in

യൂണിവേഴ്സ് ബോസ് പടിയിറങ്ങുന്നു? വിടപറഞ്ഞ് ക്രിസ് ഗെയ്ൽ.

1999 സെപ്റ്റംബറിൽ ഇന്ത്യക്കെതിരെ ആയിരുന്നു ഗെയ്ലിന്റെ ഇന്റർനാഷണൽ അരങ്ങേറ്റം. ഇരുപത്തി ഒന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ലോകകപ്പ് വേദിയിൽ എത്തിയതും വലിയ പ്രതീക്ഷകളോടെ തന്നെയാവും. പക്ഷേ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കുന്ന ലോകകപ്പ് ആയിരുന്നില്ല ഇത്. 5 ഇന്നിങ്സുകളിൽ നിന്നും 45 റൺസ് ആണ് ഈ ലോകകപ്പിലെ സമ്പാദ്യം.

Universal Boss

മൂന്നാം ഓവറിലെ രണ്ടാമത്തെ പന്ത്, കമ്മിൻസിന്റെ പന്ത് ഇൻസൈഡ് എഡ്ജ് ആയി സ്റ്റംപിലേക്ക്, 9 പന്തിൽ പതിനഞ്ച് റൺസുമായി യൂണിവേഴ്‌സ് ബോസ് തിരികെ നടക്കുന്നു. ബാറ്റുയർത്തി കാണികളെ അഭിവാദ്യം ചെയ്ത്, സഹതാരങ്ങളെ കെട്ടിപ്പുണർന്ന് ഡഗൗട്ടിലെ ഒരുഭാഗത്ത് അയാൾ ഇരുപ്പുറപ്പിച്ചു. അതേ സമയം ടിവി സ്ക്രീനിൽ അയാളുടെ ഇരുപത് ഓവർ കരിയറിലെ നമ്പറുകൾ ഇങ്ങനെ വായിക്കാം –  445 ഇന്നിങ്സുകൾ,  14321 റൺസ്, 145 സ്ട്രൈക്ക് റേറ്റ്, 87 അർഥ ശതകങ്ങൾ, 22 ശതകങ്ങൾ! കൂടെ 175* എന്ന ഹൈ സ്കോറും!

ലോകകപ്പിൽ  സൂപ്പർ 12 ൽ തന്നെ പുറത്തായ വിൻഡീസ് അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ ടീമിലെ പലതാരങ്ങളുടെയും അവസാന ലോകകപ്പാണ് ഇത് എന്നത് വ്യക്തമായിരുന്നു. ഇന്റർനാഷണൽ ക്രിക്കറ്റിനോട് തന്നെ വിടപറഞ്ഞ സഹ താരം ഡ്വെയ്ൻ ബ്രാവോക്കൊപ്പം മത്സരത്തിന് മുന്നേ സംസാരിക്കുമ്പോൾ ഞാൻ ഇനിയും ഇവിടൊക്കെ തന്നെ കാണും എന്ന ഭാവമായിരുന്നു യൂണിവേഴ്‌സ് ബോസിന്.

Universal Boss

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനായി ഓപൺ ചെയ്യാൻ ഗെയ്ൽ എത്തുമ്പോൾ, ഇത് അവസാന തവണയാവാം എന്ന് തന്നയാണ് പ്രതീക്ഷിക്കപ്പെട്ടത്. ഏറ്റവും മികച്ച ടിട്വന്റി കരിയർ ഏറ്റവും മികച്ച രീതിയിൽ തന്നെ അവസാനിപ്പിക്കണം എന്ന് എല്ലാവരും ആഗ്രഹിച്ചു. ആദ്യ പന്തിൽ എഡ്ജ് ആയി രണ്ട് റൺസ്, രണ്ടാം ഓവറിൽ ഹേസൽവുഡിനെ മിഡ് വിക്കറ്റിലേക്ക് പറത്തി വലിയ പ്രതീക്ഷകൾക്ക് തുടക്കം കുറിച്ചു.

അടുത്ത ഓവർ ആദ്യ പന്തിൽ കുമ്മിൻസിനെ ലോങ്ഓണിന് മുകളിലേക്ക് പറത്തിയ ഗെയിൽ ശരിക്കും താളം കണ്ടെത്തി എന്ന് തോന്നിച്ചു, എന്നാൽ തൊട്ടടുത്ത പന്തിൽ ഇൻസൈഡ് എഡ്ജ് സ്റ്റംപിലേക്ക് വീണ് ഗെയ്ൽ പുറത്തായി. 9 പന്തിൽ പതിനഞ്ച് റൺസ്, രണ്ട് സിക്സറുകൾ. സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചും കാണികളെ അഭിവാദ്യം ചെയ്തുമൊക്കെ അയാൾ ഡഗൊട്ടിലേക്ക് എത്തി – എല്ലാം സൂചിപ്പിക്കുന്നത് വിടവാങ്ങവലിനെ തന്നെ.

1999 സെപ്റ്റംബറിൽ ഇന്ത്യക്കെതിരെ ആയിരുന്നു ഗെയ്ലിന്റെ ഇന്റർനാഷണൽ അരങ്ങേറ്റം. ഇരുപത്തി ഒന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ലോകകപ്പ് വേദിയിൽ എത്തിയതും വലിയ പ്രതീക്ഷകളോടെ തന്നെയാവും.
പക്ഷേ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കുന്ന ലോകകപ്പ് ആയിരുന്നില്ല ഇത്. 5 ഇന്നിങ്സുകളിൽ നിന്നും 45 റൺസ് ആണ് ഈ ലോകകപ്പിലെ സമ്പാദ്യം.

ബാലൻ ഡി ഓർ മെസ്സിക്കെന്ന് താരത്തെ ഫ്രാൻസ് ഫുട്ബോൾ അറിയിച്ചതായി റിപ്പോർട്ട്‌

യുണൈറ്റഡിന്റെ ഒരഭ്യാസവും സിറ്റിക്ക് മുന്നിൽ നടന്നില്ല