in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സിൽ താരങ്ങൾ എത്താതെയിരുന്നത് പേടി കൊണ്ട്, ഇവാൻ മനസ്സ് തുറക്കുന്നു..

ഞങ്ങൾക്ക് ചില താരങ്ങളെ ടീമിൽ എത്തിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ ടീമിലേക്ക് വരാൻ അവർ തയ്യാറായിരുന്നില്ല. കാരണം ആ സമയങ്ങളിൽ ഞങ്ങളുടെ ക്യാമ്പിൽ 25 ൽ കൂടുതൽ പേർ കൊറോണ ബാധിതരായിരുന്നു.

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് താരങ്ങൾ എത്താതെയിരുന്നത് കൊറോണ ബാധിക്കുമെന്ന പേടികൊണ്ടാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

ഇന്ന് നടക്കാനിരിക്കുന്ന ഹൈദരാബാദ് എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ജെസ്സലിന് പകരം മറ്റൊരു താരത്തെ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ എത്തിക്കാമായിരുന്നില്ലേ എന്നാ ചോദ്യത്തിന് മറുപടിയായിയാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഞങ്ങൾക്ക് ചില താരങ്ങളെ ടീമിൽ എത്തിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ ടീമിലേക്ക് വരാൻ അവർ തയ്യാറായിരുന്നില്ല. കാരണം ആ സമയങ്ങളിൽ ഞങ്ങളുടെ ക്യാമ്പിൽ 25 ൽ കൂടുതൽ പേർ കൊറോണ ബാധിതരായിരുന്നു.

ആ സമയങ്ങളിൽ പുതിയ ഒരു താരത്തെ കൊണ്ട് വരുന്നത് ദുഷ്ക്കരമായ കാര്യമാണ്. പുതിയ ഒരു താരം വന്നാൽ തന്നെ 15 ദിവസം ക്വാററ്റിനിൽ നിൽക്കേണ്ടി വരും. അതിന് ഒരു താരവും തയ്യാറായിരുന്നില്ല.

കോവിഡ് ബാധിതൻ അല്ലാത്ത ഒരു താരം ഞങ്ങളുടെ ക്യാമ്പിലെത്തിയാൽ അവൻ തീർച്ചയായും കോവിഡ് ബാധിക്കും. അത് കൊണ്ട് തന്നെ താരങ്ങളക്ക് ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ പേടിയായിരുന്നുവെന്നു ഇവാൻ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഇന്ന് രാത്രി 7:30 ഹൈദരാബാദിനെതിരെയാണ്.നിലവിൽ 16 കളികളിൽ നിന്ന് 27 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

ചെഞ്ചോയും ബ്ലാസ്റ്റേഴ്‌സിലെത്തിയത് ആരാധകർ കാരണം

ചെഞ്ചോ ഇന്ന് ഗോൾ നേടുമെന്ന് ഇവാൻ, ആദ്യ ഇലവനിൽ അദ്ദേഹം എത്തിയേക്കുമെന്ന് സൂചന നൽകി പരിശീലകൻ…