in

അടുത്ത വർഷം വരുന്ന മെഗാ ലേലത്തിൽ മുംബൈ നിലനിർത്തേണ്ട മൂന്ന് താരങ്ങളെ പ്രഖ്യപിച്ചു സെവാഗ്!!പ്രമുഖ താരങ്ങളെ പലരെയും ഒഴുവാക്കണം എന്ന് സെവാഗ്..

Sehwag on Mumbai Indians

Rahul gr:-മുംബൈക്ക് ഈ വർഷം പ്ലേഓഫ് കളിക്കൻ കഴിയാതെ വന്നതോട് കൂടി അവർ എല്ലാം ഒരുമിച്ചു ഉള്ള അവസാന കളി ആയിരുന്നു ഹൈദരാബാദ് ആയി നടന്നത്..അടുത്ത സീസണിൽ തങ്ങളുടെ ഇഷ്‌ടതാരങ്ങൾ പലരും വേറെ ടീമുകളിൽ ആണെന്നുള്ള സങ്കടത്തിൽ ആണ് മുംബൈ ഫാൻസ്.അവരെ മിക്കവരെയും മുംബൈ ലേലത്തിൽ വിളിക്കും എന്നും ഒരു വിഭാഗം ഫാൻസ് കരുതുന്നുണ്ട്..

2019,2020 കാലഘട്ടത്തിൽ മുംബൈ ഐപിൽലെ ഏറ്റവും മികച്ച ടീം ആയിരുന്നു,ഈ രണ്ട് തവണത്തെ ചാമ്പ്യൻമാരും.ക്യാപ്ടൻ രോഹിത്,സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ, പൊള്ളാർഡ്,പാണ്ഡ്യ സഹോദരങ്ങൾ,ബൂംറ,ബോൾട്ട് ഇവർ എല്ലാം ചേർന്ന ടീം ലോകത്തിലെ ഏത് ടീമിനെയും തോൽപ്പിക്കാൻ കരുത്ത് ഉള്ളത് ആണ്.പക്ഷെ ഇനി ഇവർ ഒരുമിച്ചു കാണില്ല..

Mumbai Indian [Twiter/Mumbai Indians]

മുൻ ഇന്ത്യൻ സൂപ്പർ താരം സെവാഗ് മുംബൈ ഇന്ത്യൻസ് നിൽനിർത്തേണ്ട മൂന്ന് താരങ്ങളുടെ പേര് എടുത്ത് പറഞ്ഞിരിക്കുകയാണ്.ക്യാപ്ടൻ രോഹിത്,വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ, ബൗളിംഗിൽ ബൂംറയും.സൂര്യകുമാർ യാദവ്,ഹർദിക് പാണ്ഡ്യ എന്നിവരെ സെവാഗ് ഒഴുവക്കി..

സേവാഗ് പറയുന്നു,ഇഷാൻ വളരെ ചെറുപ്പം ആണ്,അവന് കൂടുതൽ കാലം മുംബൈക്ക് വേണ്ടി കളിക്കൻ സാധിക്കും. ഹർദിക് ഇപ്പോൾ ഫോമിൽ അല്ല കൂടാതെ വിട്ടുമാറാത്ത പരിക്കുകളും അയാൾക്ക് തിരിച്ചടി ആയി.മിക്ക കളിയും ഒരു ബാറ്റ്സ്മാൻ മാത്രം ആയി ആണ് ഹാർദിക് കളിക്കുന്നത്,ബൗൾ ചെയ്യാത്ത ഹാർദ്ദികിന്‌ ഈ ലേലത്തിൽ വലിയ വില കാണില്ല എന്നും പറഞ്ഞു.

ഏറ്റവും മികച്ച മാനേജ്മന്റ്,മികച്ച കോച്ചിങ് സ്റ്റാഫ് ഉള്ള ഒരു ഐപിൽ ടീം തന്നെ ആണ് മുംബൈ.അടുത്ത ലേലത്തിൽ പുതിയ താരങ്ങളെ വിളിച്ചെടുത്താലും അവർക്ക് കഴിവ് ഉണ്ടെങ്കിൽ അവരെ മികച്ച കളിക്കാർ ആക്കി മാറ്റും എന്നതിൽ സംശയം ഇല്ല,അതിന് ഏറ്റവും വലിയ ഉദാഹരണങ്ങൾ ബൂംറയും ഹാർദികും,രാഹുൽ ചഹറും ..പക്ഷെ അവസാന മൂന്ന് വർഷം കണ്ട അത്രയും മികച്ച മുംബൈ ടീം ഇനി ഉണ്ടാകുമോ എന്ന് സംശയം ആണ്…

എഴുതി തള്ളാൻ നിൽക്കരുത് ചൂളിപ്പോകും അതാണ് ധോണിയുടെ ചരിത്രം

ബ്ലാസ്റ്റേഴ്സിൽ താൻ നേരിട്ട ആ ബുദ്ധിമുട്ട് വെളിപ്പെടുത്തി ജോർദാൻ മുറെ