in ,

LOVELOVE

ചരിത്രങ്ങൾ കുറിച്ചു കൊണ്ട് ക്യാപ്റ്റൻ രോഹിത് മുന്നേറുകയാണ്..

രോഹിത് ശർമ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്നാ നിലയിലേക്ക് തന്നെയാണോ അദ്ദേഹത്തിന്റെ പോക്ക്. ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ചു കിരീടം നേടിയ ഒരേ ഒരു ക്യാപ്റ്റനാണ് അദ്ദേഹം. പക്ഷെ അദ്ദേഹം ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ ഇന്ത്യ അത്ര സുഖകരമായ നിലയിൽ അല്ലായിരുന്നു.

കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യ പുറത്തായിരുന്നു.വിരാട് കോഹ്ലിയുടെ രാജിയെ തുടർന്നു രോഹിത് നായകനായി അവരോധിക്കപ്പെട്ടിരുന്നു. തുടർന്നു അങ്ങോട്ട്‌ ഒരു ജൈത യാത്ര തന്നെയായിരുന്നു രോഹിത്തിന് കീഴിൽ ഇന്ത്യ നടത്തിയത്.

ടെസ്റ്റിലും ഏകദിനത്തിലും കൂടി കോഹ്ലി രാജിവെച്ചതോടെ രോഹിത് എല്ലാ ഫോർമാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റനായി. ഇന്ത്യയിൽ വെച്ച് തുടർ വിജയങ്ങൾ സ്വന്തമാക്കുകയായിരുന്നു രോഹിത്തിന്റെ സംഘം.പക്ഷെ വിദേശത്ത് ജയിച്ചു കാണിക്കു എന്നായിരുന്നു വിമർശകർ.

ഒടുവിൽ നിലവിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ടീമിനെ അവരുടെ നാട്ടിൽ ചെന്ന് തോൽപിച്ചു ട്വന്റി ട്വന്റി പരമ്പര രോഹിത്തിന്റെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. തുടർച്ചയായി 14 അന്താരാഷ്ട്ര മത്സരങ്ങൾ വിജയിച്ച ക്യാപ്റ്റൻ എന്നാ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.ഇന്നലെ നടന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് എന്നാ ക്യാപ്റ്റൻ തുടർച്ചയായി 19 വിജയങ്ങൾ നേടി കഴിഞ്ഞു. ഇനി മുമ്പിലുള്ളത് 2003 ൽ തുടർച്ചയായി 20 വിജയങ്ങൾ സ്വന്തമാക്കിയ റിക്കി പോണ്ടിങ്ങാണ്. അദ്ദേഹത്തിനെ രോഹിത്തിന് മറികടക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.

ബ്ലാസ്റ്റേഴ്സിന്റെ പഴയ കൊമ്പൻ ബൾഗേറിയൻ ക്ലബ്ബിൽ

ഡയസ് കൈവിട്ട് പോവുകയാണോ??.