in , , ,

LOVELOVE OMGOMG AngryAngry CryCry LOLLOL

തകർപ്പൻ ബ്രസീലിയൻ മധ്യനിര താരത്തെ തൂക്കി ഐഎസ്എൽ വമ്പന്മാർ…

2024-25 സീസൺ മുന്നോടിയായി ബ്രസീലിയൻ അറ്റാക്കിങ് മധ്യനിര താരമായ ലൂക്കാസ് ബ്രംബില്ലയെ സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈന് എഫ്സി. സാമൂഹിക മാധ്യമങ്ങൾ വഴി ക്ലബ്‌ തന്നെയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്. 

ഒരു സീസൺ നീള്ളുന്ന ഒരു വർഷ കരാറിലാണ് 29കാരൻ ചെന്നൈയിലെത്തുന്നത്. സൈപ്രസിലെ മുൻനിര ക്ലബ്ബായ ഒഥല്ലോസ് അതിയാനോവിൽ നിന്നാണ് ലൂക്കാസ് ബ്രംബില്ല മറീന മച്ചാൻസിൽ ചേരുന്നത്.

സൈപ്രസിന് പുറമെ ഖത്തർ, ബ്രസീൽ, നെതർലാൻഡ്സ്, ഗ്രീസ്, ഫിന്ലാൻഡ്, ബൾഗേരിയ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കായും താരം പന്ത് തട്ടിയിട്ടുണ്ട്. ഇതോടകം താരം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കൊപ്പം 134 മത്സരങ്ങൾ നിന്ന് 22 ഗോളും 24 അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

ചെന്നൈയുടെ ഈ സീസണിലെ ഒമ്പതാം സൈനിങ്ങാണിത്. നാലാം വിദേശ സൈനിങും. എൽസിഞ്ഞോ ഡയസ്, ചിമ ചുക്വു, വിൽമർ ജോർദാൻ ഗിൽ എന്നിവരാണ് ഇതിന് മുൻപ് ചെന്നൈ സൈൻ ചെയ്ത മറ്റ് വിദേശ താരങ്ങൾ.

ബ്ലാസ്റ്റേഴ്‌സ് താരത്തെ വേണ്ട; പകരം കിടിലൻ യുവ താരത്തെ സ്വന്തമാക്കി മോഹൻ ബഗാൻ…

വിബിന് മോഹനെ സ്വന്തമാക്കാൻ എതിരാളികൾ രംഗത്ത്; ഒപ്പം മറ്റൊരു താരത്തെയും…