in

LOVELOVE LOLLOL CryCry

8-ആമത് പിച്ചിച്ചി അവാർഡ് കിട്ടി, ലിയോ മെസ്സി പറഞ്ഞ വാക്കുകൾ ഇങ്ങനെ..

“ലാ ലിഗയുടെ ചരിത്രത്തിൽ ഇടം നേടിയത് ഒരു ബഹുമതിയാണ്. പിച്ചിച്ചി സ്വന്തമാക്കാൻ കഴിഞ്ഞുവെന്നത് ഭ്രാന്തമായി തോന്നി, അതിലുപരിയായി സാറയെ മറികടക്കാൻ എനിക്ക് കഴിഞ്ഞു, 8 പിച്ചിച്ചി അവാർഡുകൾ നേടാനാകുമെന്നത് എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുന്നില്ല.”

messi got 8th pichichi award

കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ ബാഴ്‌സലോണയ്‌ക്കായി നടത്തിയ അവിശ്വസനീയമായ പ്രകടനം ലയണൽ മെസ്സിയെ ലാലിഗ ടോപ് സ്കോറർ ആക്കിയിരുന്നു. ലാലിഗ ടോപ് സ്കോറർക്ക് സ്പാനിഷ് മാധ്യമമായ മാർക്ക നൽകുന്ന പിച്ചിച്ചി ട്രോഫി തുടർച്ചയായ അഞ്ചാം തവണയും ലയണൽ മെസ്സിക്ക് ലഭിച്ചു. 2020-2021 സീസണിൽ ബാഴ്സലോണക്ക് വേണ്ടി 35 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളും 11 അസിസ്റ്റുകളുമാണ് ലയണൽ മെസ്സി നേടിയത്.

തന്റെ കരിയറിലെ ഏട്ടാമത് പിച്ചിച്ചി അവാർഡാണ് ലയണൽ മെസ്സി സ്വന്തമാക്കുന്നത്. 2010, 2012, 2013, 2017, 2018, 2019, 2020, 2021 എന്നീ വർഷങ്ങളിലാണ് ലയണൽ മെസ്സി ലാലിഗ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി അവാർഡ് നേടുന്നത്. 1945, 1946, 1947, 1950, 1951, 1953 എന്നീ വർഷങ്ങളിൽ 6 തവണ പിച്ചിച്ചി അവാർഡ് നേടിയ ടെൽമോ സാറയാണ്, ലയണൽ മെസ്സിക്ക് പിന്നിൽ ഏറ്റവും കൂടുതൽ പിച്ചിച്ചി അവാർഡ് നേടിയ താരം.

messi got 8th pichichi award

“ലാ ലിഗയുടെ ചരിത്രത്തിൽ ഇടം നേടിയത് ഒരു ബഹുമതിയാണ്. പിച്ചിച്ചി സ്വന്തമാക്കാൻ കഴിഞ്ഞുവെന്നത് ഭ്രാന്തമായി തോന്നി, അതിലുപരിയായി സാറയെ മറികടക്കാൻ എനിക്ക് കഴിഞ്ഞു, 8 പിച്ചിച്ചി അവാർഡുകൾ നേടാനാകുമെന്നത് എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുന്നില്ല.”

“അത് നേടിയെടുക്കാൻ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി, ഈ അവാർഡ് എനിക്ക് നൽകാൻ ഇത്തവണ പാരീസിൽ വന്നതിന് മാർക്കയ്ക്കും നന്ദി. ആലിംഗനം!!” – എന്നാണ് ലിയോ മെസ്സി പിച്ചിച്ചി അവാർഡ് വാങ്ങിയതിന് ശേഷം ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ട വാക്കുകൾ.

എന്നാൽ 2021-ൽ ഫ്രീ ഏജന്റായ ലയണൽ മെസ്സിക്ക് പുതിയ കരാർ നൽകാൻ കഴിയില്ല എന്ന് ബാഴ്സ ക്ലബ്ബ്‌ അറിയിച്ചതോടെ, ഫ്രഞ്ച് വമ്പന്മാരായ PSG ലയണൽ മെസ്സിയെ ദിവസങ്ങൾക്കകം തന്നെ പാരിസിലെത്തിക്കുകയായിരുന്നു. 21 വർഷത്തോളം നീണ്ട ബന്ധമാണ് ലയണൽ മെസ്സിയും ബാഴ്സയും തമ്മിലുള്ളത്.

ക്രിസ്റ്റ്യാനോയെ ഇറ്റാലിയൻ അധികൃതർ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്‌, CR7-ന്റെ യുവന്റസിലെ കരാറിൽ പ്രശനങ്ങളുണ്ടോ?

താൻ പുതിയ ടീമിലേക്കെന്ന് ‘സൂചന’ നൽകി യുസ്വേന്ദ്ര ചഹൽ..