in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഫുട്ബോൾ അവാർഡുകളിലെ വിശ്വാസം നഷ്ടപെടുന്നു, മെസ്സി ബാലൻ ഡി ഓർ അർഹനല്ല എന്ന് ഐകർ കസിയസ്…

എന്നെ സംബന്ധിച്ചിടത്തോളം, എക്കാലത്തെയും മികച്ച അഞ്ച് ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ മെസ്സി

ഓരോ വർഷത്തെയും ഏറ്റവും മികച്ച കളിക്കാരന് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന പുരസ്‌കാരമാണ് ബാലൻ ഡി ഓർ പുരസ്‌കാരം. 1956 മുതലാണ് ഈയൊരു അവാർഡ് ഫ്രാൻസ് ഫുട്ബോൾ സമ്മാനിച്ചു തുടങ്ങുന്നത്.

2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയത് പാരിസ് സെന്റ് ജർമയിന്റെ അർജന്റീന നായകനായ ലിയോ മെസ്സിയാണ്. എന്നാൽ, കടുത്ത പോരാട്ടം നടന്ന 2021 ബാലൻ ഡി ഓർ പുരസ്‌കാരം ലിയോ മെസ്സിക്ക് നൽകിയതിൽ അതൃപ്തി അറിയിച്ച് നിരവധി പ്രമുഖരാണ് ഇപ്പോൾ രംഗത്തെത്തുന്നത്.

റിയൽ മാഡ്രിഡിന്റെ സ്പാനിഷ് ഇതിഹാസമായ ഐകർ കസിയസ് പറയുന്നത്, ഫുട്ബോൾ അവാർഡുകളിൽ തനിക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും, 2021 വർഷത്തിൽ ലിയോ മെസ്സിയെക്കാൾ ബാലൻ ഡി ഓർ നേടാൻ അർഹരായ വേറെ താരങ്ങൾ ഉണ്ടായിരുന്നുമെന്നാണ്.

ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ ഐകർ കസിയസ്, മികച്ച ഗോൾകീപ്പർ എന്നതിലുപരി ക്യാപ്റ്റൻ എന്ന നിലയിലും തന്റെ അസാമാന്യ കഴിവുകൾ ലോകത്തിനു മുന്നിൽ തെളിയിച്ചിട്ടുണ്ട്.

“ഫുട്ബോൾ അവാർഡുകളിൽ വിശ്വസിക്കാൻ എനിക്ക് കൂടുതൽ ബുദ്ധിമുട്ടാകുന്നു. എന്നെ സംബന്ധിച്ചിടത്തോളം, എക്കാലത്തെയും മികച്ച അഞ്ച് ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ മെസ്സി. എന്നാൽ ഒരു സീസണിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് അവാർഡ് നൽകുന്നവർ ശ്രദ്ധിക്കണം. ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, എങ്കിലും മറ്റുള്ളവർ അത് ബുദ്ധിമുട്ടാക്കുന്നു.” – എന്നാണ് കസിയസ് പറഞ്ഞത്.

സ്പെയിൻ ദേശീയ ടീമിനൊപ്പം ഫിഫ ലോകകപ്പ്, യൂറോ കപ്പ്‌ തുടങ്ങിയ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ കസിയസ്, യൂറോപ്യൻ രാജാക്കന്മാരായ റിയൽ മാഡ്രിഡിനൊപ്പവും ശ്രേദ്ദേയമായ നിരവധി നേട്ടങ്ങൾ നേടിയിട്ടുണ്ട്. ചരിത്രപരമായ ‘ലാ ഡെസീമിയ’ എന്ന പത്താമത് ചാമ്പ്യൻസ് ലീഗ് കിരീടം റിയൽ മാഡ്രിഡ്‌ നേടിയപ്പോൾ, റിയൽ മാഡ്രിഡ്‌ ക്യാപ്റ്റൻ കസിയസ് ആയിരുന്നു.

PSG ക്കൊപ്പം മറ്റൊരു ബാലൻ ഡി ഓർ? മെസ്സി പറഞ്ഞ ഉത്തരം ഇങ്ങനെയാണ്…

ബാലൻ ഡി ഓർ പ്രദർശിപ്പിച്ചേക്കും, ലിയോ മെസ്സി അടുത്ത മത്സരം കളിച്ചേക്കുമെന്ന് റിപ്പോർട്ട്‌