ലോക ഫുട്ബോളിലെ അഭിമാന പുരസ്കാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പുരസ്കാരനേട്ടം ആണ് ബാലൻ ഡി ഓർ പുരസ്കാരം. ആറുതവണ ഈ സ്വപ്ന പുരസ്കാരം സ്വന്തം കൈക്കുമ്പിളിൽ ആക്കി ലയണൽ മെസ്സി ഇക്കാര്യത്തിൽ മറ്റുള്ളവരേക്കാൾ വളരെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്.
- എംബപ്പേ റയൽ മാഡ്രിഡിൽ പെരസിന്റെ പൂഴിക്കടകൻ, ഞെട്ടിത്തരിച്ചു ഫുട്ബോൾ ലോകം
- ക്യൂമാന് പകരക്കാരനെ തേടി ബാഴ്സ; സാധ്യത പട്ടികയിൽ സാവി ഉൾപ്പെടെ നാല് സൂപ്പർ പരിശീലകർ
- പരൽ മീനുകൾക്ക് ഇരകൊടുക്കുവനല്ല ഈ മിശിഹാ പാരീസിൽ വന്നത് കൊമ്പൻ സ്രാവുകളെ വേട്ടയാടിപ്പിടിക്കാനാണ്
- ആവസാന നിമിഷങ്ങളിൽ അവതാര പുരുഷൻമാർ ഒന്നും അവതരിച്ചില്ല ചെകുത്താൻമ്മാർക്ക് സമനില കുരുക്ക്
ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം കൂടി നേടി തൻറെ നേട്ടം ഏഴാക്കി ഉയർത്തുവാൻ ആണ് ലയണൽ മെസ്സി തയാറെടുക്കുന്നത്. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെൻറ് വിജയംകൊണ്ട് അന്താരാഷ്ട്ര കിരീടങ്ങൾ ഇല്ലാത്ത രാജകുമാരൻ എന്ന് നാണക്കേട് മായ്ക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കോപ്പ ഡെൽ റെയ് കിരീടം നേട്ടത്തിലും ബാഴ്സയുടെ പതാകവാഹകൻ ആകുവാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.
കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലയണൽ മെസ്സി അല്ലാതെ മറ്റാരുമായിരുന്നില്ല. എന്നാൽ ബാലൻഡിയോർ പുരസ്കാരത്തിനായി തൻറെ നാമനിർദ്ദേശ വോട്ടുകൾ ആർക്കൊക്കെ ആണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. എല്ലാവരും പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു രണ്ടുപേരുടെ കാര്യം.
എന്നാൽ മെസ്സി നാമനിർദേശം ചെയ്ത മറ്റു രണ്ടുപേരുടെ പേരുകൾ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. ഫ്രഞ്ച് കപ്പ് പാരീസ് സെൻറ് ജർമനിലെ തൻറെ സഹതാരങ്ങളായ ബ്രസീലിയൻ താരം നെയ്മർ ജൂനിയറിനും ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെക്കും തന്നെയാണ് മെസ്സി പ്രഥമ പരിഗണന നൽകുന്നത്. മറ്റു രണ്ടു പേരുകൾ തീർത്തും അപ്രതീക്ഷിതമായിരുന്നു.
ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി, സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസിമ എന്നിവരെയാണ് മെസ്സി മറ്റു രണ്ടു പേരായി പരിഗണിക്കുന്നത്. പതിവുപോലെ ഇക്കുറിയും മെസ്സി സ്വന്തം പേര് നാമനിർദ്ദേശം ചെയ്യുന്നില്ല.