in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിൽ താൻ നേരിട്ട ആ ബുദ്ധിമുട്ട് വെളിപ്പെടുത്തി ജോർദാൻ മുറെ

Jordan Murray in KBFC [ISL]

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒട്ടും പ്രതീക്ഷകൾ ഇല്ലാതെ എത്തിയിട്ടും ആരാധകരുടെ മനംകവർന്ന പ്രകടനം കാഴ്ചവച്ച താരം ആയിരുന്നു ഓസ്ട്രേലിയൻ താരമായ ജോർദൻ മുറെ. താരത്തിനെ സൈൻ ചെയ്തതു മുതൽ ഓസ്ട്രേലിയയിലെ ഏതോ കണ്ടത്തിൽ കളിക്കുന്ന താരം എന്നിവരെ അദ്ദേഹത്തിനെ പറ്റി വിമർശനങ്ങൾ ഉയർന്നിരുന്നു. പേരിനൊപ്പം കൂട്ടി വായിക്കാൻ ഒരു വലിയ പ്രൊഫൈൽ ഇല്ലാത്തതായിരുന്നു അതിന് കാരണം.

കൊമ്പൻ പേരുകൾ നിരാശപ്പെടുത്തിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി നിറഞ്ഞു നിന്ന താരമായിരുന്നു ഓസ്ട്രേലിയൻ താരം ജോർദാൻ മുറെ. കഴിഞ്ഞ സീസണിൽ കൂക്കുവിളികളും ആയായിരുന്നു അയാളെ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ എതിരേറ്റത്. ഇതുവരെ കളിച്ച ക്ലബ്ബുകളിൽ ഒന്നും മതിയായ ഇംപാക്ട് ഉണ്ടാക്കാൻ കഴിയാത്ത താരം എന്നായിരുന്നു അവർ അദ്ദേഹത്തിനെ പുച്ഛിച്ചു വിളിച്ചത്.

Jordan Murray in KBFC [ISL]

എന്നാൽ സീസണിന് അവസാനം എത്തിയപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം നടത്തിയ ഒരേ ഒരാൾ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആദ്യം എഴുതിത്തള്ളിയ ജോർദാൻ മുറെ മാത്രമായിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ്സ്കോററും അദ്ദേഹം തന്നെയായിരുന്നു. ബ്ലാസ്റ്റേഴ്സിൽ താൻ പൂർണ സംതൃപ്തനായിരുന്നു എങ്കിലും ഒരു കാര്യത്തിൽ മാത്രം തനിക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

കഴിഞ്ഞ സീസണിൽ താൻ കളിച്ച ക്ലബ്ബിനെയും സഹ താരങ്ങളെയും പറ്റി ഒരിക്കലും തനിക്ക് കുറ്റം പറയാൻ കഴിയുകയില്ല എന്ന് അദ്ദേഹം പറഞ്ഞു. ഡ്രസിംഗ് റൂമിലും താമസസ്ഥലത്തും എല്ലാം വളരെ സൗഹൃദപരമായ ഒരു സമീപനമായിരുന്നു തനിക്ക് ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഓൺലൈനായി കണ്ട ആരാധകർ പോലും പെരുമാറിയത് എന്ന് കൂടി അദ്ദേഹം പറഞ്ഞു.

എന്നാൽ കോവിഡ് പ്രതിസന്ധിമൂലം ബയോ ബബിളിൽ കഴിയേണ്ടിവന്നത് തന്നെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത് എന്ന് അദ്ദേഹം വെളിപ്പെടുത്തി. തൻറെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു സന്ദർഭത്തിലൂടെ താൻ കടന്നു പോയത്. അതുതന്നെ വല്ലാതെ പിടിച്ചുലച്ചു, അതുമായി പൊരുത്തപ്പെട്ടുവരാൻ തനിക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന സമയത്ത് ഇതുമൂലം പലപ്പോഴും മാനസിക സമ്മർദ്ദത്തിന് പോലും അടിപ്പെട്ടിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന സമയത്ത് താൻ നേരിട്ട ഏക ബുദ്ധിമുട്ടും ഇതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു…

അടുത്ത വർഷം വരുന്ന മെഗാ ലേലത്തിൽ മുംബൈ നിലനിർത്തേണ്ട മൂന്ന് താരങ്ങളെ പ്രഖ്യപിച്ചു സെവാഗ്!!പ്രമുഖ താരങ്ങളെ പലരെയും ഒഴുവാക്കണം എന്ന് സെവാഗ്..

രാഹുലിന് മടുത്തു, പഞ്ചാബിൽ തുടരില്ല എന്ന് റിപ്പോർട്ടുകൾ! ബാംഗ്ലൂരിലേക്ക്…