in ,

ഐ പി എല്ലിൽ ഇന്ന് ലക്കനൗ പഞ്ചാബ് പോരാട്ടം..

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ലക്ക്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിങ്‌സ് മത്സരം. കെ എൽ രാഹുൽ തന്റെ പഴയ ടീമായ പഞ്ചാബ് കിങ്സിനെതിരെ കളിക്കാനിറങ്ങുന്നു എന്നതാണ് ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. രാഹുലിന്റെ പ്രിയ സുഹൃത്ത്‌ മയങ്ക് അഗർവാളാണ് പഞ്ചാബിന്റെ ക്യാപ്റ്റൻ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ലക്ക്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിങ്‌സ് മത്സരം. കെ എൽ രാഹുൽ തന്റെ പഴയ ടീമായ പഞ്ചാബ് കിങ്സിനെതിരെ കളിക്കാനിറങ്ങുന്നു എന്നതാണ് ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. രാഹുലിന്റെ പ്രിയ സുഹൃത്ത്‌ മയങ്ക് അഗർവാളാണ് പഞ്ചാബിന്റെ ക്യാപ്റ്റൻ.

കഴിഞ്ഞ മത്സരം വിജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്. മുംബൈയെ തോൽപ്പിച്ചാണ് ലക്ക്നൗ എത്തുന്നത്. ചെന്നൈയെ തോൽപ്പിച്ചാണ് പഞ്ചാബും എത്തുന്നത്. ഇരു ടീമുകളുടെയും ശക്തി ദൗർബല്യങ്ങളും സാധ്യത ഇലവനും നമുക്ക് ഒന്ന് പരിശോധിക്കാം.

മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻ കെ എൽ രാഹുൽ തന്നെയാണ് ലക്കനൗവിന്റെ ഏറ്റവും വലിയ കരുത്ത്. ഡി കോക്കും സ്റ്റോയിനിസും യുവ താരം ആയുഷ് ബാഡോനിയും കൂടി ചേരുമ്പോൾ ബാറ്റിംഗ് നിര ശക്തം.ഹോൾഡറിന്റെയും ഹൂഡയുടെയും ക്രുനാലിന്റെയും ഓൾ റൗണ്ട് മികവും ഒപ്പം ആവേഷ് നയിക്കുന്ന ബൗളിംഗ് നിര കൂടിയാകുബോൾ ലക്ക്നൗ അതിശക്തം.

മറുവശത്തു ക്യാപ്റ്റൻ മയങ്ക് ഫോമിലേക്ക് എത്താത്ത പഞ്ചാബിന് തിരച്ചടിയാണ്. എങ്കിലും ധവാന്റെ മികച്ച ഫോമും, ലിവിങ്സ്റ്റൺ രാജപക്ഷെ എന്നിവർ അടങ്ങുന്ന ബാറ്റിംഗ് നിരയുടെ വെടികെട്ടും പഞ്ചാബിന് കരുതാണ്. യുവ താരം അർഷദീപ് നയിക്കുന്ന ബൗളിംഗ് നിര കൂടിയാകുമ്പോൾ രാഹുലിനും കൂട്ടർക്കും കാര്യങ്ങൾ എളുപ്പമാകില്ല.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 1 കെഎൽ രാഹുൽ (ക്യാപ്റ്റൻ), 2 ക്വിന്റൺ ഡി കോക്ക് (വി.കെ.), 3 മനീഷ് പാണ്ഡെ, 4 മാർക്കസ് സ്റ്റോയിനിസ്, 5 ദീപക് ഹൂഡ, 6 ക്രുനാൽ പാണ്ഡ്യ, 7 ആയുഷ് ബഡോണി, 8 ജേസൺ ഹോൾഡർ, 9 ദുഷ്മന്ത ചമീര, 10 രവി ബിഷ്‌ണോയ്. 11 അവേഷ് ഖാൻ / മൊഹ്‌സിൻ ഖാൻ

പഞ്ചാബ് കിങ്‌സ് 1 ശിഖർ ധവാൻ, 2 മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), 3 ഭാനുക രാജപക്‌സെ, 4 ലിയാം ലിവിംഗ്‌സ്റ്റൺ, 5 ജോണി ബെയർസ്റ്റോ, 6 ജിതേഷ് ശർമ (വി.കെ.), 7 ഋഷി ധവാൻ, 8 കാഗിസോ റബാഡ, 9 രാഹുൽ ചാഹർ, 10 അർഷ്ദീപ് സിംഗ്, 11 സന്ദീപ് ശർമ

കേരളത്തിന്റെ സൂപ്പർ സബ്ബിൽ ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരുന്നു..

ചെഞ്ചോ ബ്ലാസ്റ്റേഴ്‌സ് വിടും, അൽവരോക്ക്‌ പകരകാരനെ ഉടനെ കണ്ടെത്തെയേക്കില്ല..