in

താൻ പുതിയ ടീമിലേക്കെന്ന് ‘സൂചന’ നൽകി യുസ്വേന്ദ്ര ചഹൽ..

റോയൽ ചലഞ്ചേർസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്ലയേസിൽ ഒരാൾ ആയിരുന്നു യുസ്വേന്ദ്ര ചഹൽ. ഇത്തവണ പക്ഷേ RCB ചഹലിനെ നിലനിർത്തിയില്ല. ഇനി പുതിയ തട്ടകത്തിലേക്ക് എന്ന സൂചന നൽകുകയാണ് ചഹലും.

chahal leaving RCB

അര പതിറ്റാണ്ടിലധികമായി റോയൽ ചലഞ്ചേർസ് ബാംഗ്ലൂറിന്റെ പ്രധാന പ്ലയേസിൽ ഒരാളായിരുന്ന യുസ്വേന്ദ്ര ചഹൽ ഇനി പുതിയ ഫ്രഞ്ചൈസികളിൽ ഒന്നിന് വേണ്ടി കളിച്ചേക്കും. ഇത്തവണ ലേലത്തിന് മുൻപ് മൂന്ന് പേരെ മാത്രം ആണ് RCB നിലനിർത്തിയത്. നാലാമൻ ആവാൻ ചഹൽ താത്പര്യപ്പെടാത്തത് ആവാം ഇതിന് പിന്നിലെ കാര്യം എന്ന് മനസിലാക്കാം. എന്നിരുന്നാലും ലേലത്തിൽ വരുമ്പോൾ ചഹലിനെ വിളിച്ചെടുക്കാൻ ബാംഗ്ലൂരിന് കഴിയും, പക്ഷെ അത് സംഭവിക്കില്ല എന്ന് ഉറപ്പിച്ച മട്ടിലാണ് ചഹലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

RCB ക്കും ഫാൻസിനും നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് അവസാനിക്കുന്നത് – ഇനി മറുവശത്ത് കാണാം –  (see you on the other side @RCB) എന്ന വരിയോടെ ആണ്. വെറുമൊരു നന്ദി പോസ്റ്റിന് അപ്പുറം ടീമുമായുള്ള ബന്ധം അവസാനിച്ചു എന്നുള്ള ശക്തമായ സൂചനകള്‍ ആണ് ആരാധകർ ഇതിൽ കാണുന്നത്. ചഹൽ ഒരുപക്ഷേ പുതിയ ടീമുകളിൽ ഒന്നുമായി ചർച്ച നടത്തിയിട്ടുണ്ടാവാം, അങ്ങനെ ആണെങ്കില്‍ ലേലത്തിൽ വിളിച്ചെടുക്കുക എന്നത് ഒരു ഓപ്ഷൻ അല്ലാതെ മാറും.

chahal leaving RCB

മുംബൈ ഇന്ത്യൻസിൽ IPL കരിയർ ആരംഭിച്ച ചഹൽ പക്ഷേ ശ്രദ്ധേയനാവുന്നത് ബാംഗ്ലൂരിനൊപ്പം ആണ്. എട്ട് വർഷം ബാംഗ്ലൂരിന്റെ ഏറ്റവും പ്രധാനപ്പെട്ട ബൗളർ ആയി മികവ് കാട്ടിയ ചഹലിന് പൊതുവിൽ മോശം വർഷം ആയിരുന്നു 2021.
ലോകകപ്പിനുള്ള ടീമിൽ അഞ്ച് സ്പിന്നർമാരെ തിരഞ്ഞെടുത്തിട്ടും അതിലൊന്നാവാൻ ചഹലിന് കഴിഞ്ഞിരുന്നില്ല.  എന്നാൽ പിന്നാലെ വന്ന IPL രണ്ടാം ഭാഗത്തിൽ പ്രതാപകാലത്തെ ഓർമപ്പെടുത്തുന്ന പ്രകടനങ്ങൾ ആണ് ചഹൽ നടത്തിയത്. സീസണിൽ ആകെ 18 വിക്കറ്റുകൾ വീഴ്ത്തിയ ചഹൽ അതിൽ പതിനാലും രണ്ടാം പകുതിയിലെ എട്ട് മത്സരങ്ങളിൽ നിന്നാണ് നേടിയത്. അതിന് ശേഷവും ലോകകപ്പ് സ്ക്വാഡിലേക്ക് താരത്തെ തിരഞ്ഞെടുത്തില്ല.

ബൗളർമാരുടെ ശവപ്പറമ്പ് എന്ന വിശേഷണമുള്ള ചിന്നസ്വാമിയിലെ കുഞ്ഞൻ ഗ്രൗണ്ടിൽ ഏറ്റവും മികവ് പുലർത്തിയ സ്പിന്നറാണ് ചഹൽ. ടീമിന് നിർണായകമായ ഘട്ടങ്ങളിൽ വന്ന് വിക്കറ്റുകൾ എടുക്കാനുള്ള ശേഷി ഇന്നും വിട്ടുപോയിട്ടില്ല. ചിന്നസ്വാമിയിൽ 41 മത്സരങ്ങളിൽ നിന്നും 51 വിക്കറ്റുകൾ ആണ് ചഹൽ നേടിയിട്ടുള്ളത്. അതും എട്ടിന് താഴെ എകോണമിയിൽ.
114 IPL മത്സരങ്ങളിൽ നിന്നും 139 വിക്കറ്റുകൾ നേടിയിട്ടുള്ള ചഹൽ പോവുകയാണ് എങ്കിൽ ഒരു പകരക്കാരനെ കണ്ടെത്തുന്നത് ബാംഗ്ലൂരിന് എളുപ്പമായേക്കില്ല.

അതേ സമയം പുതിയ ടീമുകൾ ഏറ്റവും മികച്ച താരങ്ങളെ തന്നെ ടീമിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ലോകേഷ് രാഹുൽ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, ബെൻ സ്റ്റോക്സ് തുടങ്ങിയ വമ്പന്മാരും ആയി ചർച്ചകൾ നടന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. ലോകേഷ് രാഹുൽ ലക്നൗ ടീമിന്റെ ക്യാപ്റ്റന്‍ ആയി എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. രണ്ട് ടീമുകൾക്കായി ഉള്ള നാല് ഇന്ത്യൻ പ്ലയർ സ്ലോട്ടിൽ ഒന്നിൽ യുസ്വേന്ദ്ര ചഹലിനെ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.

8-ആമത് പിച്ചിച്ചി അവാർഡ് കിട്ടി, ലിയോ മെസ്സി പറഞ്ഞ വാക്കുകൾ ഇങ്ങനെ..

നെയ്മർ ഒരു മികച്ച താരമല്ലെന്ന് പറയാൻ ആർക്കാണ് ധൈര്യം? വിമർശനങ്ങൾക്കെതിരെ റൊണാൾഡോ സംസാരിക്കുന്നു…