2012 ലാണ് ഹർഷൽ പട്ടേൽ IPL അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് എട്ട് സീസണുകളിൽ നിന്ന് 49 മത്സരങ്ങൾ കളിച്ചു. ആകെ സമ്പാദ്യം 47 വിക്കറ്റുകൾ. ഈ വിക്കറ്റുകളും വാലത്ത് ബാറ്റ് ചെയ്ത് നേടിയ കുറച്ച് റൺസുകളുമായി നമ്മൾ പലപ്പോഴും ഹർഷലിനെ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും ഇത് പോലൊരു പ്രകടനം ആരും അയാളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല!
- അന്ന് ഒറ്റ സിക്സ് കൊണ്ട് മുംബൈയുടെ ഹീറോ ആയവൻ, അവനിന്നും മുംബെയുടെ ബഞ്ചിലുണ്ട്!
- വില തുച്ഛം, ഗുണം മെച്ചം! IPL ൽ ഏറ്റവും ചെറിയ സാലറി വാങ്ങി ആത്മാർതഥമായി അടിമപ്പണി എടുക്കുന്ന അഞ്ച് താരങ്ങൾ..!
- RCB യുടെ ‘സഹായം’ – 2012- ൽ പുറത്തായി എന്ന് ഉറപ്പിച്ച ചെന്നൈ ക്വാളിഫൈ ആയത് ഇങ്ങനെ.
- SRH വീണതോടെ സേഫ് ആയത് CSK യുടെ ഈ റെക്കോഡ്! ഇനിയത് തകർക്കാൻ സാധ്യത ഡൽഹിക്ക്!
- അടുത്ത വർഷം വരുന്ന മെഗാ ലേലത്തിൽ മുംബൈ നിലനിർത്തേണ്ട മൂന്ന് താരങ്ങളെ പ്രഖ്യപിച്ചു സെവാഗ്!!പ്രമുഖ താരങ്ങളെ പലരെയും ഒഴുവാക്കണം എന്ന് സെവാഗ്..
ജസ്പ്രീത് ബുംറ, കഗീസോ റബാഡ, പാറ്റ് കുമ്മിൻസ്, ഭുവനേഷ്വർ കുമാർ, ട്രെന്റ് ബോൾട്ട് – തുടങ്ങി പേര് കേട്ട പേസർമാർ അണിനിരക്കുന്ന IPL മാമാങ്കത്തിൽ ആദ്യ മത്സരത്തില്‍ തുടങ്ങി ഒരു ദിവസം പോലും ഹർഷൽ പട്ടേലിന്റെ പർപിൾ ക്യാപിന് രണ്ടാമതൊരു അവകാശി ഉണ്ടായില്ല എന്നത് അത്ഭുതമാണ്.
സ്ലോ ബോളുകളാണ് ഹർഷലിന്റെ ആയുധം. 32 വിക്കറ്റുകളിൽ 22 ഉം സ്ലോ ബോളുകളാണ്. സീസണിൽ ഉടനീളം മികവ് പുലർത്തിയിരുന്ന ഹർഷൽ ബ്രാവോയുടെ 32 വിക്കറ്റുകൾ തകർത്തേക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടു. പക്ഷേ എലിമിനേറ്ററിൽ RCB വീണതോടെ 32 വിക്കറ്റുമായി ബ്രാവോക്ക് ഒപ്പമെത്താനേ പട്ടേലിന് ആയുള്ളൂ.
2013 ലാണ് ബ്രാവോ 32 വിക്കറ്റുകൾ എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കുന്നത്. ബ്രാവോ 18 മാച്ചുകളിൽ നിന്നാണ് 32 വിക്കറ്റുകൾ നേടിയത്, കഴിഞ്ഞ സീസണിൽ 30 വിക്കറ്റുകൾ നേടിയ കഗിസോ റബാഡക്കും 17 മാച്ചുകൾ വേണ്ടി വന്നു മുപ്പത് കടക്കാൻ! അവിടെയാണ് 15 മാച്ചുകൾ മാത്രം കളിച്ച് ബ്രാവോക്കൊപ്പം ഹർഷൽ എത്തിയത്.
RCB പരാജയപ്പെട്ടു എങ്കിലും നാലോവറിൽ പത്തൊമ്പത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ നേടാൻ ഹർഷലിന് കഴിഞ്ഞു. സീസണിൽ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ നേടി സ്വന്തമാക്കിയ പർപിൾ ക്യാപ് സീസണിൽ ഉടനീളം ഹർഷലിന്റെ മാത്രം ആയിരുന്നു!.