വിരാട് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത് തന്നെ ഞെട്ടിപ്പിച്ചുവെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരവും ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലും ഒരാളായ റിക്കി പോണ്ടിങ്.ഐ സി സി യുടെ ‘ദി ഐ സി സി റിവ്യൂ ‘ എന്നാ പരുപാടിയിലാണ് പോണ്ടിങ് മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത് തന്നെ അത്ഭുതപെടുത്തി.അതിന് കാരണം 2021 ഐ പി ലിൽ താൻ അദ്ദേഹമായി സംസാരിച്ചതുകൊണ്ടാണ്.അദ്ദേഹം വൈറ്റ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻസി രാജിവെക്കാൻ അന്നേ തീരുമാനിച്ചിരുന്നു. പക്ഷെ ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം തുടരുമെന്നാണ് അന്ന് തന്നോട് പറഞ്ഞത്. കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ പദവി നന്നായി ആസ്വദിച്ചിരുന്നു.അദ്ദേഹത്തിന് കീഴിൽ ഇന്ത്യ ഒരുപാട് നേട്ടങ്ങൾ നേടി.
നിങ്ങൾ അദ്ദേഹത്തിനെ ക്രിക്കറ്റ് ഫീൽഡിൽ കാണുമ്പോൾ തന്നെ മനസിലാക്കാം എത്രത്തോളം അയാൾ വിജയത്തിന് വേണ്ടി കഠിനപ്രയത്നം ചെയ്യുന്നുണ്ടെന്ന്. അദ്ദേഹത്തിന്റെ തീരുമാനം എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ എന്റെ ക്യാപ്റ്റൻസി കാലം ഓർത്തു പോവുകയാണ്.എനിക്ക് രണ്ട് വർഷം കൂടുതൽ ക്യാപ്റ്റൻ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് അത് സാധിച്ചില്ല.
വിരാട് ഏഴ് വർഷമായി ഇന്ത്യൻ ക്യാപ്റ്റനാണ്. അതു ഇന്ത്യയെ പോലുള്ള ഒരു ടീമിൽ. ഇന്ത്യ അദ്ദേഹത്തിന് കീഴിൽ ഒരുപാട് നേട്ടങ്ങൾ നേടി. താൻ ഏറ്റെടുത്ത ഓസ്ട്രേലിയ ടീം ക്രിക്കറ്റ് ഭരിച്ചുകൊണ്ടിരുന്നവരായിരുന്നു. പക്ഷെ കോഹ്ലി ഇന്ത്യൻ ടീം ഏറ്റെടുക്കുമ്പോൾ അങ്ങനെനായിരുന്നില്ല. ഇന്ത്യയെ വിദേശത്തു ടെസ്റ്റ് ജയിക്കാൻ പഠിപ്പിച്ച ക്യാപ്റ്റനാണ് കോഹ്ലി.ഒരു ടെസ്റ്റ് ക്യാപ്റ്റൻ എന്നാനിലയിൽ വിരാടിന് അഭിമാനത്തോടെ തന്നെ പടിയിറങ്ങാം.
രോഹിതും രഹാനെയും ഇന്ത്യൻ ടീമിന്റെ അടുത്ത ക്യാപ്റ്റനാകാൻ ഏറ്റവും മികച്ച ചോയ്സുകൾ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോണ്ടിങ്ങിന്റെ വെളിപ്പെടുത്തൽ ക്യാപ്റ്റൻസി വിവാദത്തിനെ ഒന്നു കൂടി ചൂട് പിടിപ്പിക്കുകയാണ്.