ആവേശം ക്ലബ് ക്വിസ് കളിക്കു സമ്മാനങ്ങൾ നേടൂ.
KTK IPL

ചെന്നൈയിലും കൊച്ചിൻ ടസ്കേസിലും കളിച്ച ഏഴ് താരങ്ങൾ!

കേരളത്തിന്റെ സ്വന്തം ടീം എന്ന സ്വപ്നവുമായി വന്ന് പെട്ടെന്ന് ഇല്ലാതായ ടീമാണ് കൊച്ചിൻ ടസ്കേസ് കേരള. മുൻ ശ്രീലങ്കന്‍ ക്യാപ്റ്റനും നിലവിലെ മുംബൈ ഇന്ത്യൻസ് കോച്ചുമായ മഹേള ജയവർദനെയാണ് ടീമിനെ നയിച്ചത്.

2011 ലെ കൊച്ചി സ്ക്വാഡിൽ നിന്നുമുള്ള ഏഴ് താരങ്ങൾ പലപ്പോഴായി CSK യുടെ ഭാഗമായിട്ടുണ്ട്. അത് ആരൊക്കെയെന്ന് നോക്കാം!

1) രവിന്ദ്ര ജഡേജ! കൂട്ടത്തിലെ പ്രധാന താരം ജഡ്ഡു തന്നെ! കൊച്ചിൻ ടസ്കേസ് പുറത്തായ ശേഷമുള്ള ലേലത്തിലാണ് വൻ തുകക്ക് CSK ജഡേജയെ ടീമിലെത്തിക്കുന്നത്. ധോനിക്ക് ശേഷം CSK യുടെ ക്യാപ്റ്റന്‍ ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ് ജഡേജ. കൊച്ചിക്ക് വേണ്ടി പതിനാല് മത്സരങ്ങളിൽ നിന്നും എട്ട് വിക്കറ്റുകളും 283 റൺസും ജഡേജ നേടിയിരുന്നു.

2) കേദാർ ജാദവ് : CSK ഫാൻസിന്റെ പ്രിയ താരമാണ് കേദാർ ജാദവ്. പക്ഷേ ജാദവ് കൊച്ചിൻ ടസ്കേസിന്റെ ഭാഗമായിരുന്നു എന്ന കാര്യം പലർക്കും അറിയില്ല. കൊച്ചിക്ക് വേണ്ടി ആറ് മത്സരങ്ങളിൽ പതിനെട്ട് റൺസ് ആണ് ജാദവിന്റെ സമ്പാദ്യം.

Aavesham CLUB Facebook Group

3) ബ്രണ്ടൻ മക്കല്ലം: ന്യൂസിലാന്റിന്റെ വെടിക്കെട്ട് ഓപണർ മക്കല്ലമാണ് കൊച്ചിക്കായി ഓപണിങ് പണി നോക്കിയത്. സീസണിൽ 357 റൺസ് നേടിയ മക്കല്ലം ടോപ് സ്കോററും ആയി. പിന്നീട് 2014,15 സീസണുകളിൽ CSK ക്ക് വേണ്ടി കളിച്ചു.

4) മുത്തയ്യ മുരളീധരന്‍: ശ്രീലങ്കന്‍ ഇതിഹാസം IPL അരങ്ങേറ്റം കുറിക്കുന്നത് ചെന്നൈക്ക് വേണ്ടിയാണ്. 2010 ന് ശേഷം CSK റിലീസ് ചെയ്ത മുരളി പിന്നീട് കൊച്ചിയിലെത്തി – അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റുകൾ നേടി.

5) പാർഥിവ് പട്ടേൽ: മൂന്ന് സീസണുകളിൽ CSK ക്ക് വേണ്ടി കളിച്ച ശേഷമാണ് പാർഥിവ് കൊച്ചിയിലേക്ക് എത്തുന്നത്. പാർഥിവ് തന്റെ ക്യാപ്റ്റൻസി അരങ്ങേറ്റവും കൊച്ചിക്ക് വേണ്ടിയാണ് നടത്തിയത്.

6) തിസര പെരേര: മുൻ ശ്രീലങ്കന്‍ ക്യാപ്റ്റനായ ഓൾറൗണ്ടർ 2010 ൽ കിരീടം നേടിയ ചെന്നൈ ടീമിന്റെ ഭാഗമായിരുന്നു. 2011 ൽ കൊച്ചി ടീമിലെത്തി.

7) ജോൺ ഹേസ്റ്റിങ്സ് : രണ്ട് ടീമിന്റെയും ഭാഗമായ ഏക ഓസീസ് താരമാണ് ഹേസ്റ്റിങ്സ്. ഹേസ്റ്റിങ്സ് CSK ക്ക് വേണ്ടി ഒരു മത്സരം കളിച്ചു, കൊച്ചി ടീമിൽ അവസരങ്ങൾ ലഭിച്ചില്ല.

ആർട്ടിക്കിൾ ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യു, അഭിപ്രായങ്ങൾ കമന്റ് ചെയ്യു.

MORE STORIES
മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളും യുഎഇയിലെത്തി – പുതിയ IPL ടീമുകളുടെ കാര്യം ഇന്ന് തീരുമാനാവും…