in ,

കരിം ബെൻസിമയ്ക്ക് ബാലൻഡിയോർ പുരസ്കാരം നേടി കൊടുക്കുവാൻ റയൽമാഡ്രിഡ് ശ്രമം….

Real Madrid's Karim Benzema; (inset) the Ballon d'Or award[Sportskreeda/Twiter]

ലോക ഫുട്ബോളിലെ അഭിമാനസ്തംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരങ്ങളിൽ ഒന്നാണ് ബാലൻ ഡി ഓർ പുരസ്കാരം. ആറുതവണ ഈ സ്വപ്ന പുരസ്കാരം സ്വന്തം കൈക്കുമ്പിളിൽ ആക്കി ലയണൽ മെസ്സി ഇക്കാര്യത്തിൽ മറ്റുള്ളവരേക്കാൾ വളരെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്.

ഇത്തവണ അർജൻറീന താരം ലയണൽ മെസ്സിക്ക് ഏഴാം ബാലൻഡിയോർ പുരസ്കാരം ലഭിക്കും എന്നാണ് പലരും വിശ്വസിക്കുന്നത്. ലോകമെമ്പാടും അംഗീകാരം ഉണ്ടെങ്കിലും ഈ പുരസ്കാരത്തിന് ലഭിക്കുന്ന ആക്ഷേപങ്ങളുടെ എണ്ണത്തിന് ഒട്ടും കുറവില്ല. ബാലൻ ഡി ഓർ പുരസ്കാരത്തിന് മേൽ പലപ്പോഴും സ്പാനിഷ് ലോബിയുടെ കരങ്ങൾ ഉണ്ടെന്ന് ആക്ഷേപിക്കപ്പെടുന്നുണ്ട്.

Real Madrid’s Karim Benzema; (inset) the Ballon d’Or award[Sportskreeda/Twiter]

കഴിഞ്ഞ കുറെ കാലങ്ങളായി ഈ സ്വപ്ന പുരസ്കാരം സ്പാനിഷ് ക്ലബ്ബുകൾ വിട്ട് പുറത്തേക്ക് പോകുന്നില്ല എന്നത് പതിവായിരുന്നു. മുൻപ് റയൽമാഡ്രിഡ് താരമായിരുന്ന ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് കിട്ടുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ഒരു ബാലൻ ഡി ഓർ പുരസ്കാരം അദ്ദേഹം യുവൻറ്സിലേക്ക് പോയപ്പോൾ നഷ്ടമായിരുന്നു.

ആ തവണ പുരസ്കാരം നേടിയത് അപ്പോൾ റയലിന്റെ താരമായിരുന്ന ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച് ആയിരുന്നു. ഇതെല്ലാം സ്പാനിഷ് ലോബിയുടെ കളികൾ ആണെന്നാണ് പരക്കെ വ്യാഖ്യാനിക്കപ്പെടുന്നത്. ഇത്തവണ സ്പാനിഷ് ലീഗിൽ നിന്നും അധികം പേരുകളൊന്നും ഉയർന്നു കേൾക്കുന്നില്ല. ഈ അവസരത്തിലാണ് റയൽമാഡ്രിഡ് ഫ്രഞ്ച് താരം കരിം ബെൻസിമയെ ഉയർത്തി കാണിക്കുന്നത്. ദേശീയ ടീമിൽ സ്ഥിരം സാന്നിധ്യം അല്ലെങ്കിലും വർഷങ്ങളായി റയലിന്റെ വിശ്വസ്തനാണ് ഈ ഫ്രഞ്ച് താരം.

യുഡിഎഫ് നേഷൻസ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ, താരത്തിനെ അഭിനന്ദിക്കുകയും ബാലൻ ഡി ഓർ പുരസ്കാരം വോട്ടെടുപ്പിൽ താരത്തിനു വേണ്ടി പരസ്യമായി പിന്തുണ ആവശ്യപ്പെടുകയും ക്ലബ് ചെയ്തിരുന്നു. വോട്ടിങ് അടിസ്ഥാനമാക്കി കാര്യങ്ങൾ നിശ്ചിയിക്കപ്പെടുമ്പോൾ റയലിന്റെ ഈ നീക്കത്തിനെ സംശയദൃഷ്ടിയോടെയാണ് പലരും കാണുന്നത്.

ഒന്നാം ദിവസം മുതൽ പർപിൾ ക്യാപ്, എന്നിട്ടും റെക്കോഡ് തകർക്കാനാവാതെ ഹർഷൽ.

20-20 ലോകകപ്പിൽ ഇന്ത്യയെ പാകിസ്ഥാൻ തോല്പിക്കുമോ? പാക്ടീമിന് ഞെട്ടിക്കുന്ന ഓഫറുമായി പാകിസ്ഥാൻ!!!