in

LOVELOVE

PSG ക്കൊപ്പം മറ്റൊരു ബാലൻ ഡി ഓർ? മെസ്സി പറഞ്ഞ ഉത്തരം ഇങ്ങനെയാണ്…

ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി 2009, 2010, 2011, 2012, 2015, 2019, 2021 എന്നീ വർഷങ്ങളിലാണ് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ഏറ്റവും മികച്ച താരത്തിനുള്ള ഈ അവാർഡ് സ്വന്തമാക്കുന്നത്.

Messi on Lewe

PSG ജേഴ്സിയിൽ കളിച്ചുകൊണ്ടിരിക്കെ ഏറ്റവും മികച്ച താരത്തിനു ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരമാണ് അർജന്റീന നായകനായ ലിയോ മെസ്സി. തന്റെ കരിയറിലെ ഏഴാമത് ബാലൻ ഡി ഓർ പുരസ്‌കാരമാണ് ലിയോ മെസ്സി സ്വന്തമാക്കിയത്.

2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ ശേഷം ലയണൽ മെസ്സി PSG ടിവിക്ക് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ഇനിയും PSG ക്കൊപ്പം ബാലൻ ഡി ഓർ പുരസ്‌കാരം നേടുമോ എന്ന ചോദ്യത്തിന് ലയണൽ മെസ്സി നൽകിയ മറുപടി ‘ബാലൻ ഡി ഓർ അല്ല തന്റെ ലക്ഷ്യമെന്നും, പകരം ടീമിനൊപ്പം കിരീടങ്ങൾ നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന്’ എന്നാണ് മെസ്സി പറഞ്ഞത്.

Messi on Lewe

“ഇത് വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. PSG ക്ലബ്ബിനൊപ്പമുള്ള എന്റെ ആദ്യ വർഷമാണിത്, കൂടാതെ ബാലൻ ഡി ഓർ പുരസ്‌കാരം നേടാനായത് വലിയൊരു ബഹുമതിയാണ്. വളരെയധികം പ്രത്യേകയുള്ള ദിവസങ്ങളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്.”

“ഇനി ബാലൻ ഡി ഓർ പുരസ്‌കാരം നേടുന്നതിനെ പറ്റി ഞാൻ ചിന്തിക്കുന്നില്ല, പകരം എന്റെ ടീമിനോടൊപ്പം കിരീടങ്ങൾ നേടുന്നതിനെ കുറിച്ചാണ് ഞാൻ എല്ലായ്പ്പോഴും ആലോചിക്കുന്നത്. വ്യക്തിഗത നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല ഇത്, ടീമിനോടൊപ്പം കിരീടങ്ങൾ നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓരോ ദിവസം കഴിയുംതോറും ഞങ്ങൾ ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്.” – എന്നാണ് ലിയോ മെസ്സി പറഞ്ഞത്.

ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി 2009, 2010, 2011, 2012, 2015, 2019, 2021 എന്നീ വർഷങ്ങളിലാണ് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ഏറ്റവും മികച്ച താരത്തിനുള്ള ഈ അവാർഡ് സ്വന്തമാക്കുന്നത്.

ഇരുപത് ലക്ഷത്തിൽ നിന്നും കോടികളുടെ ബമ്പർ റിട്ടൻഷനിൽ നേട്ടം കൊയ്ത ‘പുതുമുഖങ്ങൾ’

ഫുട്ബോൾ അവാർഡുകളിലെ വിശ്വാസം നഷ്ടപെടുന്നു, മെസ്സി ബാലൻ ഡി ഓർ അർഹനല്ല എന്ന് ഐകർ കസിയസ്…