എന്ത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തെരെഞ്ഞെടുത്തു എന്ന് വ്യക്തമാക്കി സൂപ്പർ താരം ചെഞ്ചോ. നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സി മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ഞാൻ ഇന്ത്യയിൽ അഞ്ചു വർഷമായി കളിക്കുന്നു. കേരളമായി കരാർ ഒപ്പ് വെച്ചതിൽ ഞാൻ അഭിമാനിക്കുന്നു.ആരാധക പിന്തുണ വളരെ വലുതാണ്. എനിക്ക് കിട്ടിയേ പിന്തുണയും വളരെ വലുതായിരുന്നു. ഒരു കേരള ബ്ലാസ്റ്റേഴ്‌സ് താരം എന്നനിലയിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.
ഈ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്.2017 ൽ ഇന്ത്യയിലെത്തിയ താരം മിനർവ പഞ്ചാബ്, ബംഗളുരു എഫ് സി,നേറക്കോ എഫ് സി എന്നി ഇന്ത്യൻ ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിട്ടുണ്ട്.
ഈ സീസണിൽ 12 തവണ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കളിക്കളത്തിലിറങ്ങിയ ചെഞ്ചോക്ക് ഗോളുകൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല. നാളെ സസ്പെന്ഷനിലായ ഡയസിൻ പകരം ചെഞ്ചോ ആദ്യ ഇലവനിലുണ്ടാകുമെന്ന് സൂചന ഇവാൻ വുകമനോവിച് നൽകി കഴിഞ്ഞു.നാളെ ആരാധകകൂട്ടം കാത്തിരുന്ന ഗോൾ നേടാൻ ചെഞ്ചോക്ക് സാധിക്കട്ടെ.