in

രാഹുലിന് മടുത്തു, പഞ്ചാബിൽ തുടരില്ല എന്ന് റിപ്പോർട്ടുകൾ! ബാംഗ്ലൂരിലേക്ക്…

KL Rahul back to RCB [IPL/Twiter/Bilal/aaveshamclub]

ബിലാൽ ഹുസ്സൈൻ; ഇന്ത്യയുടെ ഏറ്റവും മികച്ച ടിട്വന്റി ബാറ്ററാണ് KL രാഹുൽ. പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റന്‍ കൂടിയായ രാഹുൽ ടീമിൽ ആ ടീമിൽ അയാളുടെ കടുത്ത ആരാധകര്‍ക്ക് പോലും താത്പര്യമില്ലാത്ത കാര്യമാണ്.

ടീമിൽ രാഹുൽ എത്ര പണി എടുത്താലും വിജയം കണ്ടെത്താനാവാത്തതും ടീമിന്റെ പ്രശ്നങ്ങൾക്ക് അനുസരിച്ച് രാഹുൽ ശൈലി മാറ്റുന്നതിലും എല്ലാം വിമർഷനങ്ങൾ ഉയരാറുണ്ട്. സ്ട്രൈറ്റ് റേറ്റ് കുറയുന്നത് പറഞ്ഞുള്ള ട്രോളുകളും സജീവമാണ്.

KL Rahul back to RCB [IPL/Twiter/Bilal/aaveshamclub]

അങ്ങനെയിരിക്കെ ആണ് രാഹുൽ പഞ്ചാബിൽ തുടർന്നേക്കില്ല എന്ന റിപ്പോര്‍ട്ടുകൾ വരുന്നത്. ക്രിക്ബസ് റിപ്പോർട്ട് ചെയ്തു എന്നതിനാൽ അവിശ്വസിക്കേണ്ട സാഹചര്യമില്ല. അവസാന മത്സരത്തിന് ശേഷം രാഹുലിന്റെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലും ഒരു വിടവാങ്ങല്‍ സ്വരം ഉണ്ടായിരുന്നു.

വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ തന്റെ ഹോം ടീമും ആദ്യ ടീമും ഒക്കെയായ ബാംഗ്ലൂരിലേക്ക് ഒരു തിരിച്ച് പോക്കാവും രാഹുൽ ആഗ്രഹിക്കുന്നത്. റിപ്പോര്‍ട്ടുകൾ ശരിയാണ് എങ്കിൽ അടുത്ത സീസണില്‍ രാഹുലിനെ ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ ആയി ചിന്നസ്വാമിയിൽ കാണാം!

നേരത്തെ 2013 സീസണിലും 2016, 2017 സീസണുകളിലും ബാംഗ്ലൂരിനോപ്പം രാഹുൽ ഉണ്ടായിരുന്നു. അന്ന് ബാംഗ്ലൂർ നിരയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് സാധിക്കാത്തതോടെയാണ് താരത്തെ ആർസിബി റിലീസ് ചെയ്തത്. കൂടാതെ രാഹുൽ നായകനായി എത്തുന്നതോടെ ഇത് വരെ നേടാനാവാത്ത കിരീടം നേടാമെന്ന പ്രതീക്ഷയും ആർസിബി ആരാധകർക്കുണ്ട്.

ബ്ലാസ്റ്റേഴ്സിൽ താൻ നേരിട്ട ആ ബുദ്ധിമുട്ട് വെളിപ്പെടുത്തി ജോർദാൻ മുറെ

യൂണൈറ്റഡിലെ സൈഡ് ബെഞ്ച് ജീവിതത്തിന് വിട; അവസരങ്ങൾക്കായി വാൻ ഡി ബീക്ക് ഇംഗ്ലണ്ട് വിടുന്നു