in

യുവതാരങ്ങളുടെ കരിയർ മുളയിലേ നുള്ളുവാൻ ആണ് അയാൾ ശ്രമിക്കുന്നത്

Kohli backing young stars in IPL 2021

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രാഥമിക റൗണ്ടിലെ ഡൽഹിയും പഞ്ചാബും തമ്മിലുള്ള അവസാന മത്സരത്തിൽ ഡൽഹി ബോളർ ആവേഷ് ഖാൻ ബാംഗ്ലൂർ താരം ഭരതിനെ കളിയാക്കി ചിരിച്ചു എന്ന രീതിയിൽ ഇപ്പോൾ സോഷ്യൽ മീഡിയ ഇൽ ട്രെൻഡിങ് ആയ ഒരു വിഷയം ഉണ്ട് എന്നാൽ അതിന് പിന്നിൽ പലരുടെയും ഗൂഡ ലക്ഷ്യങ്ങൾ ഉണ്ട്….

ഫീൽഡ് സെറ്റ് ചെയ്തതിന് വിപരീതമായി എറിഞ്ഞിട്ടും എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടപ്പോൾ ഉള്ളൊരു പ്രതികരണം ആയി മാത്രമായിരുന്നു അത്. കാരണം വെറുതെ ഒന്ന് കണകട് ചെയ്താൽ പോലും ബൗണ്ടറി കിട്ടേണ്ട ബോള് ആയിരുന്നു അത്‌. ഈ സംഭവം ആണ് ബാറ്റ് ചെയ്തിരുന്ന ഭരത് നെ കളിയാക്കിയതാണ് എന്ന രീതിയിൽ ആക്കി ഗാവസ്‌കർ കമെന്ററി പറഞ്ഞത്.

Kohli backing young stars in IPL 2021

സഹ കമന്റേറ്റർ ഇയാൻ ബിഷപ്പ് തിരുത്തിയിട്ടും ഗാവസ്‌കർ തന്റെ വാദത്തിൽ നിന്നും പിന്നോട്ടു പോയില്ല. കളി കഴിഞ്ഞിട്ടു പോലും എന്തോ വൈരാഗ്യം ഉള്ള പോലെ ഗാവസ്‌കർ ഈ രീതിയിൽ പറയുന്നത് തുടർന്ന് കൊണ്ടേ ഇരുന്നു. അതു പിന്നെ സോഷ്യൽ മീഡിയ യും ഏറ്റു പിടിച്ചു. ഈ IPL ഇലെ തന്നെ ഏറ്റവും പ്രതിഭയുള്ള ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളറെ പറ്റിയാണ് ഈ അനാവശ്യം പറയുന്നത് എന്ന് ആരും ഓർക്കുന്നില്ല.

പിന്നെ ഗാവസ്‌കറുടെ കമന്ററിയോട് പലർക്കും അന്നും ഇന്നും താൽപര്യമില്ല. അദ്ദേഹം സ്വയം നിശ്ചയിച്ച ചില അജണ്ടയുടെ പുറത്ത് ആണ് അദ്ദേഹം അഭിപ്രായങ്ങൾ പറയുന്നതും, ഇതറിയാതെ ചിലർ ആ വാക്കുകൾക്ക് വില കൊടുക്കുന്നതും. ഈ സംഭവം കൂടി അത് ശരിവെക്കുന്നത് ആണ്. കൊഹ്‍ലിയെപ്പോലെ യുവ താരങ്ങൾക്ക് പരമാവധി പിന്തുണ നൽകുന്നവർക്ക് അപമാനമാണ് ഇദ്ദേഹത്തിൻറെ സമീനം

ഇവിടെ മാത്രമല്ല ഇതിനുമുൻപും പലപ്പോഴും ഗവാസ്കർ എന്ന താരത്തിൽ നിന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. യുവതാരങ്ങളുടെ ഭാവി കൊത്തിപ്പറിക്കുന്ന കഴുകൻ കണ്ണുകളിലെ കൊലച്ചിരി ആണ് പലപ്പോഴും അദ്ദേഹത്തിൻറെ ചുണ്ടുകളിൽ വിടരുന്നത്. ആവേഷ് ഖാനെ പ്രതിക്കൂട്ടിൽ നിർത്തി സ്വയം ആത്മരതിയടയുകയായിരുന്നു അദ്ദേഹം അപ്പോൾ.

നാണം കെട്ട കളികൾ അവസിപ്പിക്കണം റയലിന് PSGയുടെ മുന്നറിയിപ്പ്, ഇനി ആവർത്തിച്ചാൽ ശിക്ഷാർഹമാണ്…

ക്രിസ്റ്റ്യാനോയ്ക്ക് ഗോളുകൾ കിട്ടും പക്ഷേ യുണൈറ്റഡിന് നഷ്ടം മാത്രം ഈ കണക്കുകൾ അത് തെളിയിക്കും, ഡെയ്‌ലി മെയിൽ റിപ്പോർട്ട്