ഈ യൂറോകപ്പ് ആശങ്കകളുടെ നടുവിൽ കൂടിയാണ് കടന്നു പോകുന്നത്. ഫുട്ബോൾ ലോകം ഇന്ന് നടന്ന യൂറോയിലെ മൂനാം മത്സരം സമ്മാനിച്ച വേദനയിലും ആശങ്കയിലും നിന്നും ഇപ്പോൾ ഒന്നും മുക്തരാകാൻ പോകുന്നില്ല. ഇന്ന് യൂറോ കപ്പിൽ നടക്കുകയായിരുന്ന ഫിൻ ലാൻഡ് ഡെൻമാർക്ക് മത്സരത്തിനിടയിൽആയിരുന്നു സംഭവം
കളി 45 മിനിറ്റ് പിന്നിട്ടപ്പോൾ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീണതാണ് ഫുട്ബോൾ പ്രേമികളെ ആകെ വേദനയിലാക്കിയത്. . ഉടൻ തന്നെ റഫറി കളി നിർത്തി മെഡിക്കൽ സംഘം കളത്തിൽ എത്തി. ദീർഘനേരം പരിചരണം നടത്തിയ ശേഷം കാര്യമായ പുരോഗതി ഒന്നും ഉണ്ടാകാത്ത കാരണം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഈ ദാരുണ സംഭവം കാരണം മത്സരം ഉപേക്ഷിക്കുന്നതായി യുവേഫ പ്രഖ്യാപിച്ചുക. എറിക്സന്റെ പരിക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. താരത്തിന്റെ ആരോഗ്യ നില മെച്ചപ്പെടാനായി ഫുട്ബോൾ ലോകം ഇപ്പോൾ പ്രാർത്ഥനയിലാണ്.
ഡെന്മാർക്ക് ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എറിക്സൺ. ഇന്റർ മിലാന്റെ താരമായ എറിക്സൺ മുൻപ് സ്പർസിന് വേണ്ടി ആയിരുന്നു കളിച്ചത്.