in , ,

യൂണൈറ്റഡിലെ സൈഡ് ബെഞ്ച് ജീവിതത്തിന് വിട; അവസരങ്ങൾക്കായി വാൻ ഡി ബീക്ക് ഇംഗ്ലണ്ട് വിടുന്നു

Donny van de Beek and Cristiano Ronaldo [TodaysUK news]

TMB; ഒരു പാട് പ്രതീക്ഷകളോടെ മാഞ്ചസ്റ്റർ യൂണൈറ്റഡിൽ എത്തിയ താരമാണ് വാൻ ഡീ ബിക്ക്. ഡച്ച് ക്ലബ് അയാക്സിൽ നിന്നുമാണ് താരം കഴിഞ്ഞ വർഷം ഓൾഡ് ട്രാഫോഡിൽ എത്തിയത്. താരത്തിന്റെ അയാക്സിലെ പ്രകടനം കണ്ട ആരാധകർ ആ പ്രകടനം താരം മാഞ്ചസ്റ്റർ യൂണൈറ്റഡിലും കാഴ്ച വെക്കുമെന്ന് പ്രതീക്ഷിച്ചു.പക്ഷെ പ്രകടനം കാഴ്ച വെക്കാൻ അവസരം പോലും ലഭിക്കാത്ത താരമായി വാൻ ഡീ ബിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ മാറി.

യുണൈറ്റഡിൽ എത്തിയിട്ട് ഒന്നര വർഷം ആകാൻ ആയിട്ടും താരത്തിന് മികച്ച അവസരങ്ങൾ പോലും ലഭിച്ചിട്ടില്ല. പരിശീലകൻ ഒലെ താരത്തെ വിശ്വാസത്തിൽ എടുക്കുന്നില്ല എന്നത് ആരാധകരെയും ഫുട്ബോൾ ലോകത്തെ ആകെയും നിരാശരാക്കുന്നുണ്ട്. ഇത്രയും മികച്ച താരത്തെ അവസരം പോലും കൊടുക്കാതെ യുണൈറ്റഡ് ബെഞ്ചിൽ ഇരുത്തി ഭാവി നശിപ്പിക്കുകയാണ് എന്ന് വരെ വിമർശനം ഉയർന്നിരുന്നു.

Donny van de Beek and Cristiano Ronaldo [TodaysUK news]

ഇത്തരത്തിൽ താരത്തിന്റെ പേരിൽ യൂണൈറ്റഡിനെതിരെ വിമർശം ഉയരുമ്പോൾ താരം ഇറ്റാലിയൻ ക്ലബ് യുവൻറ്റസിലേക്ക് പോകുമെന്ന വാർത്തകളും പുറത്ത് വരികയാണ്. സ്പോർട്സ് ജേർണലിസ്റ്റ് നിക്കോളോ ചിറയാണ് ഇക്കാര്യത്തെ സംബന്ധിച്ചുള്ള വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

വാൻ ഡീ ബിക്കിനെ സ്വന്തമാക്കാൻ യുവന്റസ് സ്പോർട്സ് ഡയറക്ടർ ഷേറുബിനി തയാറാണ് എന്ന വാർത്തയാണ് നിക്കോളോ ചിറ പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ലോൺ അടിസ്ഥാനത്തിലോ അല്ലെങ്കിൽ ട്രാൻസ്ഫർ തുക നൽകിയെ ആയിരിക്കും യുവന്റസ് താരത്തെ ടീമിലെത്തിക്കുക.

യുവൻസ്റ്റിലേക്ക് പോകുന്നതോടെ താരത്തിന് കൂടുതൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. പക്ഷെ താരത്തെ വിട്ട് കൊടുക്കാൻ യുണൈറ്റഡ് തയ്യാറാവുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

രാഹുലിന് മടുത്തു, പഞ്ചാബിൽ തുടരില്ല എന്ന് റിപ്പോർട്ടുകൾ! ബാംഗ്ലൂരിലേക്ക്…

ഒന്നാം ദിവസം മുതൽ പർപിൾ ക്യാപ്, എന്നിട്ടും റെക്കോഡ് തകർക്കാനാവാതെ ഹർഷൽ.