in

LOVELOVE

സഹലിനെ പുകഴ്ത്തി ചേത്രി..

പരിശീലകൻ സ്റ്റിമാക്കിന്റെ ആഗ്രഹം പോലെ സഹൽ ഗോൾ നേടിയതിൽ അദ്ദേഹവും അതിയായ സന്തോഷത്തിൽ തന്നെയായിരിക്കും. നിലവിൽ രണ്ട് കളിയിൽ നിന്ന് ആറു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്ച ഹോങ് കൊങ്ങിനെതിരെയാണ്.

ഇന്ത്യൻ ഫുട്ബോൾ ആരാധകർ അതിയായി സന്തോഷിച്ചു ദിവസമാണ് ഇന്നലെ. അതിമനോഹരമായി ഇന്ത്യ കളിച്ചത് കൊണ്ട് മാത്രമല്ല. മറിച്ചു ഏഷ്യൻ കപ്പ്‌ യോഗ്യതക്ക്‌ അരികെയാണ് ഇപ്പോൾ ഇന്ത്യ എന്ന സന്തോഷം കൂടിയുണ്ട് ആരാധകർക്ക്.

ഇന്നലെ നടന്ന മത്സരത്തിൽ അഫ്‌ഘാനിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യക്ക് വേണ്ടി സഹലും ചേത്രിയും ഗോൾ നേടി. മത്സരത്തിന്റെ അവസാന 15 മിനിറ്റ് ആവേശകരമായിരുന്നു.

ചേത്രിയുടെ മനോഹരമായ ഫ്രീ കിക്ക് ഗോളിൽ ഇന്ത്യയാണ് ആദ്യം ലീഡ് എടുത്തത്. നിമിഷങ്ങൾക്ക് അകം അഫ്‌ഘാൻ തിരിച്ചടിച്ചു. പക്ഷെ ഇഞ്ചുറി ടൈമിൽ സൂപ്പർ സബ്ബായി സഹൽ അവതരിച്ചപ്പോൾ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം.

മത്സരശേഷം സഹലിനെ അഭിനന്ദിച്ചുകൊണ്ട് ക്യാപ്റ്റൻ ചേത്രി തന്നെ രംഗത്ത് എത്തി. മികച്ച രീതിയിലാണ് ഞങ്ങൾ കളിച്ചത്.സഹലിന്റെ ശാന്തതക്ക്‌ ലഭിച്ച ഗോൾ തന്നെയായിരുന്നു അത്.ഇന്ന് ഞാൻ അതിയായി സന്തോഷിക്കുന്നു. ഇതായിരുന്നു ചേത്രിയുടെ പ്രതികരണം.

പരിശീലകൻ സ്റ്റിമാക്കിന്റെ ആഗ്രഹം പോലെ സഹൽ ഗോൾ നേടിയതിൽ അദ്ദേഹവും അതിയായ സന്തോഷത്തിൽ തന്നെയായിരിക്കും. നിലവിൽ രണ്ട് കളിയിൽ നിന്ന് ആറു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്ച ഹോങ് കൊങ്ങിനെതിരെയാണ്.

സുഹൈറിനായി വമ്പൻ ഓഫറുമായി ബ്ലാസ്റ്റേഴ്‌സ്, രണ്ട് താരങ്ങളും ട്രാൻസ്ഫർ തുകയും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് നൽകും..

രണ്ടാം ട്വന്റി ട്വന്റി ഇന്ന്, ഇന്ത്യക്ക് ഒപ്പമെത്താൻ കഴിയുമോ???..