in

ചേപ്പൊക്കിൽ മത്സരം നടന്നാലും ധോണിയുടെ ഈ ആഗ്രഹം നടക്കണമെങ്കിൽ ബിസിസിഐ കനിയണം; ആശങ്കയിൽ ആരാധകർ

CSK [Crickaddictors]

ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചേപ്പൊക്കിൽ ചെന്നൈ ആരാധകർക്ക് മുന്നിലായിരിക്കും തന്റെ അവസാന ഐപിഎൽ മത്സരമെന്ന് ധോണി രണ്ട് ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഒരു ഓൺലൈൻ സംഭാഷണത്തിനിടയിലാണ് ധോണി ഇക്കാര്യം സ്ഥിരീകരിച്ചത്. ധോണി ഈ പറഞ്ഞതിന്റെ അർത്ഥം താൻ അടുത്ത സീസണിലും ചെന്നൈക്കൊപ്പമുണ്ടാകുമെന്നാണ്. കാരണം നിലവിൽ ഐപിഎൽ നടക്കുന്നത് യുഎഇയിലാണ്.

അടുത്ത സീസണിൽ മാത്രമേ ഐപിഎൽ വീണ്ടും ഇന്ത്യയിൽ നടക്കുകയുള്ളു. അടുത്ത സീസണിൽ സാഹചര്യം അനുകൂലമായാൽ ചെന്നൈയിലെ ചേപ്പൊക്കിൽ ധോണി ആഗ്രഹിച്ചത് പോലെ നിറഞ്ഞ ആരാധകർക്ക് മുന്നിൽ അദ്ദേഹത്തിന് തന്റെ വിരമിക്കൽ മത്സരം കളിക്കാനാവും. ഇന്ത്യൻ ടീമിൽ നിന്ന് ധോണിക്ക് ഒരു വിരമിക്കൽ മത്സരം ലഭിച്ചിരുന്നില്ല. അത് കൊണ്ട് തന്നെയാണ് അദ്ദേഹം ചേപ്പൊക്കിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ തന്റെ വിരമിക്കൽ മത്സരം നടത്താൻ ആഗ്രഹിക്കുന്നത്.

CSK [Crickaddictors]

എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ധോണി ചേപ്പൊക്കിൽ കളിച്ച് വിരമിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇന്നലെ നടന്ന പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിന് മുമ്പ് അദ്ദേഹം പറഞ്ഞത് അങ്ങനെയല്ല. ഐപിഎല്ലിൽ അടുത്ത സീസൺ മുതൽ രണ്ട് ടീമുകൾ കൂടി വരുന്നത് കൊണ്ട് നിലവിലെ ടീമുകൾക്ക് എത്ര താരങ്ങളെയാണ് മെഗാ ലേലത്തിന് മുമ്പ് നിലനിർത്താനാവുക എന്ന കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല. ബിസിസിഐ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്തിയാൽ മാത്രമേ തന്റെ അടുത്ത സീസണെ പറ്റി പറയാൻ കഴിയൂ എന്നാണ് ധോണി ഇന്നലെ വ്യകതമാക്കിയത്.

അതായത് അടുത്ത സീസണിൽ കൂടുതൽ താരങ്ങളെ നിലനിർത്താൻ ബിസിസിഐ നിർദേശം നൽകിയാലേ ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തുന്ന കാര്യം തീരുമാനിക്കുകയുള്ളു. അതായത് ഒരു ടീമിന് അഞ്ച് താരങ്ങളെ നിലനിർത്താൻ ബിസിസിഐ അനുവാദം നൽകിയാൽ അതായത് 3 താരങ്ങളെ നിലനിർത്താനും 2 താരങ്ങളെ ആർടിഎം വഴി നിലനിർത്താനും ബിസിസിഐ നിർദേശം നൽകിയാൽ മാത്രമേ ധോണി അടുത്ത സീസണിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമാകൂ.

ഇനി മൂന്നോ അതിൽ കുറഞ്ഞ താരങ്ങളെയോ മാത്രമേ ടീമുകൾക്ക് നിലനിർത്താൻ ബിസിസിഐ അനുവാദം നൽകുക എങ്കിൽ ധോണി ചെന്നൈയിൽ തുടരുന്ന കാര്യം പരുങ്ങലിലാവും. കാരണം മൂന്നോ അതിൽ കുറവോ താരങ്ങളെ നിലനിർത്താനുള്ള നിർദേശം ബിസിസിഐ ടീമുകൾക്ക് നൽകിയാൽ ധോണിയെ പോലെ ഇനിയൊരു ലോങ്ങ്‌ ടെം ഓപ്ഷൻ അല്ലാത്ത താരത്തെ നിലനിർത്തുന്നത് ചെന്നൈയ്ക്ക് തിരിച്ചടിയാവും.

എന്നാൽ അടുത്ത സീസണിൽ രണ്ട് പുതിയ ടീമുകൾ കൂടി വരാനിരിക്കെ ടീമുകൾക്ക് കൂടുതൽ ബാലൻസിങ് ലഭിക്കാനായി ഒരു ടീമിന് മൂന്നോ അതിൽ കുറവോ താരങ്ങളെ മാത്രം നിലനിർത്താൻ മാത്രമായിരിക്കും ബിസിസിഐ അനുവാദം നൽകുക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

നോക്കൗട്ടുകളിൽ ഇത്രയും മികവ് വേറാർക്കും ഇല്ല. മിസ്റ്റർ IPL തന്നെ നോക്കൗട്ടുകളിലും രാജാവ്.

അവിശ്വസനീയമായ മറ്റൊരു തിരിച്ചു വരവിലൂടെ നേഷൻസ് ലീഗ് കിരീടം പാരീസിലെത്തിച്ചു ഫ്രഞ്ച് പട