in ,

അവിശ്വസനീയമായ മറ്റൊരു തിരിച്ചു വരവിലൂടെ നേഷൻസ് ലീഗ് കിരീടം പാരീസിലെത്തിച്ചു ഫ്രഞ്ച് പട

France Nation League Champions

അവിശ്വസനീയമായ മറ്റൊരു തിരിച്ചു വരവിലൂടെ നേഷൻസ് ലീഗ് കിരീടം പാരീസിലെത്തിച്ചു ഫ്രഞ്ച് പട – അഭിനന്ദനങ്ങൾ സ്പെയിൻ മികച്ച പോരാട്ട വീര്യം കാഴച വെച്ചതിനു

ലോകോത്തര താരങ്ങൾ അണിനിരന്ന ഫ്രാൻസ് ഏതാണ്ട് നിഷ്പ്രഭമായിരുന്നു സ്പെയിൻ നിരക്ക് മുന്നിൽ ആദ്യ പകുതിയിൽ, ഒരു ഷോട്ട് പോലും ഓൺ ടാർഗെറ്റിൽ എത്തിക്കാൻ ഫ്രാൻസ് പണിപ്പെട്ടു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ ഒന്നും അടിക്കാൻ കഴിയാത്തതിന്റെ എല്ലാ നിരാശയും തീർത്ത രണ്ടാം പകുതിക്കാണ് മിലാനിലെ സാൻ സിറോ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

തിയോ ഹെർണാഡ്‌സിന്റെ ഒരു മനോഹര ഷോട്ട് സ്പെയിൻ ഗോൾ പോസ്റ്റിൽ തൊട്ടുരുമ്മി പുറത്തേക് പോയപ്പോൾ നിർഭാഗ്യം ഫ്രാൻസിന് വിനയാകും എന്ന് കരുതി.നിമിഷങ്ങൾക്കകം സ്പെയിൻ ഒരു മികച്ച മുന്നേറ്റത്തിലൂടെ സെർജിയോ ബുസ്കെറ്റ്സ്‌ നൽകിയ ലോങ്ങ് പാസ് കൃത്യമായി സ്വീകരിച്ചു ഒയർസ്സബാൽ ഉപമകനോ എന്ന ലോകോത്തര പ്രതിരോധ താരത്തെ കബളിപ്പിച്ചു ഫ്രാൻസ് വല തുളച്ചു സ്പെയിനിനെ മുന്നിലെത്തിച്ചു.

France Nation League Champions

എന്നാൽ സ്പെയിൻ ആഘോഷങ്ങൾക്ക് കണ്ണടച്ച് തുറക്കുന്ന ആയുസു മാത്രമേ ഉണ്ടായിരുന്നുള്ളു കിലിയൻ എംബാപ്പെ നൽകിയ പന്തു സ്വീകരിച്ച മാൻഡ്രിഡിസ്റ്റുകളുടെ സ്വന്തം കരീം ബെൻസിമ യുടെ അത്യുഗ്രൻ കെർവ്വ്‌ ഷോട്ട് സ്പെയിൻ ഗോളിക്ക് ഹാഫ് ചാൻസ് പോലും നൽകാതെ കിറു കൃത്യമായി സ്പാനിഷ് വല കീറി മുറിച്ചു ഫ്രാൻസിനെ ഒപ്പമെത്തിച്ചു.

യൂറോ കപ്പിലെ ഫ്രാൻസിന്റെ വില്ലൻ വേഷം ചാർത്തി കൊടുത്ത കിലിയൻ എംബപ്പേ ഇന്നിവിടെ ഫ്രാൻസിന്റെ രക്ഷകനാകുന്നതാണു നാം പിന്നെ കണ്ടത് 80ആം മിനുട്ടിൽ ഒരു മികച്ച മുന്നേറ്റത്തിലൂടെ സ്പെയിൻ ഗോളിയെ കീഴ്പെടുത്തി ഫ്രാൻസിന്റെ വിജയഗോളും കണ്ടെത്തിയ എംബപ്പേ യൂറോകപ്പിലെ പെനാൽറ്റി മിസ് എന്ന നാണക്കേടിന് മറുപടി നൽകി.

എന്നാൽ സ്പെയിൻ അപ്പോഴും തോറ്റു കൊടുക്കാൻ ഒരുക്കമല്ലായിരുന്നു മികച്ച മുന്നേറ്റങ്ങളും ഷോട്ടുകളും ഫ്രഞ്ച് പോസ്റ്റിലേക്ക് ഉതിർത്ത സ്പാനിഷ് നിരയുടെ അന്തകനായത് ഹ്യൂഗോ ലോറിസ് എന്ന ഫ്രാൻസ് ഗോളിയുടെ മികച്ച പ്രകടനം ആണ്.

ചേപ്പൊക്കിൽ മത്സരം നടന്നാലും ധോണിയുടെ ഈ ആഗ്രഹം നടക്കണമെങ്കിൽ ബിസിസിഐ കനിയണം; ആശങ്കയിൽ ആരാധകർ

മെസ്സി മുന്നിൽനിന്നു പട നയിച്ചപ്പോൾ അർജൻറീന എരിഞ്ഞു കത്തി ആ തീയിൽ ഉറുഗ്വായ് വെന്തുരുകി…