in

നോക്കൗട്ടുകളിൽ ഇത്രയും മികവ് വേറാർക്കും ഇല്ല. മിസ്റ്റർ IPL തന്നെ നോക്കൗട്ടുകളിലും രാജാവ്.

Suresh Raina/ Mr IPL/CSK aaveshamclub

IPL ഒരു തവണ പോലും ഓറഞ്ച് ക്യാപ് സ്വന്തമാക്കാനോ ടൂർണമെന്റിന്റെ താരമാവാനോ സുരേഷ് റൈനക്ക് കഴിഞ്ഞിട്ടില്ല, പക്ഷെ അയാൾ അറിയപ്പെടുന്നത് മിസ്റ്റർ IPL എന്നാണ് – അയാളുടെ അസാധ്യമായ സ്ഥിരതക്ക് കാണികൾ നൽകിയ പാരിതോഷികം ആണ് ആ പേര്!

പൊതുവിൽ മികവ് പുലർത്തുവർ എല്ലാം നോക്ക് ഔട്ട് സ്റ്റേജിലേക്ക് എത്തുമ്പോൾ വീണ് പോവുന്നത് കാണാറുണ്ട്, പക്ഷെ റൈനക്ക് അവിടേം സ്ഥിരത വിട്ട് കളിയില്ല. IPL ലെ ‘മിസ്റ്റർ നോക്ക്ഔട്ടും’ റൈന തന്നെയാണ്.

Suresh Raina/ Mr IPL/CSK aaveshamclub

കണക്കുകൾ നോക്കാം; പ്ലേ ഓഫുകളിലും ഫൈനലുകളിലും ആയി ഏറ്റവുമധികം റൺസ് നേടിയത് സുരേഷ് റൈനയാണ് (714). ഏറ്റവുമധികം ഫോറുകളും (51) സിക്സറുകളും (40) റൈനയുടെ പേരിലാണ്. ഏറ്റവുമധികം അർഥശതകങ്ങളും (7) അതിൽ ഏറ്റവും വേഗതയേറിയ അർഥശതകവും (16 ബോൾ) റൈനയുടെ പേരിൽ തന്നെ!

നോക്കൗട്ടുകളിൽ 155 ആണ് റൈനയുടെ സ്ട്രൈക് റേറ്റ്, ഇത് അയാളുടെ കരിയർ സ്ട്രൈക്ക് റേറ്റിനേക്കാളും (136) വളരെ മികച്ചത് ആണ്. നോക്കൗട്ടുകളിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക് റേറ്റാണ് ഇത്. ഏറ്റവുമധികം പ്ലയർ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ എന്ന റെക്കോഡ് (3) പൊള്ളാഡിനൊപ്പം പങ്കിടുന്നു.

ചുരുക്കത്തിൽ IPL ലെ ഏറ്റവും മികച്ച ബിഗ് മാച്ച് പ്ലയറും മിസ്റ്റർ IPL തന്നെയാണ്. ഇന്നിപ്പോ ഒരുവട്ടം കൂടി അയാൾ അയാളുടെ ആ സോണിലേക്ക് കടക്കുകയാണ്. പരിക്കിന്റെ നിഴയിലാണെങ്കിലും ഇന്ന് റൈനയുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കില്‍ വീണ്ടുമൊരു മികച്ച പ്രകടനം പ്രതീക്ഷിക്കാം മിസ്റ്റർ IPL ൽ നിന്നും.

ക്രിസ്റ്റ്യാനോയ്ക്ക് ഗോളുകൾ കിട്ടും പക്ഷേ യുണൈറ്റഡിന് നഷ്ടം മാത്രം ഈ കണക്കുകൾ അത് തെളിയിക്കും, ഡെയ്‌ലി മെയിൽ റിപ്പോർട്ട്

ചേപ്പൊക്കിൽ മത്സരം നടന്നാലും ധോണിയുടെ ഈ ആഗ്രഹം നടക്കണമെങ്കിൽ ബിസിസിഐ കനിയണം; ആശങ്കയിൽ ആരാധകർ