ലോകത്തിൽ ഏറ്റവും മത്സരക്ഷമതയുള്ള ഫുട്ബോൾ ലീഗുകളിൽ ഒന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലുണ്ടായിരുന്ന
പല സംവിധാനങ്ങൾക്കും മാറ്റം വരികയാണ് വീഡിയോ അസിസ്റ്റൻറ് റഫറിയിങ് സിസ്റ്റത്തിൽ തുടങ്ങുന്ന മാറ്റങ്ങൾ ഓഫ്സൈഡ് നിർണ്ണയത്തിലും ഹാൻഡ് ബോളിലേക്കും
സബ്സ്റ്റിട്യൂഷന്റെ കാര്യത്തിലേക്കും വരെ എത്തുന്നു
ഏറെക്കാലമായി ആരാധകരിൽ നിന്നും ഉയരുന്ന ആവശ്യങ്ങളിൽ ഒന്നായിരുന്നു പ്രീമിയർലീഗിലെ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തിലെ പിഴവുകൾ മാറ്റണമെന്ന്. പല ടീമുകൾക്കും നിർണായകമായ വിജയം ഇത്തരത്തിലുള്ള തീരുമാനങ്ങൾ മൂലം പലപ്പോഴും കൈവിട്ടു പോയിട്ടുണ്ട്
പ്രീമിയർ ലീഗിലെ പ്രധാന മാറ്റങ്ങളിലൊന്ന് ഓഫ് സൈഡ്
നിർണ്ണയത്തിലെ കാര്യത്തിലാണ്. നിലവിൽ നേരിയ വ്യത്യാസത്തിനു പോലും ഓഫ് സൈഡ് വിധിക്കാറുണ്ട്.
എന്നാൽ ഇനിമുതൽ ഓഫ്സൈഡ് വരക്ക് കനം കൂട്ടും, അതുമൂലം അനാവശ്യമായ ഓഫ് സൈഡുകൾ ഉണ്ടാവില്ല.
തോളിന് താഴെയുള്ള ഭാഗങ്ങൾ ഇനി ഓഫ്സൈഡ് മാനദണ്ഡമായി പരിഗണിക്കുകയും ഇല്ല.ഹാൻഡ് ബോളിൻറെ കാര്യത്തിലും. തീരുമാനമെടുത്തിട്ടുണ്ട് അബദ്ധത്തിൽ ഉണ്ടാവുന്ന ഹാൻഡ് ബോളുകൾ ഫൗൾ ആയി ഇനി പരിഗണിക്കില്ല എന്നതാണ് പ്രധാന മാറ്റം.
ഒരു ഷോട്ടോ ക്രോസോ മനപ്പൂർവ്വം കൈ കൊണ്ടു തടസ്സപ്പെടുത്തുകയാണെങ്കിൽ മാത്രമേ അതിനെ ഫൗളായി വിധിക്കുകയുള്ളൂ. നിലവിൽ മൂന്ന് താരങ്ങൾക്കാണ് സാബ്സ്റ്റിട്യൂഷൻ അവസരമുള്ളത് എന്നാൽ പ്രത്യേക ഘട്ടങ്ങളിൽ ആവശ്യം വരികയാണെങ്കിൽ മൂന്നിൽ കൂടുതൽ താരങ്ങളെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാമെന്നും ഒരു. തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.
ഇത്തരത്തിലുള്ള പരിഷ്കരണങ്ങൾക്ക് ചുക്കാൻ പിടിച്ചത് മൈക് റെയ്‌ലീയുടെ പ്രവർത്തനങ്ങൾ ആണ്