ഫുട്ബാൾ ദൈവങ്ങൾ ലോകമെമ്പാടും ഉള്ള ഫുട്ബാൾ ആരാധകരുടെ പ്രാർത്ഥന കേട്ടു. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിന്റെ കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അതുകൊണ്ട് ഇന്ന് തന്നെ മത്സരം പുനരാരംഭിക്കാനും തീരുമാനമായി
ശ്വാസം ഗതി വീണ്ടെടുത്ത എറിക്സൻ കൂടുതൽ വിശദമായ പരിശോധനകൾക്ക് വിധേയനാകാൻ പോകുകയാണ് ഇതിനിടെ ആരാധകർ താരത്തിന് നൽകുന്ന ആദരവിന്റെ വീഡിയോയും വൈറൽ ആകുകയാണ്.
ഇന്ന് യൂറോ കപ്പിൽ നടക്കുകയായിരുന്ന ഫിൻ ലാൻഡ് ഡെൻമാർക്ക് മത്സരത്തിനിടയിൽ ആയിരുന്നു സംഭവം
കളി 45 മിനിറ്റ് പിന്നിട്ടപ്പോൾ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീണതാണ് ഫുട്ബോൾ പ്രേമികളെ ആകെ വേദനയിലാക്കിയത്.
ഉടൻ തന്നെ റഫറി കളി നിർത്തി മെഡിക്കൽ സംഘം കളത്തിൽ എത്തി. ദീർഘനേരം പരിചരണം നടത്തിയ ശേഷം കാര്യമായ പുരോഗതി ഒന്നും ഉണ്ടാകാത്ത കാരണം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഈ ദാരുണ സംഭവം കാരണം മത്സരം ഉപേക്ഷിക്കുന്നതായും യുവേഫ നേരത്തെ പ്രഖ്യാപിച്ചത് ആയിരുന്നു.