ വിശ്വാസ്യതയുടെ പേരാണ് Fabrizio Romano
- ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ എത്തിച്ചത് ആ മൂന്ന് കാരണങ്ങൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നുപറയുന്നു
ആ മത്സരം തങ്ങൾക്ക് ഒരു തിരിച്ചറിവായിരുന്നു എന്നും പലതും തങ്ങളെ അത് പഠിപ്പിച്ചു എന്നും, അതിലൂടെ പലതും തെളിഞ്ഞു എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ഭൂട്ടാൻ താരമായ ചെഞ്ചോ ഗ്യാലസ്റ്റിൻ പറഞ്ഞു. ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു അതിലേക്ക് പോകും മുൻപ്. താരത്തിനെപ്പറ്റി ഒന്ന് അറിയാം.
ഭൂട്ടാനീസ് റൊണാൾഡോയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഗ്യെൽഷനുമായി ഒരു വർഷത്തെ കരാറാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഒപ്പു വെച്ചിരിക്കുന്നത്. 2017ൽ മിനർവ്വ പഞ്ചാബിനായി കളിച്ചു കൊണ്ട് ഇന്ത്യൻ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച താരം, ക്ലബ്ബിനൊപ്പമുള്ള ആദ്യ സീസണിൽ 7 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കി അവരുടെ ഐ-ലീഗ് കിരീട നേട്ടത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
2018ൽ ഐ എസ് എൽ ക്ലബ്ബായ ബെംഗളൂരു എഫ് സിയിലെത്തിയ താരം അവർക്കായി കളിച്ച 9 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ സ്കോർ ചെയ്തു. സുനിൽ ഛേത്രിയും, സിസ്കോ ഫെർണാണ്ടസുമുള്ളതിനാൽ ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിര സ്ഥാനം നേടാൻ കഴിയാതിരുന്ന ചെഞ്ചോ, വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ലോണടിസ്ഥാനത്തിൽ നെറോക്കയിലേക്ക് പോവുകയായിരുന്നു.
കഴിഞ്ഞ സന്നാഹ മത്സരം തങ്ങളുടെ കഠിനാധ്വാനവും, ടീം വർക്കും, സമർപ്പണ ബോധവും, തെളിയിച്ചു എന്നും. അതിൽ താൻ വളരെയധികം സന്തുഷ്ടനാണ് എന്നും, ടീമിനായി ഇനി വളരെ വലിയ കാര്യങ്ങൾ വരാനിരിക്കുന്നു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം വലിയ കാര്യങ്ങൾ വരാനിരിക്കുന്നു എന്നു പറഞ്ഞതിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം പ്രതീക്ഷയിലാണ്. ഭൂട്ടാനീസ് റൊണാൾഡോ യിൽ നിന്നും അവർ പലതും പ്രതീക്ഷിക്കുന്നുണ്ട്.