in ,

CryCry LOVELOVE OMGOMG LOLLOL

നെയ്മർ, റാമോസ് തുടങ്ങിയവരുടെ മെഡിക്കൽ റിപ്പോർട്ട്‌ പിസ്ജി പുറത്ത് വിട്ടു

ബാക്കി ഷെഡ്യൂൾ സ്ഥിരീകരിക്കുന്നതിന് വേണ്ടി തിങ്കളാഴ്ച കൂടുതൽ താരം പരിശോധനകൾക്ക് വിധേയനാകുമെന്നാണ് പിസ്ജി അറിയിച്ചത്. റയൽ മാഡ്രിഡിനെതിരെ ഫെബ്രുവരി 15-ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മറിന്റെ സേവനം ലഭ്യമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

PSG Stars

കോപ്പ ഡി ഫ്രാൻസ് റൗണ്ട് ഓഫ് 16-ൽ നീസിനെ നേരിടാനൊരുങ്ങുന്നതിന് മുന്നോടിയായി വിട്ട പാരിസ് സെന്റ് ജർമയിന്റെ മെഡിക്കൽ റിപ്പോർട്ടിൽ സ്പാനിഷ് താരമായ സെർജിയോ റാമോസിന്റെ പരിക്ക് പിസ്ജി സ്ഥിരീകരിച്ചു. നെയ്മർ ജൂനിയർ, സെർജിയോ റാമോസ്, ജോർജിഞ്ഞോ വിഞ്ഞാൾഡം എന്നിവരെ സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ടാണ് പിസ്ജി പുറത്ത് വിട്ടത്.

PSG Stars

ഇടത് കണങ്കാൽ ഉളുക്ക് മൂലം മെഡിയൽ കൊളാറ്ററൽ ലിഗമെന്റിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ച് സുഖം പ്രാപിച്ചു വരുന്ന ജോർജിനിയോ വിഞ്ഞാൽഡം, ആഴ്‌ചയുടെ അവസാനത്തിൽ ടീമിലേക്ക് മടങ്ങിയെത്തുക എന്ന ലക്ഷ്യത്തോടെ തന്റെ വ്യക്തിഗത പരിപാടി തുടരുകയാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.

ലിഗമെന്റിന് കേടുപാടുകൾ സംഭവിച്ച ഇടത് കണങ്കാൽ ഉളുക്കിൽ നിന്നും സുഖം പ്രാപിക്കുന്ന നെയ്മർ ജൂനിയർ ഓട്ടത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയെന്നും, ബാക്കി ഷെഡ്യൂൾ സ്ഥിരീകരിക്കുന്നതിന് വേണ്ടി തിങ്കളാഴ്ച കൂടുതൽ താരം പരിശോധനകൾക്ക് വിധേയനാകുമെന്നാണ് പിസ്ജി അറിയിച്ചത്. റയൽ മാഡ്രിഡിനെതിരെ ഫെബ്രുവരി 15-ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മറിന്റെ സേവനം ലഭ്യമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പരിശീലനത്തിനിടെ വലത് കാലിലെ പേശികൾക്ക് പരിക്കറ്റ സെർജിയോ റാമോസിന് വിശ്രമം ആവശ്യമാണെന്നും, ആഴ്ചയുടെ മധ്യത്തിൽ താരത്തിന്റെ പരിക്ക് വീണ്ടും വിലയിരുത്തുമെന്നാണ് പിസ്ജി അറിയിച്ചിട്ടുള്ളത്. പരിശീലനത്തിനിടെ പരിക്കേറ്റ സെർജിയോ റാമോസ് പിസ്ജിയുടെ പരിശീലന സെഷൻ നേരത്തെ തന്നെ ഉപേക്ഷിച്ചുവെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.

ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്തു, ടീമിലെക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

ക്യാപ്റ്റൻസി വിവാദം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി റിക്കി പോണ്ടിങ്..