in , ,

LOVELOVE CryCry

രസകരമായ മുഖമൂടി അണിഞ്ഞു ഹോർമിപാം പരിശീലനത്തിനെത്തി,ഹോർമിയെയും മുഖമൂടിയെയും പറ്റി ഇവാൻ മനസ്സ് തുറക്കുന്നു…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നാളെ ഹൈദരാബാദ് എഫ് സി ക്ക് എതിരെയാണ്. ഹൈദരാബാദിന് എതിരെ ജയം നേടി പ്ലേ ഓഫ്‌ സാധ്യതകൾ സജീവമാകാൻ തന്നെയാണ് ഇവാനും കൂട്ടരും നാളെ ഇറങ്ങുക..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധർക്ക് സന്തോഷ വാർത്ത. പരിക്കേറ്റ് ഈ സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരുമെന്ന് കരുതിയ ഹോർമിപാം പരിശീലനം ആരംഭിച്ചിരിക്കുന്നു

ഇന്ന് ഉച്ചക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഹോർമിപാമ് പരിശീലനം ആരംഭിച്ചതിന്റെ ചിത്രങ്ങൾ പുറത്തു വിട്ടത്.

ഹോർമിപാമ് പരിശീലനം ആരംഭിച്ചോ എന്നാ ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇവാൻ വുകമനോവിച് നൽകിയത്. ഹോർമി പരിശീലനത്തിന് എത്തിയത് രസകരമായ ഒരു മാസ്ക് ധരിച്ചു കൊണ്ടാണ്.ഞങ്ങൾക്ക് എല്ലാവർക്കും ആ മുഖമൂടി ഭയങ്കര ഇഷ്ടമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമി ഞങ്ങളോട് ഒപ്പം പരിശീലനം ആരംഭിച്ചു.അദ്ദേഹം മികച്ച ഫോമിലാണ്. ലീഗിലെ അവസാന മൽസരങ്ങളിൽ അദ്ദേഹം ടീമിനെ ഒപ്പം കാണുമെന്നും ഇവാൻ ഉറപ്പ് നൽകുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നാളെ ഹൈദരാബാദ് എഫ് സി ക്ക് എതിരെയാണ്. ഹൈദരാബാദിന് എതിരെ ജയം നേടി പ്ലേ ഓഫ്‌ സാധ്യതകൾ സജീവമാകാൻ തന്നെയാണ് ഇവാനും കൂട്ടരും നാളെ ഇറങ്ങുക..

സെർജിയോ അഗ്യുറോ തിരകെയെത്തുന്നു…

ചെഞ്ചോയും ബ്ലാസ്റ്റേഴ്‌സിലെത്തിയത് ആരാധകർ കാരണം