in

അർജന്റീനയുടെ റോക്കറ്റ് ലോഞ്ചർ പറയുന്നു ഇനി എന്നെക്കൊണ്ടാവില്ല

Carlos Tevez has has officially retired

അർജന്റീനൻ ഫുട്ബാൾ ആരാധകർ ഒരിക്കൽ മെസ്സിയേക്കാളും പ്രിയപ്പെട്ടവനായി കണ്ടിരുന്ന താരം ആണ് കാർലോസ് ടെവസ് എന്ന അവരുടെ സ്വന്തം പോക്കറ്റ് ഡൈനാമോ. പക്ഷേ ഇടക്കെപ്പോഴോ അവൻ ആരാധകരുടെ ഓർമകളിൽ നിന്നു പോലും അപ്രത്യക്ഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സിറ്റിയിലേക്ക് പോയപ്പോൾ ഫെർഗിയെ ആക്ഷേപിച്ചതിന് യൂണൈറ്റഡ് ആരാധകർക്കിടയിൽ ഒരു പരിധി വരെ വെറുക്കപ്പെട്ട താരം കൂടി ആണ് ടെവസ്.

സിറ്റിയെയും യൂണൈറ്റഡിനെയും കൂടാതെ യുവന്റസ് കൊറിന്ത്യൻസ് തുടങ്ങി വിവിധ മുൻനിര ക്ലബ്ബുകൾക്കായി പവർ ഷോട്ടുകളുമായി എതിർ പോസ്റ്റിൽ പ്രകമ്പനം കൊള്ളിച്ചു കളിച്ചു നടന്ന താരം ആണ് ടെവസ്. അർജന്റീനൻ ക്ലബ്ബ് ആയ ബൊക്കാ ജൂണിയേഴ്സിലേക്ക് പോയതോടെ അദ്ദേഹം പ്രശസ്‌തിയുടെ വെള്ളി വെളിച്ചത്തിൽ നിന്നും പതിയെ മങ്ങുവാൻ തുടങ്ങി.

https://twitter.com/juvecanal2/status/1401154129209266176

നിലവിൽ അർജന്റീന ക്ലബ്ബ് ബോക്കോ ജൂനിയേഴ്സിന്റെ തരമാണ് കാർലോസ് ടെവസ്. എന്നാൽ അതി വൈകാരികമായ ഒരു കുറിപ്പിൽ കൂടി അദ്ദേഹം തന്റെ പ്രൊഫഷണൽ ഫുട്ബാൾ കരിയർ അവസാനിപ്പിക്കുന്നു എന്നതിന്റെ സൂചനകൾ നൽകി.

ബോക്കാ ജൂനിയേഴ്സിന്റെ രക്തമാണ് തന്റെ ശരീരത്തിൽ ഓടുന്നത്. ബോക്കാ ജൂനിയേഴ്സിനായല്ലാതെ വേറെ ഒരു അർജന്റീന ക്ലബിനും താൻ കളിക്കില്ല എന്ന് പണ്ടെ തീരുമാനിച്ചതാണ്. അതുകൊണ്ട് തന്നെ ബോക്കാ ജൂനിയേഴ്സ് വിടുന്നതോടെ തന്റെ അർജന്റീനയിലെ കരിയർ അവാസാനിക്കുകയാണ് എന്ന് ആണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ ഇപ്പോൾ ഒരിക്കൽ ഉരുക്കിന്റെ കരുത്തിന്റെ പര്യായമായി വാഴ്ത്തപ്പെട്ട ടെവസിന് ബൊക്കാ ജൂനിയേഴ്‌സിന് വേണ്ടി കളിക്കാൻ ഉള്ള മാനസികമായ കരുത്ത് ഇപ്പോൾ ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് മരണപ്പെട്ടപ്പോൾ അതിൽ ഒന്നു സങ്കടപ്പെടാൻ വരെ സമയം കിട്ടിയില്ല എന്നു പറഞ്ഞ ടെവസ് ബൊക്കാ ജൂനിയർ ടീമിനായി കളിക്കുമ്പോൾ തന്നെ 100 ശതമാനം സമർപ്പിക്കണം എന്നും ഇപ്പോൾ അതിനുള്ള അവസ്‌ഥയിൽ അല്ല താനെന്നും പറഞ്ഞു.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വോൺമാജിക്

റൗളിങ് ബോർജസിനെ ആഘോഷമാക്കി മോഹൻലാൽ ആരാധകർ