ആവേശം ക്ലബ് ക്വിസ് കളിക്കു സമ്മാനങ്ങൾ നേടൂ.
India vs Pakistan [Aaj Tak]

20-20 ലോകകപ്പിൽ ഇന്ത്യയെ പാകിസ്ഥാൻ തോല്പിക്കുമോ? പാക്ടീമിന് ഞെട്ടിക്കുന്ന ഓഫറുമായി പാകിസ്ഥാൻ!!!

റമീസ് രാജ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാൻ ആയ ശേഷം വമ്പൻ മാറ്റങ്ങൾ ആണ് കൊണ്ടു വരുന്നത്.1880-90 കാലഘട്ടത്തിൽ പാകിസ്ഥാൻ ക്രിക്കറ്റർ ആയും വിരമിച്ച ശേഷം കമന്റെറ്റർ ആയും ക്രിക്കറ്റിൽ നിറഞ്ഞു നിന്ന ആൾ ആണ് റമീസ് രാജ.മുൻ പാക് ക്യാപ്ടൻ ഇമ്രാൻ ഖാൻ ആണ് ഇപ്പോൾ പാക് പ്രധാനമന്ത്രി.

മുന്‍ ഓസീസ് ഓപ്പണര്‍ മാത്യൂ ഹെയ്ഡനെ ബാറ്റിംഗ് ഉപദേഷ്ടമാവായും ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡറിനെ ബൗളിംഗ് ഉദേഷ്ടാവായും പാക് ക്രിക്കറ്റ് ബോർഡ് നിയമിച്ചു,
ഡൊമസ്റ്റിക് ടീമുകളുടെ കോച്ചിങ് സ്റ്റാഫ് ആയും പല വിദേശ കോച്ചുകളെ കൊണ്ടു വരാൻ ആണ് റമീസ് ഇപ്പോൾ നോക്കിക്കൊണ്ടിരിക്കുന്നത്..

Aavesham CLUB Facebook Group
India vs Pakistan [Aaj Tak]

ഇന്ത്യയ്ക്ക് എതിരെ പാക്കിസ്ഥാന് ലോകകപ്പിൽ മോശം പ്രകടനം ആണ് ,കൂടാതെ ഒരു തവണ പോലും ഇന്ത്യയെ തോൽപ്പിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഇതിന് മുൻപ് 20-20 അഞ്ച് തവണയും,ഏകദിന ലോകകപ്പിൽ 7 തവണയും ആണ് പാക്കിസ്ഥാൻ പരാജയം അറിഞ്ഞത്. ഈ മാസം 24നാണ് ആരധകർ കാത്തിരിക്കുന്ന 20-20 മത്സരം. ടിക്കറ്റ്‌ എല്ലാം നിമിഷങ്ങൾ കൊണ്ടാണ് വിറ്റു തീർന്നത്..

ഈ തവണ ഇന്ത്യയെ പാകിസ്ഥാന് തോൽപ്പിക്കാൻ കഴിഞ്ഞാൽ ഒരു പ്ലെയിൻ ബ്ലാങ്ക് ചെക്ക് പാകിസ്ഥാൻ ക്രിക്കറ്റിന് ലഭിക്കാൻ പോകുന്നത്.ഒരു ഇന്‍വെസ്റ്റര്‍ ചെക്ക് നല്‍കാമെന്ന് പറഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ വ്യക്തമാക്കി.ഇത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തിക സ്ഥിതി വർധിപ്പിക്കുകയും ചെയ്യും.സാമ്പത്തിക സ്ഥിതി മെച്ചപെടുത്താൻ ആയി ഇംഗ്ളണ്ട്,ന്യൂസിലാൻഡ് പരമ്പര നടത്താൻ തീരുമാനിച്ചെങ്കിലും അവർ സുരക്ഷാ വീഴ്ച പറഞ്ഞു പിന്മാറി.

ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ വീണ്ടും മാറ്റം. പരിക്കേറ്റ ഷൊയൈബ് മസൂദിന് പകരം സീനിയര്‍ ഷൊയൈബ് മാലിക്കിനെ പാക്കിസ്ഥാന്‍റെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. 2007 ലോകകപ്പിൽ പാകിസ്താനെ നയിച്ച ക്യാപ്ടൻ ആണ് മാലിക്. മാലിക്കിന് പുറമെ മുന്‍ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെയും ഹൈദര്‍ അലിയെയും അസം ഖാനും മുഹമ്മദ് ഹസ്നെയ്നും പകരം ടീമിൽ ഉൾപ്പെടുത്തി..

MORE STORIES
ഹാർദിക് പാണ്ഡ്യ കൊഹ്ലിയ്ക്ക് അമിത സമ്മർദ്ദവും ജോലി ഭാരവുമാകും…