ആവേശം ക്ലബ് ക്വിസ് കളിക്കു സമ്മാനങ്ങൾ നേടൂ.
CSK captain MS Dhoni along with coach Stephen Fleming(Twitter)
CSK captain MS Dhoni along with coach Stephen Fleming. (Twitter)

എന്ത് കൊണ്ട് ധോണി?; ഉത്തരം ഈ വീഡിയോ പറയും

ഐപിഎൽ ആദ്യ ക്വാളിഫൈറിൽ ഡൽഹിക്കെതിരെ തന്റെ ഫിനിഷിങ് മികവ് ഒന്ന് കൂടി വ്യക്തമാക്കിയ ധോണി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മോശം ഫോമിലും ധോണിയെ ഇപ്പോഴും പിന്തുണയ്ക്കുന്നത് എന്തിനാണ് എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ എന്നും വീഡിയോ പങ്ക് വെച്ച് ആരാധകർ പറയുന്നു.

ഐപിഎൽ ആദ്യ ക്വാളിഫൈറിൽ ഡൽഹിക്കെതിരെ തന്റെ ഫിനിഷിങ് മികവ് ഒന്ന് കൂടി വ്യക്തമാക്കിയ ധോണി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ചർച്ചയാവുന്നത് ധോണിയുടെ ഡൽഹിക്കെതിരെയുള്ള പ്രകടനമല്ല. മറിച്ച് മത്സരം കഴിഞ്ഞതിന് ശേഷമുള്ള ഒരു വിഡിയോയാണ്. ധോണി ആരാധകരായ രണ്ട് കുട്ടികളാണ് ഈ വീഡിയോയിലെ താരങ്ങൾ.

ഡെൽഹിക്കെതിരെയുള്ള മത്സരത്തിൽ ചെന്നൈയുടെ വിജയത്തില്‍ വികാരഭരിതരായ രണ്ട് കുട്ടി ആരാധകരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍. ചെന്നൈയുടെ വിജയത്തില്‍ മതിമറന്ന് ആഘോഷിച്ച കുട്ടികള്‍ക്ക് ധോണി മത്സരത്തിലെ ബോള്‍ സമ്മാനമായി നല്‍കുകയായിരുന്നു. ഓട്ടോഗ്രാഫ് ഇട്ട ബോള്‍ കുട്ടി ആരാധകര്‍ക്ക് എറിഞ്ഞ് കൊടുത്താണ് ധോണി വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയത്.

Aavesham CLUB Facebook Group
Dhoni finish for CSK [ESPNcrickinfo]

ധോണിയുടെ പക്കൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തില്‍ സന്തോഷം അടക്കാനാകാതെ കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ കാണാം. ധോണിയുടെ ആരാധകര്‍ ആകുക എന്നതും ഒരു വികാരമാണ് എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ കുട്ടികളുടെ വീഡിയോ പ്രചരിക്കുന്നത്. മോശം ഫോമിലും ധോണിയെ ഇപ്പോഴും പിന്തുണയ്ക്കുന്നത് എന്തിനാണ് എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ എന്നും വീഡിയോ പങ്ക് വെച്ച് ആരാധകർ പറയുന്നു.

CSK [Crickaddictors]

ഐപിഎൽ ആദ്യ ക്വാളിഫൈറിൽ ഡൽഹിക്കെതിരെ തന്റെ ഫിനിഷിങ് മികവ് ഒന്ന് കൂടി വ്യക്തമാക്കിയ ധോണി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മോശം ഫോമിലും ധോണിയെ ഇപ്പോഴും പിന്തുണയ്ക്കുന്നത് എന്തിനാണ് എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ എന്നും വീഡിയോ പങ്ക് വെച്ച് ആരാധകർ പറയുന്നു.

ആർട്ടിക്കിൾ ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യു, അഭിപ്രായങ്ങൾ കമന്റ് ചെയ്യു.

MORE STORIES
7000 കോടിക്ക് ടീം വാങ്ങി ഗോയങ്ക, ‘ലക്നൗ യുണൈറ്റ’ ഡുമില്ല അദാനിയും ഇല്ല!