in , ,

LOVELOVE

മെസ്സി മുന്നിൽനിന്നു പട നയിച്ചപ്പോൾ അർജൻറീന എരിഞ്ഞു കത്തി ആ തീയിൽ ഉറുഗ്വായ് വെന്തുരുകി…

Classic perfomance of Messi vs Uruguay [Twiter]

ഇന്നത്തെ മത്സരം കാണുവാൻ കഴിയാത്ത അർജൻറീന ആരാധകരേ… നിങ്ങൾക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കുവാൻ മാത്രം അല്ലാതെ മറ്റൊന്നും കഴിയില്ല. കാരണം നിങ്ങൾ നഷ്ടപ്പെടുത്തിയത് സമീപകാല ചരിത്രത്തിലെ അർജൻറീനയുടെ ഏറ്റവും മികച്ച കളിയാണ്. മെസ്സി എന്ന നായകൻ മുന്നിൽനിന്നു പട നയിച്ചപ്പോൾ അർജൻറീന എരിഞ്ഞു കത്തുകയായിരുന്നു ആ തീയിൽ ഉറുഗ്വായ് വെന്തുരുകി.

എജ്ജാതി കളി.. ഉഫ്.. പൊളി!! മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.. അതി മനോഹരം.. അർജന്റീനയുടെ ഈയടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനം… എതിരാളികൾ ഫൗൾ കുറച്ചാൽ ഇപ്പോഴും ലോകത്ത് അർജന്റീന മനോഹര ഫുട്ബോൾ കളിക്കുന്നതിൽ മുമ്പൻ തന്നെ.!! എന്നു തെളിയിക്കുന്നതായിരുന്നു ഇന്നത്തെ മത്സരം.

Classic perfomance of Messi vs Uruguay [Twiter]

ഉറുഗ്വേയെ അർജന്റീന തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തപ്പോൾ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം.. എങ്കിലും ലോസെസോ, എമിലിയാനോ മാർട്ടിനെസ്, ഡി പോൾ എന്നിവരുടെയൊക്കെ പ്രകടനം എടുത്തു പറയേണ്ടത് തന്നെ.. പിന്നെ പതിവ് പോലെ മെസ്സി… പൊളിച്ചടുക്കി.

വർണിക്കാൻ വാക്കുകൾ ഇല്ല ഒരു അര മണിക്കൂർ കൂടി ഉണ്ടായിരുന്നങ്കിൽ എന്ന് ആശിച്ച് പോയത് ലോകമെമ്പാടും ഉള്ള ഫുട്ബാൾ ആരാധകർ മുഴുവനും ആയിരുന്നു. അർജന്റീനയുടെ ഇത്രയും മികച്ച ഒരു കളി അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. കളി എന്ന് വച്ചാൽ ഇതാണ്… സ്പീഡ്, മിസ് പാസുകളില്ല, പ്രസ്സിങ്
മനോഹര പാസുകൾ.

ഓരോ അർജന്റീന ഫാൻസിനും ഈ കളി കണ്ടാൽ രോമം എഴുനേറ്റ് നിക്കും. കളി കാണാത്തവർക്ക് ഏറ്റവും വലിയ നഷ്ടം തന്നെ ആയിരുന്നു ഇന്നത്തെ മൽസരം മെസ്സിയുടെയും ഡിപ്പോളിന്റെയും മാർട്ടിനെസിന്റെയും ഗോളുകളിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു വിജയം.

അവിശ്വസനീയമായ മറ്റൊരു തിരിച്ചു വരവിലൂടെ നേഷൻസ് ലീഗ് കിരീടം പാരീസിലെത്തിച്ചു ഫ്രഞ്ച് പട

വീണ്ടും മെസ്സിക്ക് റെക്കോർഡ്, മിശിഹാ വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു…