in

വീണ്ടും മെസ്സിക്ക് റെക്കോർഡ്, മിശിഹാ വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു…

Leo Messi was honored after another Record [Twiter]

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജൻറീന ഉറുഗ്വായ് ടീമിനെ തച്ചുതകർത്തു. കളിയിലുടനീളം വളരെ മികച്ച പ്രകടനം നടത്തിയ ലയണൽ മെസ്സി ആരാധകരുടെ മനസ്സ് കവർന്നിരുന്നു. കുറെയേറെ മത്സരങ്ങൾ ആയി അപരാജിതരായി കുതിക്കുകയാണ് ലയണൽ മെസ്സിയുടെ അർജൻറീന.

ക്ലബ്ബ് ജേഴ്സിയിൽ തിളങ്ങുമ്പോഴും സ്വന്തം രാജ്യത്തിൻറെ ജേഴ്സിയിൽ തുടർച്ചയായി നിറം മങ്ങുന്നതിന്റെ പേരിൽ ഏറെ അപവാദങ്ങൾ കേട്ട് താരം കൂടിയാണ് ലയണൽ മെസ്സി. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി തൻറെ രാജ്യത്തിനുവേണ്ടി അസാധാരണമായ പ്രകടനം തന്നെയാണ് ലയണൽ മെസ്സി നടത്തിക്കൊണ്ടിരിക്കുന്നത് കിരീടമില്ലാത്ത രാജകുമാരൻ എന്ന ദുഷ്പേര് പോലും അദ്ദേഹം കോപ്പ അമേരിക്ക കിരീടം തൻറെ രാജ്യത്തിനായി നേടി മായ്ച്ചുകളഞ്ഞു.

Leo Messi was honored after another Record [Twiter]

ലാറ്റിൻ അമേരിക്കൻ വൻകരയിലെ പകരംവെക്കാനില്ലാത്ത ഫുട്ബോൾ ചക്രവർത്തിയായി ലയണൽ മെസ്സി അഭിഷേകം ചെയ്യപ്പെട്ടു കഴിഞ്ഞു. ലാറ്റിനമേരിക്കയിലെ ഇതിഹാസങ്ങളായ പെലെയുടെയും മറഡോണയുടെയും പല റെക്കോർഡുകളും ലയണൽ മെസ്സി ഇതിനോടകംതന്നെ കടത്തിവെട്ടിയിരുന്നു.
ഇന്നത്തെ മത്സരത്തിൽ ഒരു റെക്കോർഡ് കൂടി ലയണൽ മെസ്സി സ്വന്തം പേരിൽ ചാർത്തി.

ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ലയണൽ മെസ്സി നേടിയിരിക്കുകയാണ്. 80 ഗോളുകളാണ് അർജൻറീനക്ക് വേണ്ടി ലയണൽ മെസ്സി നേടിയിരിക്കുന്നത്. കോന്മിബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ് ഇത്.

ഇന്നത്തെ മത്സരം കാണുവാൻ കഴിയാത്ത അർജൻറീന ആരാധകരേ… നിങ്ങൾക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കുവാൻ മാത്രം അല്ലാതെ മറ്റൊന്നും കഴിയില്ല. കാരണം നിങ്ങൾ നഷ്ടപ്പെടുത്തിയത് സമീപകാല ചരിത്രത്തിലെ അർജൻറീനയുടെ ഏറ്റവും മികച്ച കളിയാണ്. മെസ്സി എന്ന നായകൻ മുന്നിൽനിന്നു പട നയിച്ചപ്പോൾ അർജൻറീന എരിഞ്ഞു കത്തുകയായിരുന്നു ആ തീയിൽ ഉറുഗ്വായ് വെന്തുരുകി. കൂടുതൽ വായിക്കാൻ ഉള്ള ലിങ്കുകൾ മുകളിൽ ചേർത്തിട്ടുണ്ട്.

മെസ്സി മുന്നിൽനിന്നു പട നയിച്ചപ്പോൾ അർജൻറീന എരിഞ്ഞു കത്തി ആ തീയിൽ ഉറുഗ്വായ് വെന്തുരുകി…

എഴുതി തള്ളാൻ നിൽക്കരുത് ചൂളിപ്പോകും അതാണ് ധോണിയുടെ ചരിത്രം