പുതിയ സെർബിയൻ പരിശീലൻ ഇവാൻ ലുക്ക്മാനോവിച്ചിനെ എത്തിച്ചതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഡക്കൻ നാസോൺ എന്ന തങ്ങളുടെ പഴയ പവർ ഹൗസിനെ തിരികെയെത്തിക്കാൻ ഉള്ള ശ്രമത്തിലാണ് എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത്തരത്തിൽ ഉള്ള അഭ്യൂഹങ്ങൾക്ക് ഇതാ അവസാനമായിരിക്കുന്നു
27 കാരനായ താരം ഫ്രഞ്ച് ലീഗിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ക്വിവെല്ലി റോവൻ മെട്രോപൊളിറ്റനുമായി പുതിയ കരാർ ഒപ്പുവച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിലേക്ക് ഈ ഹെയ്തി താരം വീണ്ടും എത്തുമെന്ന് ശക്തമായ റൂമറുകൾ പരന്നിരുന്നു. പുതിയ ഈ കരാർ മുൻ ബ്ലാസ്റ്റേഴ്സ് താരത്തിനായി നിരവധി പുതിയ അവസരങ്ങൾ തുറന്നു നൽകും എന്ന് ഉറപ്പാണ്
2016 ലെ മൂനാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട ഒരു ഫുട്‌ബോൾ പ്രേമിക്ക് പോലും ഡക്കൻ നാസോൺ എന്ന ഹെയ്തി താരത്തിനെ മറക്കുവാൻ കഴിയില്ല. ആ സീസണിൽ മനം കവർന്ന ഹെയ്തി താരം ബെൽഫോർട്ടിനെക്കാൾ കായിക മികവ് കളിക്കളത്തിൽ കാണിച്ച താരം ആയിരുന്നു ഡക്കൻ നാസോൺ എന്ന കരുത്തൻ.
പാറ്റൺ ടാങ്ക് പോലെ പന്തുമായി ഡക്കൻ നാസോൺ പാഞ്ഞു വരുന്ന സമയത്ത് വട്ടം നിൽക്കുന്നത് ഏത് കൊമ്പത്തെ ഡിഫൻഡർ ആയാലും അവർ തവിടുപൊടി ആകുമായിരുന്നു. അതായിരുന്നു ഡക്കൻ നാസോൺ എന്ന കരുത്തന്റെ മുഖമുദ്ര. ബ്ലാസ്റ്റേഴ്‌സ് വിട്ട് പുറത്ത് പോയ ശേഷം ഏറെ പ്രശസ്തി പിടിച്ചു പറ്റിയ താരം കൂടെയാണ് ഡക്കൻ നാസോൺ.
ഡക്കൻ നാസോൺ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഡക്കൻ നാസോൺ എന്ന താരത്തിനെയും മറന്നിട്ടില്ല. ബെൽജിയൻ ക്ലബായ സെന്റ് ട്രുയിഡനായി കളിക്കുന്ന നേസൺ കോൺകാഫ് അവാർഡിനായി പരിഗണിക്കപ്പെട്ട സമയത്ത് വോട്ടിങ്ങിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് വൻ പിന്തുണ ആണ് നൽകിയത്.
അന്ന് ഇന്ത്യൻ ആരാധകരുടെ സഹായം അഭ്യർഥിച്ചു കൊണ്ട് ഡക്കൻ നാസോൺ ചെയ്ത ട്വീറ്റ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റെടുക്കുകയായിരുന്നു