in ,

ടിട്വന്റി സ്ക്വാഡ് ഇന്നെത്തും! ഈ മൂന്ന് പേര് പുറത്തു പോയേക്കാം, പകരാക്കാർ ആരൊക്കെ?

Key players eleminated from T20 WCS

T20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപനം ഇന്ന് നടക്കും. തത്കാലികമായി പ്രഖ്യാപിച്ച സ്കാഡിൽ നിന്നും മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

രാഹുൽ ചഹർ; ഇന്ത്യയുടെ പ്രീമിയം സ്പിന്നർ ആയിരുന്ന യുസ്വേന്ദ്ര ചഹലിന് പകരമാണ് ഈ യുവ സ്പിന്നർക്ക് ലോകകപ്പിലേക്ക് അവസരം ലഭിച്ചത്. എന്നാൽ IPL ന്റെ രണ്ടാം ഭാഗത്തിൽ മോശം ഫോമിലൂടെ കടന്ന് പോയ ചഹറിനെ മുംബൈ ടീം തന്നെ പുറത്തിരുത്തിയ കാഴ്ച്ചയാണ് കണ്ടത്. രണ്ടാം പകുതിയില്‍ മികച്ച പ്രകടനങ്ങൾ നടത്തിയ ചഹലിന് ലോകകപ്പ് ടീമിലേക്ക് കൊണ്ടു വരുന്നതിന് ചഹറിന്റെ വഴിയടക്കാൻ സാധ്യതയുണ്ട്.

Key players eleminated from T20 WCS

വരുൺ ചക്രവർത്തി; അഞ്ചംഗ സ്പിൻ ഡിപ്പാർട്ട്മെന്റിലെ X factor സ്പിന്നർ ആണ് ഈ തമിഴ്നാടുകാരൻ. നൈറ്റ് റൈഡേർസിന് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തുന്ന വരുൺ ഇന്ത്യന്‍ ടീമിന് മുതൽ കൂട്ടാവും എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ കാൽമുട്ടിന്റെ പ്രശ്നങ്ങള്‍ നേരിടുന്ന വരുണിന് ഒരുവട്ടം കൂടി ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ.

ഹാർദിക് പാണ്ഡ്യ; ലിസ്റ്റിലെ പ്രമുഖ പേര് ഇതാണ്. ഹാർദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട പ്ലയർസിൽ ഒരാളാണ്. പക്ഷേ പരിക്കിന് ശേഷം ഇതേ വരെ ബൗളിങ് ചെയ്തിട്ടില്ലാത്ത ഹാർദികിനെ ടീമിലേക്ക് പരിഗണിക്കുമോ എന്നത് വലിയ ചേദ്യമാണ്. ഒരു ബാറ്റ്സ്മാൻ ആയി ഹാർദിക് വരുന്നത്, പ്രത്യേകിച്ച് ബാറ്റിങ് ഫോമും മോശമായ സാഹചര്യത്തില്‍, അത് ടീമിന്റെ ബാലൻസിനെ ബാധിക്കുന്ന ഘടകമാണ്.

പകരാക്കാർ ; യുസ്വേന്ദ്ര ചഹൽ, ഷർദൂൽ ഠാക്കൂർ എന്നിവർ സ്കാഡിലേക്ക് എത്തും എന്നാണ് കരുതപ്പെടുന്നത്, അവസാന രണ്ട് മത്സരങ്ങളിലെ തിരിച്ചു വരവ് ഇഷാൻ കിഷന്റെ സ്ഥാനം ഉറപ്പിച്ചതിനാൽ ശ്രേയസ് അയ്യർ റിസർവ് ആയി തന്നെ തുടരാനാണ് സാധ്യത. IPL രണ്ടാം ഭാഗത്തിൽ മികച്ച പ്രകടനങ്ങൾ നടത്തിയ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർക്ക് വരെ സാധ്യത കൽപ്പിച്ച് അപ്രതീക്ഷിത എൻട്രി കാത്തിരിക്കുന്നവരും ഉണ്ട്! എന്തായാലും എല്ലാത്തിനും ഉത്തരം ഇന്നറിയാം.

അമ്പോ! ഇത് നൂറ്റാണ്ടിന്റെ പന്തോ? ക്രിക്കറ്റ്ലോകത്ത് ചർച്ചയായി ഒരു 32 വയസ്സുള്ള ഇന്ത്യക്കാരി… (വീഡിയോ കാണാം)

നാണം കെട്ട കളികൾ അവസിപ്പിക്കണം റയലിന് PSGയുടെ മുന്നറിയിപ്പ്, ഇനി ആവർത്തിച്ചാൽ ശിക്ഷാർഹമാണ്…