in ,

LOLLOL

യുണൈറ്റഡിന്റെ ഒരഭ്യാസവും സിറ്റിക്ക് മുന്നിൽ നടന്നില്ല

ഷോട്ട് എടുക്കുന്നതിലും പന്തു കൈവശം വച്ച് കളി മെനയുന്നതിലും ഒക്കെ യുണൈറ്റഡിന്റെ സമ്പൂർണ്ണ പരാജയം തന്നെയായിരുന്നു ഇന്നത്തെ മത്സരത്തിൽ, അതിന്റെ പ്രതിഫലനം തന്നെയാണ് മത്സര ഫലം നൽകുന്നത്.

War in Manchester

യുണൈറ്റഡിന്റെ ഒരഭ്യാസവും സിറ്റിക്ക് മുന്നിൽ നടന്നില്ല, ലോക കായിക പ്രേമികൾ അക്ഷമരായി കാത്തു നിന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്തിനു മുന്നിൽ പിടിച്ചു നില്ക്കാൻ ഒലെയുടെ തന്ദ്രങ്ങൾ മതിയായില്ല

മൂന്നു പ്രതിരൊധ താരങളെ തന്നെ പരീക്ഷിച്ച ഒലെ, എറിക് ബെയ്‌ലി വിക്ടർ ലിൻഡലോഫ് ഹാരി മഗ്യുർ എന്നിവരെയാണ് പ്രതിരോധ ധൗത്യം ഏൽപ്പിച്ചത്. മാഞ്ചസ്റ്റർ സിറ്റി വിങ്ങുകളിൽ മിന്നും പ്രകടനം പുറത്തെടുത്ത ജാവോ കാൻസിലൊയുടെ ക്രോസിനെ പ്രതിരോധിച്ച എറിക് ബെയിലിയിലൂടെ സിറ്റി ആദ്യ ഗോൾ കണ്ടെത്തി.

War in Manchester

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച രണ്ടു ഷോട്ടുകൾ മാറ്റി നിർത്തിയാൽ ആദ്യ പകുതി പൂർണമായും സിറ്റി വരുതിയിലായിരുന്നു. ഒലെയുടെ തന്ത്രങ്ങൾ പാളുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കാണാനായത്. ആദ്യ പകുതിയുടെ അവസാന നിമിഷം ജാവൊ ക്യാൻസിലോ മാഞ്ചസ്റ്റർ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്തു പ്രതിരോധിക്കുന്നതിൽ വീഴ്ച വരുത്തിയ ലുക് ഷൗയുടെ പിഴവിൽ നിന്നും ബെർണാഡോ സിൽവ സിറ്റിയുടെ രണ്ടാം ഗോളും കണ്ടെത്തി ഒരു കുഷ്യൻ ലീഡിലേക്ക് എത്തി.

ആദ്യ പകുതിയിൽ യുണൈറ്റഡിനെ അധികം പരിക്ക് പറ്റാതെ രക്ഷിച്ചു നിർത്തിയത് ഗോൾ വലക്കു മുന്നിൽ ഡേവിഡ് ഡി ഗയ നടത്തിയ രക്ഷാ പ്രവർത്തനം ആണ്‌ . രണ്ടാം പകുതിയിൽ 3മെൻ ഡിഫെൻസ് മാറ്റി തന്റെ വിശ്വസ്ത ഫോർമേഷനിലേക്ക് മാറിയ ഒലെ ബെയിലിക്കു പകരം സാഞ്ചോയെ കളത്തിലിറക്കി മറു തന്ദ്രം മെനയാൻ ശ്രമിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിലെ പ്രകടനം ഒഴിച്ച് നിർത്തിയാൽ മുഴുവൻ സമയവും മത്സരം സിറ്റിയുടെ വരുതിയിൽ തന്നെ ആയിരുന്നു.

ഷോട്ട് എടുക്കുന്നതിലും പന്തു കൈവശം വച്ച് കളി മെനയുന്നതിലും ഒക്കെ യുണൈറ്റഡിന്റെ സമ്പൂർണ്ണ പരാജയം തന്നെയായിരുന്നു ഇന്നത്തെ മത്സരത്തിൽ, അതിന്റെ പ്രതിഫലനം തന്നെയാണ് മത്സര ഫലം നൽകുന്നത്.

യൂണിവേഴ്സ് ബോസ് പടിയിറങ്ങുന്നു? വിടപറഞ്ഞ് ക്രിസ് ഗെയ്ൽ.

ഫെർഗൂസന്റെ 20sec ഫോൺ കോളിൽ CR7-നോട്‌ പറഞ്ഞതെന്ത്?