in

നാണം കെട്ട കളികൾ അവസിപ്പിക്കണം റയലിന് PSGയുടെ മുന്നറിയിപ്പ്, ഇനി ആവർത്തിച്ചാൽ ശിക്ഷാർഹമാണ്…

Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ ദീർഘകാല പദ്ധതികളിൽ ഒന്നാണ് ഫ്രഞ്ച് യുവതാരത്തെ തങ്ങളുടെ ടീമിലേക്ക് എത്തിക്കുക എന്നത്. എംബാപ്പെക്കായി റയലിന്റെ ആദ്യ ബിഡ് 160 മില്യൺ യൂറോയുടെ കൂറ്റൻ തുകയുടെത് ആയിരുന്നു. എന്നാൽ ഇ ഭീമൻ തുകക്ക് പോകും PSG നിലവിൽ വഴങ്ങുന്നില്ല. പി എസ് ജി പ്രസിഡന്റ് നാസർ അൽ ഖലീഫി എമ്പപ്പെയെ ഒരു കാരണവശാലും വിൽക്കില്ല എന്ന് നേരത്തെ ആവർത്തിച്ചു പറഞ്ഞിരുന്നു.

എന്നാൽ കാര്യങ്ങൾ ഇപ്പോൾ കൂടുതൽ സങ്കീർണമാക്കുന്നതാണ് കണാൻ കഴിയുന്നത്. റയലിന്റെ കളികൾ കൈവിട്ടു പോകുന്നത് PSG മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ റയലിന് അവർ ഇപ്പോൾ മുന്നറിയിപ്പുനൽകി. സ്പാനിഷ് ക്ലബ് നടത്തുന്ന നാണം കെട്ട കളികൾ അവസാനിപ്പിക്കണമെന്നാണ് PSGയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയോണാർഡോ പറയുന്നത്.

Messi and Mbappe in first UCL match [BRFootball/Twiter/aaveshamclub]

ഫ്രഞ്ച് താരത്തിനെ ടീമിൽ എത്തിക്കുവാനുള്ള സകല നീക്കങ്ങളും സ്പാനിഷ് ക്ലബ് നടത്തി പരാജയപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്പാനിഷ് ക്ലബ്ബിൻറെ പ്രസിഡണ്ടായ ഫ്ലോറന്റീനോ പെരെസ്സ് ജനുവരിയോടുകൂടി എംബപ്പേ തങ്ങളുടെ ടീമിൽ എത്തുമെന്ന തരത്തിൽ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അത് ഫുട്ബോൾ ലോകത്ത് തന്നെ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.

“കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി അവർ താരത്തിനെ പറ്റി ഇത്തരത്തിലുള്ള വാർത്തകൾ പടച്ചു വിടുന്നു. പരിശീലനം ബോർഡും താരങ്ങളും എല്ലാവരും തന്നെ ഇത്തരത്തിലുള്ള പ്രവർത്തികൾ ആണ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് തീർത്തും അപമാനകരമാണ്” ഇത്തരത്തിലുള്ള നാണം കെട്ട കളികൾ അവർ അവസാനിപ്പിക്കണമെന്ന് PSGയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയോണാർഡോ പറഞ്ഞു.

എംബപ്പേ ഒരു സാധാരണ താരം അല്ലെന്നും മെസ്സിയെയും നെയ്മററെയും എംബപ്പേയെയും ഒഴിച്ചു നിർത്തി കൊണ്ടുള്ള യാതൊരുവിധ ഭാവി പദ്ധതികളും തങ്ങൾക്ക് ഇല്ല കൂടാതെ അദ്ദേഹം തങ്ങളുടെ ടീമിനെ അനിവാര്യമായിരിക്കുന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. റയലിന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കേണ്ടതാണ് എന്നുകൂടി പറയുവാൻ അദ്ദേഹം മറന്നില്ല.

ടിട്വന്റി സ്ക്വാഡ് ഇന്നെത്തും! ഈ മൂന്ന് പേര് പുറത്തു പോയേക്കാം, പകരാക്കാർ ആരൊക്കെ?

യുവതാരങ്ങളുടെ കരിയർ മുളയിലേ നുള്ളുവാൻ ആണ് അയാൾ ശ്രമിക്കുന്നത്