in , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ചെഞ്ചോ ബ്ലാസ്റ്റേഴ്‌സ് വിടും, അൽവരോക്ക്‌ പകരകാരനെ ഉടനെ കണ്ടെത്തെയേക്കില്ല..

എന്നും ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിനെ പറ്റിയുള്ള വാർത്തകൾക്ക് വേണ്ടിയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം അൽവരോക്ക്‌ പുറമെ മറ്റൊരു സൂപ്പർ വിദേശ താരമായ ചെഞ്ചോയും ബ്ലാസ്റ്റേഴ്‌സ് വിടുമെന്നതാണ്.പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം ചെഞ്ചോ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാവില്ല.ബ്ലാസ്റ്റേഴ്‌സുമായിയുള്ള ചെഞ്ചോയുടെ കരാർ അവസാനിച്ചു. പക്ഷെ പുതുക്കിയ കരാർ നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

കഴിഞ്ഞ സീസണിലെ ഒന്നാം നമ്പർ ഗോൾ കീപ്പറായ അൽബിനോയും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കാണില്ല. പരിക്ക് മൂലം സീസണിലെ മിക്ക മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടപെട്ടിരുന്നു. പകരകാരനായി വന്നു മികച്ച പ്രകടനം നടത്തിയ ഗില്ലും ആൽബിനോക്ക് വിലങ്ങു തടിയായി.

മൂന്നു വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമെന്ന് തന്നെയാണ് ഇപ്പോഴും മാർക്കസ് റിപ്പോർട്ട്‌ ചെയ്യുന്നത്. ലൂണയും ലെസ്കോവിച്ചുമാണ് ഇതിൽ രണ്ട് താരങ്ങൾ.മൂന്നാമത്തെ താരം കഴിഞ്ഞ സീസണിലെ സൂപ്പർ താരങ്ങളിൽ ഒരാളായ ഡയസാണെന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

അൽവരോ വാസ്ക്സ് ഗോവയിലേക്ക് പോയതിന് ശേഷം അദ്ദേഹത്തിന് പറ്റിയ പകരക്കാരെ തേടുകയാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തില്ലെന്നും മാർക്കസ് പറയുന്നു.ട്രാൻസ്ഫർ മാർക്കറ്റിന്റെ അവസാന ദിനങ്ങളിലെ അൽവരോക്ക്‌ പകരക്കാൻ ബ്ലാസ്റ്റേഴ്‌സിൽ എത്തുകയൊള്ളുവെന്നാണ് മാർക്കസ് റിപ്പോർട്ട്‌ ചെയ്യുന്നത്.

ഐ പി എല്ലിൽ ഇന്ന് ലക്കനൗ പഞ്ചാബ് പോരാട്ടം..

Chris Gayle of Punjab Kings and KL Rahul.

ആ യുവ താരം ഗെയ്ലിനെ അനുസ്മരിപ്പിക്കുന്നുവെന്ന് വെട്ടോറി..